ഹോണ്ടയെ പൊളിച്ചടക്കി നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ടാറ്റ

മൂന്നാം സ്ഥാനം ലക്ഷ്യം കണ്ട ടാറ്റ വില്പനയിൽ ഹോണ്ടയെ പിൻതള്ളി നാലാം സ്ഥാനത്തേക്ക്. മൂന്നാം സ്ഥാനം ടാറ്റയ്ക്കത്ര വിദൂരമല്ല

Written By:

പാസഞ്ചർ കാർ സെഗ്മെന്റ് വിപുലീകരിക്കുന്നതിനും വിപണിയിൽ മുഴുനീള സാന്നിധ്യമുറപ്പിക്കുന്നതിനും ടാറ്റ വിവിധ സെഗ്മെന്റുകളിലായി പുത്തൻ കാറുകളെ അവതരിപ്പിക്കുന്നുവെന്ന് ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു. കാർ ശൃംഖല വിപുലീകരിക്കുന്നതോടപ്പം 2019-20 ആകുമ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിർമാതാക്കളായി മാറുക എന്ന ലക്ഷ്യം കൂടിയാണ് ടാറ്റയുടെ മുന്നിലുള്ളത്.

കുറച്ച് വർഷത്തിനുള്ളിൽ മൂന്നാം സ്ഥാനം ലക്ഷ്യം കണ്ട ടാറ്റയ്ക്ക് ഉടനടി നാലാം സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞതുതന്നെ നല്ലൊരു തുടക്കമായി കണക്കാക്കാം. ഓക്ടോബർ മാസത്തിലെ പാസഞ്ചർ കാർ വില്പനയിൽ ഹോണ്ടയെ പിൻതള്ളി നാലാമതായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കാർ നിർമാതാവായ ടാറ്റ മോട്ടേഴ്സ്.

പാസഞ്ചർ കാർ സെഗ്മെന്റിൽ നാലാമത്തെ വലിയ കാർ നിർമാതാക്കളെ ഹോണ്ടയെ പിൻതള്ളാൻ ടാറ്റയ്ക്ക് കഴിഞ്ഞുവെങ്കിൽ മൂന്നാം സ്ഥാനമെന്നത് ടാറ്റയ്ക്ക് കൈയെത്താവുന്ന ദൂരത്ത് തന്നെയാണ്. ഇത് ടാറ്റയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പിന് ആക്കംകൂട്ടിയേക്കാം.

വില്പനയിൽ 28ശതമാനം വർധനവ് കാഴ്ചവെച്ച് മൊത്തത്തിൽ 16311യൂണിറ്റുകളുടെ വില്പനയാണ് ടാറ്റ രേഖപ്പെടുത്തിയിരിക്കുന്നത്. ടാറ്റയുടെ ചെറുകാർ‍ ടിയാഗോയാണ് ഈ വൻ നേട്ടം കൈവരിക്കാൻ ടാറ്റയ്ക്ക് തുണയായത്. മൂന്നാം സ്ഥാനമെന്ന ലക്ഷത്തേക്ക് കൂതിക്കാൻ ടാറ്റയ്ക്കിതൊരു പ്രചോദനം കൂടിയാണ്.

ടാക്സി കാറെന്ന ലേബലിൽ ഒതുങ്ങികൂടിയ ടാറ്റയ്ക്ക് ഈ സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ പ്രേരിതമായിരിക്കുന്നതും അടുത്തിടെ വിപണിയിലെത്തി നല്ല പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ടിയാഗോ തന്നെയാണ്.

വില്പനയിൽ 23 ശതമാനം ഇടിവോടെയാണ് ഹോണ്ട അഞ്ചാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20166 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചുവെങ്കിൽ ഈ വർഷം ഓക്ടോബറിൽ 15567 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചത്.

ടാറ്റയുടെ പ്രതിച്ഛായ തന്നെ മാറ്റിയ ടിയാഗോയാണ് ഹോണ്ടയുടെ ഈ സ്ഥാനഭ്രംശനത്തിന് ഒരു പ്രധാന കാരണമായിരിക്കുന്നത്.

ഇതേരീതിയിൽ ടാറ്റയുടെ കോമേഷ്യൽ വാഹനങ്ങളുടേയും വില്പനയിൽ വർധനവുണ്ടായിട്ടുണ്ട്. 15 ശതമാനം വർധനവോടെ 88976 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിട്ടുള്ളത്.

കമ്പനിയുടെ കയറ്റുമതി നിരക്കിലും 39 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും കയറ്റിഅയക്കുന്ന യൂണിറ്റുകളുടെ എണ്ണം 6,333 ആയി ഉയർന്നിട്ടുണ്ട്.

ഈ വർഷം ഏപ്രിൽ ആദ്യവാരത്തിൽ വിപണിപിടിച്ച ടിയാഗോയ്ക്ക് ആദ്യംമുതൽക്കെ മികച്ച വില്പനയും പ്രതികരണവുമായിരുന്നു ലഭിച്ചുക്കൊണ്ടിരുന്നത്.

ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് ടാറ്റ ടിയാഗോ വിപണിയിലെത്തിയത്. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിനാണ് ടിയാഗോയിലുള്ളത്.

69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്നതാണ് ടിയാഗോയിലുള്ള 1050സിസി ത്രീ സിലിണ്ടർ റെവോടോർക്ക് ഡീസൽ എൻജിൻ.

വിലയെ കുറിച്ച് പറയുകയാണെങ്കിൽ ടിയാഗോ പെട്രോൾ വേരിയന്റിന് 3.21ലക്ഷവും ഡീസൽ മോഡലിന് 3.95 ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors Displaces Honda As 4th Largest Carmaker In India — Start Of A New Era?
Please Wait while comments are loading...

Latest Photos