പുതിയ വാഗൺ ആർ സ്റ്റിൻഗ്രെയ്ക്ക് രൂപം നൽകി; ഇന്ത്യയിലേക്കുള്ള എൻട്രിയെപ്പോൾ?

Written By:

സുസുക്കി ജപ്പാൻ വിപണിയെ ലക്ഷ്യമാക്കി ഇറക്കുന്ന പുതിയ വാഗൺ ആർ സ്റ്റിൻഗ്രേയുടെ ചിത്രങ്ങൾ പുറത്തിറങ്ങി. അല്പസ്വല്പം ഡിസൈൻ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടാണ് പുതിയ വാഗൺ ആറിന്റെ അവതരണം.

ടോൾബോയ് ഡിസൈൻ നിലനിർത്തിക്കൊണ്ട് നിലവിലുള്ള മോഡലിനേക്കാൾ മസിലൻ ആകാരഭംഗിയോടെയാണ് പുത്തൻ വാഗൺആർ എത്തുന്നത്.

വലുപ്പമേറിയ ഗ്രില്ലും പുത്തൻ ഡിസൈനിലുള്ള ഹെഡ്‌ലൈറ്റുമാണ് മുൻഭാഗത്തെ പ്രത്യേകത. വലിയ ഗ്രില്ലായതുകൊണ്ടു തന്നെ വീതികുറ‍ഞ്ഞ് ഒതുക്കമുള്ള ബംബറുമാണ് നൽകിയിട്ടുള്ളത്. എയർഡാമിന്റെ വലുപ്പവും കുറച്ചിട്ടുണ്ട്.

വശങ്ങളിൽ ക്ലാഡിംഗും നൽകിയിരിക്കുന്നതായി കാണാം. കൂടാതെ വിസ്തൃതിയേറിയ വിന്റ്ഷീൽഡാണ് മുൻഭാഗത്തായി കാണാൻ സാധിക്കുന്നത്.

ജപ്പാനിലിറക്കുന്ന ഈ വാഗൺ ആർ സ്റ്റിൻഗ്രെയ്ക്ക് കരുത്തേകാൻ 658സിസി ത്രീ സിലിണ്ടർ എൻജിനായിരിക്കും ഉപയോഗിക്കുക.

ഇന്ത്യയിലെത്തിക്കുമ്പോൾ 1.0ലിറ്റർ കെ സീരീസ് എൻജിനായിരിക്കും ഉൾപ്പെടുത്താൻ സാധ്യത. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം എഎംടിയും ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

2013 മുതൽ വലിയ മാറ്റങ്ങൾക്കൊന്നും വിധേയമാകാതിരുന്ന പുത്തൻ വാഗൺ ആർ സ്റ്റിൻഗ്രെ 2018 ഓടികൂടിയായിരിക്കും ഇന്ത്യയിലെത്തിച്ചേരുക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #സുസുക്കി #suzuki
English summary
New Suzuki Wagon R StingRay Leaked - India Bound?
Please Wait while comments are loading...

Latest Photos