സ്പോർട്സ് കാർ പ്രേമികളെ ഹരംകൊള്ളിക്കാൻ നിസാൻ ജിടി-ആർ ഇന്ത്യയിൽ

Written By:

ഇന്ത്യയിലെ സ്പോർട്സ് കാർ പ്രേമികൾ ദീർഘക്കാലമായി കാത്തിരിക്കുന്ന ജാപ്പനീസ് കാർനിർമാതാവ് നിസാന്റെ കരുത്തേറിയ സൂപ്പർകാർ 'ജിടി-ആർ' ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു. ഈ വർഷം ന്യൂയോർക്കിൽ നടന്ന ഓട്ടോഎക്സ്പോയിൽ അവതരിച്ച ആറാം തലമുറ ജിടി-ആർ നവംബർ ഒമ്പതിനാണ് വിപണിയിൽ അരങ്ങേറുന്നത്.

കഴിഞ്ഞ മാസം തന്നെ ഈ സൂപ്പർകാറിനുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. 25 ലക്ഷം അഡ്വാൻസ് തുക നൽകിയായിരുന്നു പ്രീ ബുക്കിംഗ് നടത്തിയിരുന്നത്.

ആഗോള വിപണിയിൽ 2007 ലായിരുന്നു ആദ്യമായി നിസാന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡൽ അരങ്ങേറിയത്. എന്നാലിത് മൂന്നാം തവണയാണ് മുഖം മിനുക്കി വീണ്ടുമെത്തുന്നത്.

ഏറ്റവും മികച്ച പരിഷ്കാരങ്ങളോടെ മാർച്ചിൽ പുറത്തിറങ്ങിയ ജിടി-ആറിനെ പുതിയ രൂപകല്പനയും, ആഡംബരത്വം തുളമ്പുന്ന അകത്തളവും, മികച്ച സൗകര്യങ്ങളും, ഉയർന്ന ഡ്രൈവിംഗ് അനുഭൂതി എന്നിവയാണ് കൂടുതൽ മികവുറ്റതാക്കുന്നത്.

നിസ്സാന്റെ പ്രകടനക്ഷമതയ്ക്കുള്ള ഉത്തമ ഉദാഹരണാണ് ജി ടി-ആർ. ഈ പുതിയ കാറാവട്ടെ കൂടുതൽ കരുത്തുറ്റതും ആഡംബര സമൃദ്ധവുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സൂപ്പർകാർ പ്രേമികളുടെ മനം കവരാൻ പുതിയ ജിടി-ആറിന് സാധിക്കുമെന്ന് കമ്പനി ഉറച്ചു വിശ്വസിക്കുന്നു.

2017 ജി ടി-ആർ എത്തുന്നതോടുകൂടി ഇന്ത്യയിലെ നിസ്സാൻ ശ്രേണിക്കു കൂടുതൽ ആവേശം പകർന്നു നൽകാൻ കഴിയുമെന്ന് നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് വ്യക്തമാക്കി. ഈ സ്പോർട്സ് കാറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

അത്യാധുനിക 3.8 ലീറ്റർ വി സിക്സ് 24 വാൽവ് ഇരട്ട ടർബോചാർജ്ഡ് എൻജിനാണ് ജി ടി-ആറിന്റെ കരുത്ത്. 570 പിഎസ് കരുത്തും 637 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

6 സ്പീഡ് ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനാണ് ജിടിആറിലുള്ളത്. നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും മൂന്ന് സെക്കന്റു മാത്രം മതി ഈ കരുത്തൻ ജിടി-ആറിന്.

യൂറോപ്പ്യൻ വിപണിയിലേക്കായി നിർമിച്ച പ്രീമിയം എഡിഷൻ ജി ടി-ആർ ആണിപ്പോൾ ഇന്ത്യയിലെത്തുന്നത്.

ക്രോം ഫിനിഷിങില്‍ വി ആകൃതിയിൽ നൽകിയിട്ടുള്ള ഗ്രില്‍ വാഹനത്തിന്റെ ആഡംബരം വിളിച്ചോതുന്ന മറ്റൊരു ഘടകമാണ്. കാറിന്റെ പുറമെയുള്ള നിറത്തോട് കിടപിടിക്കുന്ന തരത്തിലുള്ള ലെതറാണ് അകത്തളത്തിൽ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

കറ്റ്സുര ഓറഞ്ച്, വൈബ്രന്റ് റെഡ്, അള്‍ട്ടിമേറ്റ് സില്‍വര്‍, പേള്‍ ബ്ലാക്ക്, സ്റ്റോം വൈറ്റ്, ഡേടോണ ബ്ലൂ, ഗണ്‍ മെറ്റാലിക് എന്നീ ഏഴു നിറങ്ങളിലായിരിക്കും ഈ സൂപ്പർ കാർ ഇന്ത്യയിൽ ലഭ്യമാവുക.

1.90 കോടി രൂപയയായിരിക്കും ജിടി-ആറിന്റെ ഇന്ത്യൻ വിപണിയിലെ വില. നംബർ 9 ന് വിപണിപിടിക്കുന്ന ഈ സൂപ്പർ കാറിനെ വെല്ലാൻ ഓഡി ആർ8 വി10, പോഷെ911 ടർബോ കാറുകളാണ് വിപണിയിൽ നിലയുറപ്പിച്ചിട്ടുള്ളത്.

പുത്തൻ ഹ്യുണ്ടായ്‌ കോംപാക്ട് എസ്‌യുവി 'ഇൻട്രാഡോ' ഒരുങ്ങിക്കഴിഞ്ഞു

ഫോക്സ്‌വാഗൺ പുതിയൊരു ആഡംബര കാറുമായി ഇന്ത്യയിലേക്ക്

 

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan GT-R Launch Date Revealed — Godzilla Set To Go On A Rampage On Indian Roads
Please Wait while comments are loading...

Latest Photos