ടാറ്റ കാർ വാങ്ങണമെങ്കിൽ രണ്ടാമതൊന്നു ചിന്തിക്കേണ്ടിയിരിക്കുന്നു...

Written By:

ഇന്ത്യൻ വാഹനമിർമാതാവായ ടാറ്റ മോട്ടേഴ്സ് പാസഞ്ചർ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നു. ഉത്പാദന ചിലവ് വർധിച്ചുവെന്ന പേരിലാണ് ഉത്സവക്കാലമായിരിന്നിട്ടുപോലും വില വർധിപ്പിക്കുന്നത്.

മഹീന്ദ്ര, ഹ്യുണ്ടായ്, മാരുതി സുസുക്കി എന്നിവർ നിർമാണചിലവിനോടനുബന്ധിച്ച് വില വർധിപ്പിച്ചതിനെ തുടർന്നാണിപ്പോൾ ടാറ്റയും വില വർധനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാസഞ്ചർ ശ്രേണിയിലുള്ള എല്ലാ വാഹനങ്ങളുടേയും വിലയിൽ വർധനവുണ്ടാകുമെന്നും അതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്നും ടാറ്റ മോട്ടേഴ്സ് പാസഞ്ചർ കാർ വിഭാഗം പ്രസിണ്ടന്റ് മായാങ്ക് പരീക്ക് അറിയിച്ചു.

എന്നാൽ ദസറ, ദീപാവലി സീസണോടനുബന്ധിച്ചായിരിക്കും വില വർധനവ് നിലവിൽ വരികയെന്നും മായാങ്ക് പരീക്ക് വ്യക്തമാക്കി.

ദീർഘനാളായി വിലവർധനവ് ഏർപ്പെടുത്തിയതെങ്കിലും ഉല്പാദനത്തിലുണ്ടായിരിക്കും ചില അധിക ചിലവുകളാണ് വില വർധനവിനുള്ള കാരണമായി കമ്പനി ചൂണ്ടികാട്ടുന്നത്.

എൻട്രി ലെവൽ വാഹനമായ നാനോ മുതൽ യൂട്ടിലിറ്റി വാഹനമായ ആര്യ വരെ വിവിധ സെഗ്മെന്റുകളിലായി നിരവധി വാഹനങ്ങളെയാണ് ടാറ്റക്കുള്ളത്.

ദില്ലി എക്സ്ഷോറൂം 2.15 ലക്ഷം മുതൽ 16.3ലക്ഷം വരെ നിരക്കുകളിലുള്ള വാഹനങ്ങളാണ് ഇവയിൽ ഏറിയ പങ്കും.

അതുപോലെ അടുത്തിടെ മഹീന്ദ്രയും ചില പാസഞ്ചർ കാറുകളുടെ വിലയിൽ ഒരു ശതമാനമെന്ന നിരക്കിൽ വർധനവ് ഏർപ്പെടുത്തുകയുണ്ടായി. ഓക്ടോബർ ഒന്നുമുതലത് പ്രാബല്യത്തിൽ വരികയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഹ്യുണ്ടായ് കാറുകളുടെ വില വർധിപ്പിച്ചത്. 20,000ത്തോളം രൂപയുടെ വർധനവായിരുന്നു ഓരോ പാസഞ്ചർ കാറിനുമായി ഏർപ്പെടുത്തിയത്.

പാസഞ്ചർ സെഗ്മെന്റലിലുള്ള വ്യത്യസ്ത കാറുകൾക്ക് 20,000രൂപയോളം വർധനവായിരുന്നു മാരുതിയും ഏർപ്പെടുത്തിയിരുന്നത്.

ഉത്സവക്കാലത്തോടനുബന്ധിച്ചുള്ള നിർമാണ ചിലവ് കണക്കിലെടുത്താണ് ഓരോ നിർമാതാക്കളും വില വർധനവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors To Increase Prices Of Its Passenger Vehicles
Please Wait while comments are loading...

Latest Photos