വെല്ലുവിളികൾ സ്വീകരിച്ച് വിവിധകാറുകളിറക്കാൻ ടാറ്റ; ലക്ഷ്യം ടോപ്പ് ത്രീ പൊസിഷൻ

Written By:

പാസഞ്ചർ കാർ സെഗ്മെന്റ് വിപുലീകരിക്കുന്നതിനും വിപണിയിൽ മുഴുനീള സാന്നിധ്യമുറപ്പിക്കുന്നതിനും വേണ്ടി ടാറ്റ മോട്ടേഴ്സ് വിവിധ സെഗ്മെന്റുകളിലേക്കായി പുത്തൻ കാറുകളുമായി എത്തുന്നു. കാർ ശൃംഖല വിപുലീകരിക്കുന്നതോടപ്പം 2019-20 ആകുമ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിർമാതാക്കളായി മാറുക എന്ന ലക്ഷ്യമാണ് ഇതുവഴി നിറവേറ്റുന്നത്.

നിലവിൽ വിപണിയിൽ അഞ്ചാം സ്ഥാനമുള്ള ടാറ്റ പുതിയ സ്ഥാനമാനങ്ങൾ മുന്നിൽക്കണ്ട് കോംപാക്ട് എസ്‌യുവി, പ്രീമിയം ഹാച്ച്ബാക്ക്, എക്സിക്യുട്ടീവ് സെഡാൻ വാഹനങ്ങളെയാണ് വിപണിയിൽ പരിചയപ്പെടുത്താനായി ഒരുക്കിവച്ചിട്ടുള്ളത്.

നിലവിൽ മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നീ മുൻപന്തിയിലുള്ള നിർമാതാക്കളാണ് വിപണി അടക്കിവാഴുന്നത്. ടാക്സി കാർ എന്ന ബ്രാന്റിൽ നിന്നും സ്വയം മോചിതനാകാനും ഈ മുൻനിര നിർമാതക്കൾക്ക് കടുത്ത എതിരാളിയായി തീരുകയെന്ന ലക്ഷ്യമാണിപ്പോൾ ടാറ്റയ്ക്കുള്ളത്.

ഇപ്പോഴാകട്ടെ യാത്രാവാഹന സെഗ്മെന്റിൽ 60 ശതമാനം സാന്നിധ്യം മാത്രമേ അറിയിച്ചിട്ടുള്ളൂ ടാറ്റ അത് നൂറുളതമാനമാക്കണമെന്ന നിർബന്ധത്തിലാണ് കമ്പനി.

നിലവിൽ അറുപത് ശതമാനം സാന്നിധ്യമാണ് വിപണിയിലുറപ്പിക്കാൻ കഴിഞ്ഞതെങ്കിൽ പുതിയ കാർ ലോഞ്ചോടുകൂടി നൂറ് ശതമാനമാക്കാനായി അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രൊഡക്ട് പ്ലാനുകൾ തയ്യാറാക്കി കഴിഞ്ഞെന്നാണ് പാസഞ്ചർ വെഹിക്കിൾ വിഭാഗം പ്രസിണ്ടന്റ് മായനക് പരീക്ക് അറിയിച്ചത്.

ഏത് സെഗ്മെന്റിലാണ് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതെന്നുള്ള ചോദ്യത്തിന് പ്രീമിയം ഹാച്ച്ബാക്ക്, എക്സിക്യുട്ടീവ് സെഡാൻ, കോംപാക്ട് എസ്‌യുവി സെഗ്മെന്റുകളിലാണ് ടാറ്റ കാറുകളുടെ അഭാവമുള്ളത് അത് നികത്തണമെന്നായിരുന്നു പരീക്കിന്റെ മറുപടി.

പല കാറുകളുടേയും നിർമാണം അതിന്റെ വികസനപാതയിലാണ് ഉടൻ തന്നെ ടാറ്റയ്ക്കുള്ള എല്ലാ പോരായ്മകളും ഈ കാറുകൾ നികത്തുമെന്നും പരീക്ക് കൂട്ടിച്ചേർത്തു.

ഡിസൈൻ ഫിലോസഫിയിലും ടാറ്റ വൻഅഴിച്ചു പണിയാണ് നടത്തുന്നത്. ടാറ്റയുടെ പൂനൈ ഫെസിലിറ്റിയിലുള്ള ടീംമഗങ്ങൾക്കൊപ്പം യുകെയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള ഡിസൈനർമാരും ടാറ്റയ്ക്കൊപ്പം അണിച്ചേരുന്നുണ്ട്. ഡിസൈനിൽ ഒരു ഇന്റർനാഷണൽ ടച്ച് കൊണ്ടുവരാനാണ് ടാറ്റയുടെ ശ്രമം.

അതുപോലെ ഒരേ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും വിവിധ സെഗ്മെന്റുകളിലായി ഇറക്കുന്ന വാഹനങ്ങളുടെ നിർമാണവും. ഇതുവഴി ടാറ്റയ്ക്ക് നിർമാണചിലവും വൻതോതിൽ കുറയ്ക്കാം.

വേണ്ടത്ര യൂണിറ്റുകളുടെ നിർമാണം ദ്രുതഗതിയിൽ നടത്തി ഒട്ടുംവൈകിക്കാതെ യഥാസമയം വിപണിയിലെത്തുക എന്ന പദ്ധതിയാണ് കമ്പനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ കാറുകളുടെ ലോഞ്ച് നടത്തുന്നതിലുണ്ടായ പിഴവുകൾ ഇനി ആവർത്തിക്കില്ലെന്നും കൂടി കമ്പനി അറിയിച്ചു.

അതിനായി ഡീലർഷിപ്പുകളുടെ ഭാഗത്തുനിന്നുള്ള സഹകരണവും മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തിലാണ് കമ്പനി. ഭാവിയിലേക്ക് ചില കടുത്ത തീരുമാനങ്ങളുമായാണ് ടാറ്റയുടെ വരവെന്ന് പറയാം.

കൂടുതല്‍... #ടാറ്റ #tata
Story first published: Wednesday, October 26, 2016, 12:23 [IST]
English summary
Tata Motors Is Upbeat About The Future; To Launch Slew Of Vehicles
Please Wait while comments are loading...

Latest Photos