നിസാന്‍ ടെറാനോ എഎംടിയുടെ ബുക്കിംഗ് ആരംഭിച്ചൂ...

Written By:

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ടെറാനോയുടെ എഎംടി പതിപ്പുമായി എത്തുന്നുവെന്നത് ഇതിനകം റിപ്പോർട്ട് ചെയ്തതാണ്. ഇപ്പോൾ കമ്പനി അംഗീകൃത ഡീലർഷിപ്പുകൾ വഴി ടെറോനോ എഎംടിയുടെ ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു.

ഈ എഎംടി കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 25,000രൂപ ടോക്കൺ എമൗണ്ട് നൽകി ബുക്കിംഗ് നടത്താവുന്നതാണ്. ഓക്ടോബർ അവസാനത്തോടെയായിരിക്കും ടെറാനോ എഎംടിയുടെ ഡെലിവറി ആരംഭിക്കുക.

വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല എങ്കിലും ദില്ലി എക്സ്ഷോറൂം 13.75ലക്ഷത്തിനും 13.85ലക്ഷത്തിനും ഇടയിലായിൽ വിലയാകാനായിരിക്കും സാധ്യത.

109ബിഎച്ച്പിയും 248എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് ടെറാനോ എഎംടിക്ക് കരുത്തേകുന്നത്.

മികച്ച ഡ്രൈവിംഗ് അനുഭൂതിക്കായി അല്ലെങ്കിൽ ഡ്രൈവിംഗ് സുഗമമാക്കാൻ 6 സ്പീഡ് അഡ്വാൻസ്ഡ് ഓട്ടോ ഡ്രൈവ് സിസ്റ്റമായിരിക്കും എൻജിനിൽ ഉൾപ്പെടുത്തുക.

എആർഎഐ സാക്ഷ്യപ്പെടുത്തിയ ലിറ്ററിന് 19.61 കിലോമീറ്റർ എന്ന മൈലേജാണ് ഈ കാർ വാഗ്ദാനം ചെയ്യുന്നത്.

സ്റ്റാൻഡേഡ് സേഫ്റ്റി ഫീച്ചറുകൾക്കൊപ്പം ഹിൽ അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നീ സജ്ജീകരണങ്ങളും ഈ പുതിയ എഎംടി കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാന്റ്സ്റ്റോൺ ബ്രൗൺ നിറത്തിലുള്ള ഈ കോംപാക്ട് എസ്‌യുവിയിൽ 14 പുതിയ ഫീച്ചറുകളാണ് അടങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങളൊന്നും അറിവായിട്ടില്ല. ലോഞ്ച് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കൂ..

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Now Accepting Bookings For Terrano AMT Pan India
Please Wait while comments are loading...

Latest Photos