കൈറ്റ് 5 ലോഞ്ച് ഇനിയും വൈകിയേക്കും; കാരണമായി ടാറ്റ പറയുന്നത്...

Written By:

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലാരുന്നു ടാറ്റ സീക്ക, കൈറ്റ് 5, ഹെക്സ, നെക്സോൺ എന്നീ നാല് പുതിയ വാഹനങ്ങളുമായി പ്രദർശനത്തിന് എത്തിയത്. ടിയാഗോ എന്ന പേരുമാറ്റത്തോടെ അടുത്തിടെയായിരുന്നു സീക്ക വിപണിയിലെത്തിയത്. അടുത്ത വർഷമാദ്യം നിരത്തിലെത്താനിരിക്കുന്ന ഹെക്സയുടെ ബുക്കിംഗ് നവംബർ മുതൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു കഴിഞ്ഞു.

മികച്ച ഹാന്റലിംഗും ഫീച്ചറുകളും കൊണ്ടും കൂടാതെ കാഴ്ചയിലും മികവ്പുലർത്തി ജനശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞൊരു വാഹനമായി മാറി ടിയാഗോ. അരലക്ഷം ബുക്കിംഗുകൾ തികച്ച് നല്ല നിലയിൽ തന്നെ വില്പന കാഴ്ചവെച്ച് വിപണിയിൽ തുടരാൻ ടിയാഗോയ്ക്ക് കഴിഞ്ഞതുതന്നെ ടാറ്റയെ സംബന്ധിച്ചിടത്തോളം ടാക്സി കാറുകൾ എന്ന വിളിപ്പേരിൽ നിന്നു ഒരു രക്ഷനേടൽ കൂടിയാണ്.

മൂന്നാമതായി വിപണിയിൽ എത്താനിരിക്കുകയായിരുന്നു ടിയാഗോയെ അടിസ്ഥാനപ്പെടുത്തി രൂപകല്പന ചെയ്തിട്ടുള്ള കൈറ്റ് 5 സെഡാൻ. നിരവധി തവണകളായി നടത്തപ്പെട്ട ടെസ്റ്റിംഗുകൾക്കു ശേഷം പ്രൊഡക്ഷൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ടാറ്റ.

എന്നാലിപ്പോൾ ടിയാഗോയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണം കാരണം കൈറ്റ് 5ന്റെ നിർമാണം വൈകിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

ടിയാഗോയുടെ നിർമാണം നടത്തിയിട്ടുള്ള ടാറ്റയുടെ സനന്ദ് പ്ലാന്റിൽ വച്ചുതന്നെയായിരിക്കും കൈറ്റിന്റേയും നിർമാണം നടക്കുക.

അരലക്ഷം ബുക്കിംഗുകൾ തികച്ചുവെങ്കിലും വളരെ കുറച്ച് യൂണിറ്റുകൾ മാത്രമെ ഉപഭോക്താക്കളിൽ എത്തിക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുള്ളൂ. പ്രൊഡക്ഷൻ വർധിപ്പിച്ച് ടിയാഗോയ്ക്കുള്ള കാത്തിരിപ്പുസമയം കുറയ്ക്കുന്നതിനാണ് കമ്പനിയിപ്പോൾ പ്രാബിമുഖ്യം നൽകുന്നത്.

അതുകൊണ്ട് തന്നെ അടുത്തവർഷം മാർച്ചോടുകൂടി മാത്രമെ കൈറ്റിന്റെ വരവ് പ്രതീക്ഷിക്കേണ്ടതായിട്ടുള്ളൂ എന്നാണ് കമ്പനി നൽകുന്ന മുന്നറിയിപ്പ്.

ടിയാഗോയുടെ രൂപഘടനയ്ക്ക് സമാനമായിട്ട് ഉള്ളതായിരിക്കും ടാറ്റയുടെ ഈ പുത്തൻ കോംപാക്ട് സെഡാൻ. മാത്രമല്ല എൻജിനും ഇന്റീരിയർ ഘടനയും ടിയാഗോയ്ക്ക് തുല്യമായിരിക്കും.

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ എത്തുന്ന കൈറ്റ് 5 ന് കരുത്തേകാൻ 84 ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനായിരിക്കും ഉൾപ്പെടുത്തുക.

69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്നതായിരിക്കും കൈറ്റി 5-ലെ 1.05 ലിറ്റർ റെവോടോർക്ക് ടർബോചാർജ്ഡ് ഡീസൽ എൻജിൻ.

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കും ഈ രണ്ട് എൻജിനുകളിലും ഉൾപ്പെടുത്തുക. പിന്നീട് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

ഫോക്സ്‌വാഗൺ അമിയോ, വരാനിരിക്കുന്ന ഷവർലെ എസൻഷ്യ എന്നിവയായിരിക്കും കൈറ്റിന്റെ മുഖ്യ എതിരാളികൾ.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
Story first published: Monday, October 24, 2016, 11:17 [IST]
English summary
Tata Kite 5 Launch Delayed — Its The Tiago Effect!
Please Wait while comments are loading...

Latest Photos