ലോഞ്ചിന് മുൻപെ ക്വിഡ് എഎംടിയുടെ വിലവിവരങ്ങൾ പരസ്യപ്പെടുത്തി

Written By:

റിനോയുടെ ജനപ്രീതിയാർജ്ജിച്ച ചെറുകാർ ക്വിഡ് ഇതിനകം തന്നെ പല രൂപാന്തരങ്ങളിൽ അവതരിച്ചുക്കഴിഞ്ഞു. 800 സിസി ക്വിഡിനെയായിരുന്നു ആദ്യമവതരിപ്പിച്ചതെങ്കിലും പിന്നീട് ശേഷിയേറിയ ഒരു ലിറ്റർ ക്വിഡുമായി വിപണി കൈയേറി റിനോ. ഇപ്പോഴിതാ ക്വിഡിന്റെ എഎംടി പതിപ്പിനെ കൂടി വിപണിയിലവതരിപ്പിക്കുന്നു.

ദില്ലി എക്സ്ഷോറൂം 4.49 ലക്ഷത്തിനായിരിക്കും ക്വിഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ പതിപ്പ് എത്തിച്ചേരുക എന്ന വില വിവരങ്ങൾ വെളിപ്പെട്ടിരിക്കുകയാണ്.

അടുത്തിടെ അവതരിച്ച കരുത്തേറിയ ഒരു ലിറ്റർ ക്വിഡിലാണ് റിനോ ഡസ്റ്ററിലുള്ള അതെ സാങ്കേതികതയായ ഈ-സിആർ ട്രാൻസ്മിഷൻ ഉൾപ്പെടുത്തുന്നത്.

67ബിഎച്ച്പിയും 91എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.0ലിറ്റർ ത്രീസിലിണ്ടർ എൻജിനാണ് ക്വിഡിന് കരുത്തേകുന്നത്. ആർഎക്സ്ടി, ആർഎക്സ്ടി(ഒ) എന്നീ വേരിയന്റുകളിലായിരിക്കും പുത്തൻ എഎംടി സാങ്കേതികത ഉൾപ്പെടുത്തുക.

കറക്കാൻ സാധിക്കുന്ന ഒരു ക്നോബിന്റെ രൂപത്തിലാണ് പുതിയ ഈസിആർ ട്രാൻസ്മിഷൻ പ്രവർത്തിക്കുന്നത്. 2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഈ പതിപ്പിനെ ആദ്യമായി അവതരിപ്പിച്ചത്.

എഎംടി ഉൾപ്പെടുത്തിയ ക്വിഡ് ആർഎക്സ്ടി വേരിയന്റ് 4.29 ലക്ഷത്തിന് ലഭ്യമാവുമ്പോൾ ഡ്രൈവർ എയർബാഗുള്ള ആർഎക്സ്ടി(ഒ) വേരിയന്റ് 4.42 ലക്ഷത്തിനാകും (ദില്ലി എക്സ്ഷോറൂം) ലഭിക്കുക.

മാനുവൽ ഗിയർബോക്സുള്ള ക്വിഡുമായി താരതമ്യം ചെയ്യുമ്പോൾ 46,000രൂപയോളം അധികമുണ്ട് ക്വിഡ് എഎംടിക്ക്.

ഇന്ത്യയിലുടനീളം ഇതിനകം തന്നെ റിനോ ക്വിഡ് എഎംടിയുടെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു. അതിനിടെയാണ് വില വിവരങ്ങൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.

10,000രൂപ ടോക്കൺ എമൗണ്ട് നൽകിയാണ് റിനോ ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്.

ക്വിഡിന്റെ എഎംടി പതിപ്പ് നവംബർ രണ്ടാം വാരത്തോടുകൂടി വിപണിപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റിനോ #renault
English summary
Rumour: Renault Kwid AMT Model Prices To Start From Rs 4.29 Lakh
Please Wait while comments are loading...

Latest Photos