കൂപ്പെ സ്റ്റൈൽ ക്രോസോവർ എസ്‌യുവിയുമായി ടൊയോട്ട

Written By:

ജപ്പാൻ വാഹനനിർമാതാവായ ടൊയോട്ട പുതിയ സി-എച്ച്ആർ ക്രോസോവർ എസ്‌യുവിയെ പുറത്തിറക്കി. 2016 പാരീസ് മോട്ടോർഷോയിലായിരുന്നു ഈ വാഹനത്തിന്റെ അരങ്ങേറ്റം നടത്തിയത്.

കൂപ്പെ ശൈലിയിൽ കൂടുതൽ ആകർഷകമാക്കിയാണ് ഈ ക്രോസോവർ എസ്‌യുവിയുടെ ഡിസൈൻ നടത്തിയിരിക്കുന്നത്. കൂപ്പെ ഹൈ-റൈഡർ എന്ന പേരിൽ നിലവിലുള്ള എല്ലാ ക്രോസോവർ മോഡലുകളോടും കിടപിടിക്കാനാണ് ടൊയോട്ട ഈ വാഹനവുമായി വിപണിയിലെത്തുന്നത്.

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനും പ്രിയസിലുപയോഗിച്ചിരിക്കുന്ന 1.8 ലിറ്റർ പെട്രോൾ എൻജിൻ അടങ്ങിയ ഹൈബ്രിഡ് സിസ്റ്റവുമാണ് സി-എച്ച് ആറിൽ ഉപയോഗിച്ചിട്ടുള്ളത്.

അടുത്ത ആറു മുതൽ 12 വരെയുള്ള മാസങ്ങളിലേക്ക് ഡീസൽ വാഹനങ്ങളുടെ ഉല്പാദനം നടത്തുകയില്ല എന്നതുകൊണ്ട് തന്നെ ടൊയോട്ട സി-എച്ച്ആറിന്റെ ഡീസൽ പതിപ്പിനെ ഒഴിവാക്കുകയാണ് ചെയ്തത്.

8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഡ്രൈവർ സൈഡിലേക്ക് നീക്കി സ്ഥാപിച്ചിട്ടുള്ള സെന്റർ കൺസോളുമാണ് ഈ വാഹനത്തിന്റെ ഫീച്ചറുകളായി പറയാവുന്നത്. മറ്റ് ഫീച്ചർ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.

ലെയിൻ ഡിപാർച്ചർ വാർണിംഗ് സിസ്റ്റം, സ്റ്റിയറിംഗ് കൺട്രോൾ, റോഡ് സൈൻ റെക്കഗനേഷൻ, ക്രൂസ് കൺട്രോൾ, പ്രീ-കോളീഷൻ വാണിംഗ്, പെഡസ്ട്രിയൻ വാണിംഗ് എന്നീ സുരക്ഷാ സന്നാഹങ്ങളോടെയാണ് കൂപ്പെ സ്റ്റൈലിലുള്ള ഈ ക്രോസോവറിന്റെ അവതരണം.

പ്രത്യേകമായിട്ടുള്ള അപ്ഹോൾസ്ട്രെ, സെൽഫ് പാർക്കിംഗ് സിസ്റ്റം, കീലെസ് എൻട്രി, 9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകൾ ടോപ്പ് എന്റ് വേരിയന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

1140 ബിഎച്ച്പിയുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനും, 1.8ലിറ്റർ പെട്രോൾ എൻജിനും ഇത് ഇലക്ട്രിക് മോട്ടോർ അടങ്ങുന്ന ഹൈബ്രിഡ് സിസ്റ്റവുമാണ് ഈ ക്രോസവറിന്റെ കരുത്ത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടൊയോട്ട #toyota
Story first published: Friday, September 30, 2016, 16:53 [IST]
English summary
2016 Paris Motor Show: Mean Looking Toyota C-HR Crossover Debuts
Please Wait while comments are loading...

Latest Photos