പുറത്തിറങ്ങിയിട്ടില്ലാത്ത എംപിവി ഹെക്സയിലെ വെളിപ്പെടുത്താത്ത രഹസ്യങ്ങളുമായി ടാറ്റ!!

Written By:

ടാറ്റ മോട്ടേഴ്സ് പുറത്തിറക്കുന്ന പുതിയ എംപിവി ഹെക്സ നവംബർ മാസത്തോടെ വിപണിപിടിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു. അതിനിടെ ഈ ഇന്ത്യൻ നിർമാതാവ് പുതിയ എംപിവി വാഹനത്തിൽ ഏതൊക്കെ പ്രത്യേക ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതിനെ കുറിച്ചൊരു ലഘുവിവരങ്ങൾ തന്നിരിക്കുകയാണ്. പുതിയ എംപിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രത്യേക ഫീച്ചറുകളെ മുൻകൂട്ടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ടാറ്റ ഇതുവഴി നടപ്പിലാക്കുന്നത്.

ടാറ്റ മോട്ടേഴ്സിന്റെ പുതിയ സൂപ്പർ ഡ്രൈവ് മോഡുകളാണ് പുതിയ ഹെക്സയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് ഡ്രൈവിംഗ് മോഡുകളിൽ നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.

പ്രത്യേകം രൂപപ്പെടുത്തിയ കറക്കാവുന്ന നോമ്പായതുകാരണം ഒരു മോഡിൽ നിന്ന് മറ്റൊരു മോഡിലേക്കുള്ള മാറ്റവും വളരെ എളുപ്പത്തിൽ സാധ്യമാക്കാം. ഒരു ഡയൽ രൂപത്തിൽ സെന്റർ കൺസോളിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

ഓട്ടോ, കംഫേർട്, ഡൈനാമിക്, റഫ് റോഡ് എന്നിവയാണ് സൂപ്പർ ഡ്രൈവ് മോഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ ഓരോ മോഡുകളും മികച്ച ഡ്രൈവിംഗ് അനുഭൂതി നൽകുന്നതോടൊപ്പം ഡ്രൈവിംഗ് കൂടുതൽ സുഗഗമമാക്കുകയും ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഭൂപ്രദേശം എങ്ങനെയുമായിക്കോട്ടെ ഹെക്സയുടെ സൂപ്പർ ഡ്രൈവ് മോഡ് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മികച്ച ഡ്രൈവിംഗ് പ്രദാനം ചെയ്യുമെന്നാണ് കമ്പനി ഉറപ്പാക്കുന്നത്.

ഡ്രൈവിംഗ് അനുഭൂതി കൂടുതൽ മെച്ചപ്പെടുത്താൻ മറ്റൊരു ഫീച്ചറും ഹെക്സയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻ തലമുറ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം(ഇഎസ്‌പി) എന്നതാണ് ടാറ്റ പുതുതായി പരിചയപ്പെടുത്തുന്നത്.

കൂടാതെ ഹെക്സയുടെ ഓട്ടോമാറ്റിക് വേരിയന്റിൽ റേസ് കാർ മാപ്പിംഗ് സിസ്റ്റം എന്ന മറ്റൊരു പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റയുടെ പുതിയ എംപിവി ഹെക്സ വാങ്ങുന്നവർക്ക് ഇതിൽപരം മികച്ച ഫീച്ചറുകൾ കിട്ടാനുണ്ടോ?

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors Reveal To Us An Interesting Feature In The Hexa MPV
Please Wait while comments are loading...

Latest Photos