ഇന്ത്യയിലെ ഡസ്റ്റർ വിജയത്തിനുശേഷം പുതിയ എസ്‌യുവിയുമായി റിനോ

Written By:

റിനോ യൂറോപ്പിൽ വിറ്റഴിക്കുന്ന ക്യാപ്ച്ചറിനെ ഇന്ത്യയിലെത്തുക്കുന്നു. മൂന്ന് നിരയിലുള്ള സെവൻ സീറ്റർ എസ്‌യുവിയായിട്ടായിരിക്കും ക്യാപ്ച്ചറിന്റെ എത്തുക എന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും ഇതൊരു 5 സീറ്റർ എസ്‌യുവിയായിരിക്കും. റിനോ ഡസ്റ്ററിനും മുകളിലായി ഇടംപിടിക്കാനാണ് പുതിയ ക്യാപ്ച്ചറിന്റെ അരങ്ങേറ്റം.

ഇന്ത്യയിൽ എത്തുമ്പോൾ ക്യാപ്ച്ചർ എന്ന പേരിലായിരിക്കില്ല അറിയപ്പെടുന്നത്. എച്ച്എച്ച്എ എന്ന കോഡ് നാമത്തിലായിരുന്നു ഈ വാഹനത്തിന്റെ ടെസ്റ്റിംഗ് പുരോഗമിച്ചിരുന്നത്.

അടുത്തവർഷത്തോടുകൂടി ഇന്ത്യൻ വിപണിയിൽ ക്യാപ്ചറിനൊരു ഇടം നൽകികൊടുക്കുനവാനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു റിനോ.

ഡസ്റ്ററിലുള്ള അതെ 1.5 ലിറ്റർ ഡിസിഐ ഡീസൽ എൻജിനാണ് ക്യാപ്ചറിനും കരുത്തേകുക.

110ബിഎച്ച്പിയും 245എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഇതിലുൾപ്പെടുത്തുക.

ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തുന്നതിന് പകരം റിനോയുടെ എഫിഷ്യന്റ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

ടൂ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഓപ്ഷനുകളും ഈ എസ്‌യുവിൽ ഉൾപ്പെടുത്തും.

ക്യാപ്ച്ചറിന്റെ പുറമെയുള്ള ഫീച്ചറുകൾ യൂറോപ്പ്യൻ ക്യാപ്ച്ചറിന് സമാനമാണെങ്കിലും ഡസ്റ്ററിന്റെ ബിഒ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ക്യാപ്ചറായിരിക്കും ഇന്ത്യൻ നിരത്തിലെത്തുക.

മുംബൈ എക്സ്ഷോറൂം 14.8ലക്ഷമാണ് ടോപ്പ് എന്റ് ഡസ്റ്റർ മോഡലുകളുടെ വിപണി വില. ക്യാപ്ചുർ ഇന്ത്യലെത്തിക്കഴിഞ്ഞാൽ ഡസ്റ്ററിന്റെ വിലക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിപ്പ്.

എക്സ്ഷോറൂം വില 16 ലക്ഷത്തിനായിരിക്കും റിനോ ക്യാപ്ചുർ ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ എത്തുക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റിനോ #renault
English summary
Renault India Likely To Launch Kaptur SUV Within 1 Year
Please Wait while comments are loading...

Latest Photos