ക്വിഡ് ഉൾപ്പടെയുള്ള റിനോ കാറുകൾക്ക് തീ വില...

Written By:

ഫ്രഞ്ച് കാർ നിർമാതാവായ റിനോ ഇന്ത്യയിലിറക്കിയിട്ടുള്ള എല്ലാ കാറുകളുടേയും വില വർധിപ്പിച്ചു. ഉയർന്ന നിർമാണ ചിലവ് സംബന്ധിച്ച് രണ്ട് ശതമാനം വർധനവാണ് കാറുകളുടെ വിലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ജനപ്രിയ വാഹനമായ ക്വിഡും ഉൾപ്പെടുന്നതായിരിക്കും.

പുതുക്കിയ വിലകൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിപ്പ്. എല്ലാ മോഡലുകൾക്കും ഒന്നു മുതൽ രണ്ട് ശതമാനം വരെ വില വർധിപ്പിക്കാനാണ് കമ്പനി തീരുമാനം.

നിലവിൽ നിർമാണ ചിലവ് വർധിച്ചതാണ് വില വർധനവിനുള്ള കാരണമെന്നാണ് റിനോ മാനേജിംഗ് ഡിറക്ടർ സുമിത് സോഹിനി വ്യക്തമാക്കിയത്. എപ്പോൾ വില വർധനവ് നടപ്പിലാക്കണമെന്നതിനെ കുറിച്ചും ചർച്ചകളഅ‍ നടത്തിവരികയാണെന്നും സുമിത്ത് സോഹിനി അറിയിച്ചു.

ക്വിഡ്, പൾസ്, സ്കാല, ലോഡ്ജി, ഡസ്റ്റർ എന്നീ വാഹനങ്ങളാണ് റിനോ ഇന്ത്യയിൽ വില്പന നടത്തുന്നതായിട്ടുള്ളത്. പുതുതായി ഇറക്കിയ ഒരു ലിറ്റർ ക്വിഡും വില വർധനവിന്റെ ഭാഗമായിരിക്കുന്നതാണ്.

കഴിഞ്ഞ വർഷം സെപ്തംബറിൽ ഇറങ്ങിയ ക്വിഡ് ഇതിനകം രണ്ടു തവണകളായി വില വർധനവിന്റെ ഭാഗമായിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനവരിയിലായിരുന്നു ക്വിഡിന് 11,000രൂപയോളം വർധിപ്പിച്ചത്. പിന്നീട് ആഗസ്തിൽ 9,6466 രൂപയോളവും വർധിപ്പിച്ചു.

ക്വിഡിന്റെ 0.8ലിറ്റർ മോഡൽ മാത്രമായിരുന്നു വിപണിയിലുണ്ടായിരുന്നത്. കൂടുതൽ വില്പന കാഴ്ചവെച്ചടോതെ ക്വിഡിന്റെ കരുത്തുറ്റ 1.0ലിറ്റർ മോഡൽ കൂടി വിപണിയിലെത്തിച്ചു. ഈ പുതിയ മോഡലും വില വർധനവിൽ ഉൾപ്പെടുന്നതാണ്.

നിർമാണ ചിലവിനെ തുടർന്ന് ടാറ്റ മോട്ടേഴ്സ്, ഹ്യുണ്ടായ്, ഹോണ്ട, മാരുതി സുസുക്കി എന്നീ നിർമാതാക്കളും കാറുകളുടെ വില വർധിപ്പിച്ചിരുന്നു.

മോഡലുകളെ അടിസ്ഥാനപ്പെടുത്തി 1,500 രൂപ മുതൽ 20,000രൂപവരെയാണ് മാരുതി വില വർധനവ് ഏർപ്പെടുത്തിയിരുന്നത്.

20,000ത്തോളമായിരുന്നു ഹ്യുണ്ടായ് വില വർധിപ്പിച്ചത്. ഹോണ്ട 14,250 രൂപയോളവും ടാറ്റ വിലയിൽ ഒരു ശതമാനവുമാണ് വർധനവ് ഏർപ്പെടുത്തിയത്.

 

കൂടുതല്‍... #റിനോ #renault
English summary
Renault Considering Price Hike For Kwid
Please Wait while comments are loading...

Latest Photos