സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

ജിപ്സിയുടെ ഇന്ത്യൻ സൈന്യത്തിനൊപ്പമുള്ള നീണ്ട 25 വർഷത്തെ യാത്രയ്ക്കിവിടെ പരിസമാപ്തിയാവുന്നു.

By Praseetha

കരുത്തിന്റെ പ്രതീകമായതുകൊണ്ടു തന്നെ ആധുനിക ശൈലിയിലുള്ള എസ്‌യുവികൾ അവതരിച്ചെങ്കിലും ഒരിക്കൽ പോലും കൈയൊഴിയാതിരുന്ന വാഹനമായിരുന്നു ജിപ്സി. 1985 ലായിരുന്നു ജിപ്സി ആദ്യമായി ഇന്ത്യയിലവതരിച്ചത്.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

എന്നാലിപ്പോൾ സേനയിലെ ജിപ്സി യുഗം അവസാനിക്കാറായി. മെച്ചപ്പെട്ട സൗകര്യവും സുരക്ഷയുമുള്ള ടാറ്റ സഫാരി സ്റ്റോമാണ് ഇന്ത്യൻ സേനയുടെ ഔദ്യോഗിക വാഹനമാവുക.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

നിലവിൽ സഫാരി സ്റ്റോമിന്റെ 3192 യൂണിറ്റുകളാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. 2017 അവസാനമാകുന്നതോടുകൂടി കൂടുതൽ വാഹനങ്ങൾ സേനയുടെ ഭാഗമായി തീരും.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

30,000ത്തിലധകം ജിപ്‌സികളാണ് ഇന്ന് ഇന്ത്യൻ സേനയുപയോഗിക്കുന്നത്. ക്രമേണ പഴയ ജിപ്സികളെല്ലാം പിൻവലിച്ച് സഫാരി സ്റ്റോം പകരക്കാരനായി എത്തുന്നതായിരിക്കും.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

മെച്ചപ്പെട്ട സുരക്ഷയും കരുത്തും സൗകര്യവുമുള്ള ഡീസൽ എസ്‌‌യുവികൾ തന്നെ വേണമെന്ന തീരുമാനത്തിലാണ് സേന സഫാരിയെ തിരഞ്ഞെടുത്തത്. മഹീന്ദ്ര സ്കോർപിയോ ആയിരുന്നു കണക്കിലെടുത്തിരുന്ന മറ്റൊരു വാഹനം. സേനയുടെ ഭാഗമാകാനുള്ള നറുക്ക്‌വീണതോ സഫാരിക്കും.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

ഈ വർഷം സേനയിൽ നിന്നും ടാറ്റയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഓഡറാണിത്. മുൻപ് ട്രക്കുകൾ നിർമിക്കാനായി 1300 കോടിയുടെ ഓർഡർ സൈന്യത്തിൽ നിന്നും ലഭിച്ചിരുന്നു.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

ഇന്ത്യൻ സേനയ്ക്കായി നിർമിക്കുന്ന സഫാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനിയിതുവരെ പുറത്ത് വിട്ടിട്ടില്ല.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

സേനയിൽ നിന്നും ജിപ്സി പിന്മാറുന്നതോടെ ഇരുപത്തിയഞ്ച് വർഷം നീണ്ടുനിന്ന ജിപ്സിയുഗത്തിനാണ് തിരശീല വീഴുന്നത്.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

1991-ൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ ജിപ്സി ഓഫ് റോഡ് ശേഷിയും ഏത് പ്രതിസന്ധിഘട്ടങ്ങളിലും അടിപതറാതെ മുന്നേറുന്ന കഴിവിനാലും സേനയുടെ എക്കാലത്തേയും പ്രിയവാഹനമായി മാറുകയായിരുന്നു.

സേനയിലെ ജിപ്സി യുഗത്തിന് തിരശീല വീഴുന്നു; പകരം സഫാരി!!

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ടൊയോട്ട ചെറുകാറുളെ എന്തേ ഇന്ത്യ അവഗണിക്കുന്നു

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Tata Safari Storme To Replace Maruti Gypsy As The New Army Vehicle
Story first published: Wednesday, December 7, 2016, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X