രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

പുതിയ ടൊയോട്ട ഫോർച്യൂണർ ബുക്കിംഗ് 5,400യൂണിറ്റുകൾ പിന്നിട്ടു

By Praseetha

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് നവംബർ ആദ്യമായിരുന്നു പ്രീമിയം എസ്‌യുവി ഫോർച്യൂണറിനെ വിപണിയിലെത്തിച്ചത്. അന്നുമുതൽ പതിനാറായിത്തിലധികം അന്വേഷങ്ങളാണ് പുതിയ ഫോർച്ച്യൂണറിനെ തേടിയെത്തിയത്. ഇപ്പോഴാകട്ടെ ബുക്കിംഗ് 5,400യൂണിറ്റുകൾ പിന്നിടുകയും ചെയ്തു.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

വർധിച്ചുവരുന്ന ഡിമാന്റുകൾ മാനിച്ച് ബുക്കിംഗ് കഴിഞ്ഞാൽ ഫോർച്യൂണറിന് രണ്ട് മാസത്തെ കാത്തിരിപ്പും ആവശ്യമായി വന്നിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

ഡീസൽ, പെട്രോൾ എന്നീ വകഭേദങ്ങളിലാണ് പുത്തൻ ഫോർച്യൂണർ എത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ ബുക്കിംഗും ലഭിച്ചുകൊണ്ടിരിക്കുന്നത് ഡീസൽ വകഭേദത്തിനാണ്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

164 ബിഎച്ച്പി കരുത്തുള്ളതാണ് ഇതിലെ 2.7ലിറ്റർ പെട്രോൾ എൻജിൻ. 2.8ലിറ്റർ ഡീസൽ എൻജിന് 174 ബിഎച്ച്പി കരുത്താണുള്ളത്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ വകഭേദത്തിലുള്ളത്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഡീസൽ ഫോർച്യൂണറിലുള്ളത്. കൂടാതെ ഫോർവീൽ ഡ്രൈവും ഈ വേരിയന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

സുരക്ഷ കണക്കിലെടുത്ത് 7 എയർബാഗുകൾ, എബിഎസ്, ഹിൽഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്ത പുലർത്തിക്കൊണ്ടാണ് നവീകരിച്ച ഫോർച്യൂണർ എത്തിയിട്ടുള്ളത്. ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്റ് ലക്സസിനെ അനുസ്മരിപ്പിക്കും വിധമാണ് രൂപകല്പന. ഫോർച്യൂണറിന്റെ പുതിയ ഡിസൈനിന് കൂടുതൽ ജനശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് വിപണിയിലെ ഈ മികച്ച പ്രതികരണത്തിൽ നിന്നും മനസിലാക്കേണ്ടത്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

ഫാന്റം ബ്രൗൺ, അവന്റ് ഗ്രേഡ് ബ്രോൺസ്, ആറ്റിട്യൂഡ് ബ്ലാക്ക്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, ഗ്രെ മെറ്റാലിക്, സിൽവർ മെറ്റാലിക് എന്നീ നിറഭേദങ്ങളിലാണ് രണ്ടാം തലമുറക്കാരനാ പുത്തൻ ഫോർച്യൂണർ ലഭ്യമായിട്ടുള്ളത്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

ഫോഡ് എൻഡവർ, ഷവർലെ ക്യാപ്റ്റീവ, മിത്സുബിഷി പജേരോ സ്പോർട് എന്നിവയുമായി പോരടിക്കാൻ വേണ്ടിയാണ് പുത്തൻ ഫോർച്യൂണറിന്റെ നിരത്തിലേക്കുള്ള വരവ്.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബേസ് വേരിയന്റിന് 25.92ലക്ഷവും ഫുൾ ഓപ്ഷൻ മോഡലിന് 31.12ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

രണ്ടാഴ്ചയ്ക്കകം പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ബുക്കിംഗ് 5,400 പിന്നിട്ടു..

ഫോഡ് എൻഡവറിന്റെ വില വീണ്ടും പുതുക്കുന്നു

വില്പനയിലെ നാഴികക്കല്ലായി റിനോ ക്വിഡ്; വില്പന 1 ലക്ഷം തികച്ചു

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2016 Toyota Fortuner Receives 16,000 Inquiries & 5,400 Bookings In 15 Days
Story first published: Monday, November 28, 2016, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X