ജാഗ്വർ, ഫോഡ് കാറുകൾക്കൊപ്പം ടിയാഗോയും ഓട്ടോണമസാകുന്നു!!!

Written By:

ലോകത്തിലെ മുൻനിര വാഹനനിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി, ജാഗ്വർ ലാന്റോവർ, ടാറ്റ മോട്ടേഴ്സ് എന്നിവർ ചേർന്ന് വാഹനങ്ങൾക്കായുള്ള പുതിയ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികത വികസിപ്പിക്കുന്നു.

2018 ആകുമ്പോഴേക്കും പ്രാബല്യത്തിൽ വരുത്താനിരിക്കുന്ന ഈ സാങ്കേതികതയ്ക്കുള്ള എല്ലാ തുടക്കങ്ങളും നടത്തിക്കഴിഞ്ഞു. എന്നിരുന്നാലും ഈ സാങ്കേതികത ഉൾപ്പെടുത്തുന്നതിന് കൂടുതൽ ഗവേഷണവും ടെസ്റ്റിംഗുകളും നടത്തേണ്ടതായിട്ടുണ്ട്.

കേഴ്‍ട്ടസി ഓട്ടോകാർ യുകെ ഇറക്കിയ വീഡിയോയിൽ ഫോഡ് മോണ്ടേരോ, ടാറ്റ ടിയാഗോ, ജാഗ്വർ എഫ് പേസ് എസ്‌യുവി എന്നീ വാഹനങ്ങളുടെ ഓട്ടോണമസ് സാങ്കേതികത ഉൾപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണയോട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടനിലെ നിരത്തുകളിലാണ് ആദ്യഘട്ട പരീക്ഷണയോട്ടങ്ങൾ നടത്തി വരുന്നത് അതിൽ ഒരു ഇന്ത്യൻ കാറുമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

മൂന്ന് വ്യത്യസ്ത ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികതകളാണ് ഈ വാഹനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെ സാങ്കേതികതയായ അഡ്‌വാൻസ്ഡ് ഹൈവേ അസിസ്റ്റ് ഹൈവേകളിൽ കാറുകളെ സ്വയം ഓവർടേക്ക് ചെയ്തുപോകുന്നതിന് പ്രാപ്തമാക്കുന്നു.

അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ റഡാറിന്റെ സഹായത്തോടെയാണ് ഈ സിസ്റ്റം പ്രവർത്തിച്ചുവരുന്നത്. മുന്നിൽ പോകുന്ന കാറിന്റെ വേഗത മനസിലാക്കി തൊട്ടടുത്തുള്ള ലെയിൻ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ ഡ്രൈവറിന്റെ സഹായമില്ലാതെ തന്നെ വളരെ സുരക്ഷിതമായി മറികടന്നു പോകുന്നതിന് സഹായകരമാകുന്നു.

രണ്ടാമത്തെ ഓട്ടോണമസ് സാങ്കേതികതയാണ് ഗ്രീൻ ലൈറ്റ് ഓപ്റ്റിമൽ സ്പീഡ് അഡ്‌വൈസറി (ജിഎൽഒഎസ്എ). ട്രാഫിക് സിഗ്നലുമായി ബന്ധപ്പെടുത്തിയാണ് ഈ സാങ്കേതികത പ്രവർത്തിക്കുന്നത്.

സിഗ്നൽ മുറിച്ച് കടക്കുന്നതിന് കാറിന്റെ സ്പീഡ് കുറയ്ക്കണമോ അതോ പ്രത്യേകം സ്പീഡ് ലിമിറ്റ് പാലിക്കണമോ എന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഡ്രൈവറിന് മുൻപിലുള്ള ഡിസ്പ്ലെയിൽ വ്യക്തമാകും. ഇതനുസരിച്ച് കാറിന് സിഗ്നൽ സുരക്ഷിതമായി മുറിച്ചുകടക്കാവുന്നതാണ്.

എമർജൻസി ഇലക്ട്രോണിക് ബ്രേക്ക് ലൈറ്റ് (ഇഇബിഎൽ) എന്ന സാങ്കേതികതയാണ് മൂന്നാമതായി പരിചയപ്പെടുത്തുന്നത്. മുന്നിലുള്ള വാഹനം പൊടുന്നനെ ബ്രേക്കിട്ടേണ്ടതായി വരുമ്പോൾ അതേക്കുറിച്ചുള്ള വിവരമുടൻ ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ദൗത്യമാണ് ഈ സാങ്കേതികതയ്ക്ക് ഉള്ളത്.

ഒരു വാണിംഗ് സിഗ്നൽ ഡ്രൈവറിന് ലഭിക്കുമെന്നതിനാൽ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഇതുമൂലം ഒഴിവാക്കാം. ഈ സിസ്റ്റം പ്രാവർത്തികമാകാൻ വാഹനങ്ങൾ തമ്മിൽ 500 മീറ്റർ അകലമെങ്കിലും വേണം.

ഈ സാങ്കേതികത ഉൾപ്പെടുത്തികൊണ്ടു ഈ മൂന്ന് വാഹനങ്ങളുടെ കൂടൽ പരീക്ഷണയോട്ടങ്ങൾ നടത്തിയതിനുശേഷം 2018 ഓടുകൂടി വാഹനങ്ങളെ വിപണിയിൽ എത്തിക്കാനുള്ള തീരുമാനമാണ് കമ്പനികൾ കൈകൊണ്ടിരിക്കുന്നത്.

മുന്തിയ ഇനം വാഹനങ്ങളിൽ മാത്രമല്ല ടാറ്റ ടിയാഗോ പോലുള്ള ബജറ്റ് വാഹനത്തിൽ കൂടി ഓട്ടോണമസ് സാങ്കേതികത ഉൾപ്പെടുത്താമെന്നാണ് ഇതുവഴി തെളിയിച്ചിരിക്കുന്നത്.

ഓട്ടോണമസ് ഉൾപ്പെടുത്തിയ ടിയാഗോയുടെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റത്തെ കൂറിച്ച് വ്യക്തമല്ല. അതിനായി ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ടതായിട്ടുണ്ട്.

വീഡിയോ കാണാം

വീഡിയോ കാണാം

  

കൂടുതല്‍... #കാർ #car
English summary
Tata Tiago becomes integral part of Autonomous testing: Alongside Jaguar F-Pace and Ford Mondeo
Please Wait while comments are loading...

Latest Photos