തിരക്കേറിയ നിരത്തിൽ കുതിക്കാൻ ക്വിഡ് എഎംടി ഉടൻ!!!

Written By:

റിനോയുടെ ജനപ്രീതിയാർജ്ജിച്ച ചെറുകാർ ക്വിഡിന്റെ എഎംടി പതിപ്പ് നവംബർ രണ്ടാം വാരത്തോടെ വിപണിയിലെത്തും. ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു എഎംടി ഉൾപ്പെടുത്തിയ ക്വിഡിന്റെ ആദ്യപ്രദർശനം. നിരത്തിലെ തിരക്കുകൾക്ക് ഒരു പരിഹാരമെന്നോണമാണ് റിനോയുടെ ഈ പുത്തൻ വാഗ്ദാനം.

റിനോ ഡസ്റ്ററിൽ അവതരിപ്പിച്ച അതെ ഈ-സിആർ സാങ്കേതികവിദ്യ അതെപ്പടി കടംകൊണ്ടാണ് ക്വിഡും എത്തുന്നത്.

അടുത്തിടെ അവതരിച്ച കരുത്തേറിയ ഒരു ലിറ്റർ ക്വിഡിലാണ് റിനോ ഈ-സിആർ ട്രാൻസ്മിഷൻ വികസിപ്പിച്ചിരിക്കുന്നത്.

ക്വിഡിന്റെ പുത്തൻ പതിപ്പിന് വേണ്ടി ട്രാൻസ്മിഷൻ സിസ്റ്റവും അതോടൊപ്പം ഡ്രൈവ് മോഡുകളും നവീകരിച്ചിട്ടുണ്ട്.

കൂടാതെ റോട്ടറി ഗിയർ സെലക്ടും ക്രോൾ ഫംങ്ഷനും ഈ എഎംടി പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

7 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലെയും ഫ്രണ്ട് പവർ വിന്റോയും ക്വിഡിന്റെ എഎംടി പതിപ്പിൽ ഉണ്ടായിരിക്കുന്നതായിരിക്കും.

67ബിഎച്ച്പിയും 91എൻഎം ടോർക്കും സൃഷ്ടിക്കുന്ന 999സിസി ത്രീസിലിണ്ടർ എൻജിനാണ് ക്വിഡിന് കരുത്തേകുന്നത്.

ക്വിഡിന്റെ ടോപ്പ് എന്റ് വേരിയന്റുകളിൽ മാത്രമാണ് റിനോ ഈ എഎംടി സാങ്കേതികത ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതുമൂലം ക്വിഡ് ടോപ്പ് എന്റ് വേരിയന്റുകളുടെ വില്പന ഒന്നുകൂടി കൊഴുപ്പിക്കാമെന്ന ഉദ്ദേശത്തിലാണ് കമ്പനി.

വിപണിയിൽ പ്രവേശിച്ചാലുടൻ മാരുതി ഓൾട്ടോ കെ10 ഓട്ടോമാറ്റിക് പതിപ്പിനോടായിരിക്കും പ്രധാനമായും ക്വിഡ് എഎംടിക്ക് പോരടേണ്ടി വരിക.

റിനോ ക്വിഡ് എഎംടി പതിപ്പിന്റെ വിപണിവിലയെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലെ ഡസ്റ്റർ വിജയത്തിനുശേഷം പുതിയ എസ്‌യുവിയുമായി റിനോ

ക്രേറ്റയ്ക്കും പുതിയ പതിപ്പെത്തുന്നു

 

 

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റിനോ #renault
English summary
Renault Kwid Easy-R AMT Option Teased Ahead Of Its Launch In India
Please Wait while comments are loading...

Latest Photos