പാകിസ്ഥാനിലേക്ക് 660സിസി ഓൾട്ടോ; ഭീകരവാദികൾക്ക് ഇതുകൊണ്ട് എന്താവശ്യം?

Written By:

പാക് സുസുക്കി കമ്പനി ഓൾട്ടോയുടെ പുതിയ 660സിസി പതിപ്പുമായി രംഗത്തെത്തുന്നു. പ്രാദേശികമായിട്ടാണ് ഈ കാറിന്റെ നിർമാണവും നടത്തുന്നത്. ഇതിനായി പുതിയ പ്ലാന്റും ഒരുക്കിയിട്ടുണ്ട്.

നിലവിലുള്ള 800സിസി മെഹ്‌രാൻ മോഡലുകൾക്ക് പകരക്കാരനായിട്ടാണ് പുതിയ 660സിസി ഓൾട്ടോയെ വിപണിയിലെത്തിക്കുന്നത്.

അടുത്ത വർഷത്തോടുകൂടി 1,000സിസി സെലരിയോ, സുസുക്കി ഗ്രാന്റ് വിറ്റാര എസ്‌യുവി, 1,300സിസി സിയാസ് എന്നീ മോഡലുകളെ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയിൽ കൂടിയാണ് പാക് സുസുക്കി.

ഇറക്കുമതി ചെയ്ത് ഈ വാഹനങ്ങൾ പ്രാദേശികമായി അസംബിൾ ചെയ്യാനുള്ള തീരുമാനത്തിലാണ് കമ്പനി.

പുതിയ ഓൾട്ടോയിൽ 660സിസി 3 സിലിണ്ടർ എൻജിനൊപ്പം ഓപ്ഷനായി ടർബോചാർജ്ഡ് എൻജിൻ കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

എൻജിനിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ഉൾപ്പെടുത്തുക.

ഇലക്ട്രിക് വിന്റോസ്, മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഏസി, സ്റ്റാർട്/ സ്റ്റോപ്പ് ബട്ടൻ, കീലെസ് എൻട്രി, ഹീറ്റഡ് ഫ്രണ്ട് സീറ്റ്, ഇലക്ട്രിക് മിറർ, ഓക്സ്, മ്യൂസിക് സിസ്റ്റം എന്നീ ഫീച്ചറുകളായിരിക്കും ഉൾപ്പെടുത്തുക.

ടൂവീൽ ഡ്രൈവ് ഓപ്ഷനിലാണ് ഈ വാഹനമെത്തുന്നത് എന്നാൽ ജപ്പാനിൽ മാത്രം സുസുക്കി ഫോർ വീൽ ഡ്രൈവ് ഓപ്ഷനാണ് നൽകിയിട്ടുള്ളത്. എന്നാൽ പാകിസ്ഥാനിൽ ഏതുഓപ്ഷനായിരിക്കുമെന്നതിൽ തീർച്ചയില്ല.

റിനോ ക്വിഡിൽ നിന്നുള്ള കടുത്തമത്സരം നേരിടാൻ പുതിയ ഫോർ വീൽ ഓപ്ഷൻ ഉൾപ്പെടുത്തിയ ഓൾട്ടോയാണ് പാകിസ്ഥാനിൽ ഇറക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പാക് സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ് പ്ലാന്റിലേക്ക് സന്ദർശനം നടത്തിയ പാകിസ്ഥാൻ സെനറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി ആഗോള നിലവാരത്തിലുള്ള സുരക്ഷാസന്നാഹങ്ങൾ കാറിൽ ഉറപ്പുവരുത്തണമെന്നുള്ള നിർദേശം നൽകിയിട്ടുണ്ട്. അപ്രകാരം മികച്ച സുരക്ഷാ ഫീച്ചറുകളോടെയായിരിക്കും ഓൾട്ടോ എത്തുക.

സ്പോർടി ലുക്കിൽ ക്രോസോവർ വാഹനമായിട്ടായിരിക്കും പുതിയ ഓൾട്ടോയെ എത്തിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

2019ഓടുകൂടി പുതിയ ഓൾട്ടോയെ വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയിലാണ് പാക് സുസുക്കി.

കൂടുതല്‍... #മാരുതി #maruti
Story first published: Tuesday, October 25, 2016, 15:35 [IST]
English summary
Suzuki To Bring Alto 660cc To Pakistan
Please Wait while comments are loading...

Latest Photos