റിനോ ഫ്ലുവെൻസ് വിടചൊല്ലുന്നു...

Written By:

റിനോ ഇന്ത്യ ആഡംബര സെഡാനായ ഫ്ലുവെൻസിനെ വിപണിയിൽ നിന്നും പിൻവലിച്ചു. കമ്പനി ഇതുവരെ ഇതിനെ കുറിച്ചൊന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും കമ്പനി വെബ്‌സൈറ്റിൽ നിന്നും ഫ്ലുവെൻസിന്റെ പേര് നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മഹീന്ദ്രയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനുശേഷം റിനോ ഇന്ത്യയിലെത്തിച്ച ആദ്യ കാറായിരുന്നു ഫ്ലുവെൻസ്.

2011 മെയിലായിരുന്നു ഫ്ലുവെൻസിന്റെ ഇന്ത്യയിലുള്ള വിപണിപ്രവേശം. പിന്നീട് 2014ലായിരുന്നു ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഫേസ്‌ലിഫ്റ്റിനെ അവതരിപ്പിച്ചത്.

എന്നിട്ടും വിപണിയിലൊരു മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ ആഡംബര സെഡാന് കഴിഞ്ഞില്ല. വളരെ കുറച്ച് യൂണിറ്റുകളുടെ വില്പന മാത്രം നടത്താനെ റിനോയ്ക്കും കഴിഞ്ഞുള്ളൂ.

പുതുക്കിയ ബംബർ, പുതിയ ഹെഡ്‌ലാമ്പ്, ക്രോം ഉൾപ്പെടുത്തിയ ഫോഗ് ലാമ്പ്, എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ എന്നീ പുതുമകൾ ഉൾപ്പെടുത്തിയിട്ടും ഫ്ലുവെൻസിന് വിപണിയിലൊരു സ്ഥാനം പിടിക്കാൻ സാധിച്ചില്ല.

108ബിഎച്ച്പിയും 240എൻഎം ടോർക്കുമുള്ള 1.5ലിറ്റർ ഡീസൽ എൻജിനാണ് ഫ്ലുവെൻസിന് കരുത്തേകിയിരുന്നത്. എൻജിനിൽ 6സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിരുന്നു.

വില്പനയിലുണ്ടായ ഇടിവുകാരണമായിരിക്കണം റിനോ ഈ ആഡംബര സെഡാനെ പിൻവലിക്കാനുള്ള തീരുമാനം കൈകൊണ്ടിട്ടുണ്ടാവുക.

കൂടുതൽ വില്പന കാഴ്ചവെക്കുന്ന ക്വിഡ്, എസ്‍‌യുവി ഡസ്റ്റർ എന്നീ വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തുന്നതായിരിക്കാം ഈ പിൻവലിക്കലിന്റെ മറ്റൊരു കാരണം.

ഈ കഴിഞ്ഞ ആറുമാസങ്ങളിലായി ഫ്ലുവെൻസിന്റെ ഒരേയൊരു യൂണിറ്റുമാത്രമാണത്രെ വിറ്റഴിച്ചിട്ടുള്ളത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റിനോ #renault
English summary
Rumour Mills At It Again; Renault Fluence Discontinued In India
Please Wait while comments are loading...

Latest Photos