നിരത്തിൽ കുതിക്കാനൊരുങ്ങി പുതിയ ടൊയോട്ട ഫോർച്യൂണർ!!!

Written By:

നവംബർ 7 ന് വിപണിയിൽ അരങ്ങേറാനിരിക്കുന്ന പുത്തൻ തലമുറ ഫോർച്ച്യൂണറിന്റെ വിപണി പ്രവേശനത്തിന് മുൻപായി ടൊയോട്ട വാഹനത്തിന്റെ ചില ചിത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നു. ഇതിനകം തന്നെ രണ്ട് ലക്ഷം അഡ്വാൻസ് തുകയായി നൽകി ഡീലർഷിപ്പുകളിൽ ഈ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു.

ടൊയോട്ടയുടെ പുതിയ ഗ്ലോബൽ ആർക്കിടെക്ച്ചർ(ടിഎൻജിഎ) പ്രകാരം നിർമിച്ചതിനാൽ പുതിയ ഡിസൈൻ ശൈലിയും മികച്ച യാത്രസുഖവുമാണ് ഉള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കഴിഞ്ഞ ഓക്ടോബറിലായിരുന്നു ടൊയോട്ട ഈ പുതിയ ഫോർച്ച്യൂണറിനെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അതിനുശേഷം ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ ടെസ്റ്റിംഗും നടത്തിയിരുന്നു.

ഇന്തോനേഷ്യ, തായ്‌ലാന്റ് വിപണികളിൽ ഇതിനകം തന്നെ വില്പനയിൽ തുടരുന്ന മോഡൽ കൂടിയാണ് ഈ പുത്തൻ ഫോർച്യൂണർ.

ക്രോം ഗ്രിൽ, പുതിയ ശൈലിയിലുള്ള ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, 18 ഇഞ്ച് അലോയ് വീൽ, പുതിക്കിയ ടെയിൽലാമ്പ് എന്നിവയാണ് പുതിയ ഫോർച്യൂണറിന്റെ ഡിസൈൻ സവിശേഷതകൾ.

ഡൗൺ ഹിൽ അസിസ്റ്റ് കൺട്രോൾ സിസ്റ്റം, ഇലക്ട്രിക് ടെയിൽ ഗേറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ക്രൂസ് കൺട്രോൾ, നാവിഗേഷൻ, റിവേഴ്സ് ക്യാമറ എന്നീ സവിശേഷതകളും ഈ പതിപ്പിലുൾപ്പെടുത്തിയിട്ടുണ്ട്.

ആഗോള വിപണിയിൽ പുതിയ ഫോർച്യൂണറിന്റെ ഡീസൽ, പെട്രോൾ വകഭേദങ്ങളാണ് വില്പനയ്ക്കുള്ളത്. ഈ ഇന്ത്യൻ മോഡലിൽ ഇന്നോവ ക്രിസ്റ്റയിലുള്ള അതെ ഡീസൽ എൻജിനുകളായിരിക്കും ഉൾപ്പെടുത്തുക.

147ബിഎച്ച്പിയും 343എൻഎം ടോർക്കും നൽകുന്നതാണ് 2.4ലിറ്റർ ജിഡി ഡീസൽ എൻജിൻ. അതേസമയം 172ബിഎച്ച്പിയും 360എൻഎം ടോർക്കും നൽകുന്നതാണ് ഇതിലെ 2.8 ലിറ്റർ ഡീസൽ എൻജിൻ.

2.4 ലിറ്റർ എൻജിനിൽ 6 സ്പീഡ് മാനുവൽഗിയർബോക്സാണുള്ളത്. എന്നാൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് 2.8ലിറ്റർ എൻജിനിലുള്ളത്.

ഇന്നോവ ക്രിസ്റ്റയിൽ അടുത്തിടെ ഉൾപ്പെടുത്തിയ 2.7ലിറ്റർ പെട്രോൾ ഫോർ സിലിണ്ടർ എൻജിനും പിന്നീട് ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

ഫോർച്ച്യൂണറിന്റെ ടോപ്പ് എന്റ് വേരിയന്റിൽ ഓൾവീൽ ഡ്രൈവ് ഓപ്ഷനും നൽകിയിട്ടുണ്ട്. ഫോഡ് എൻഡവറാണ് വിപണിയിലെ മുൻനിര എതിരാളി.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Teases New Fortuner Ahead Of Launch — It Stares Right At You
Please Wait while comments are loading...

Latest Photos