ഇന്ത്യൻ നിരത്തും കാത്ത് 2017 ഹോണ്ട സിറ്റി...

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

By Super Admin

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട 2017 സിറ്റി മോഡലുമായി ഇന്ത്യയിലെത്തുന്നു. കമ്പനി ഔദ്യോഗികമായി നടത്തിയ പരസ്യ ചിത്രീകരണത്തിനിടെയാണ് നിർമാണം പൂർത്തിയാക്കിയ കാറിന്റെ പൂർണരൂപം വെളിപ്പെടുന്നത്.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

2017 രണ്ടാം പകുതിയോടെയായിരിക്കും സിറ്റിയുടെ ഫേസ്‍ലിഫ്റ്റ് മോഡലിനെ ഇന്ത്യയിലെത്തിക്കുക. പുത്തൻ തലമുറ സിവിക് സെഡാനിൽ നിന്നും പ്രചോദനമേറ്റുള്ള ഒരു ഡിസൈനാണ് സിറ്റിയുടെ ഫേസ്‌ലിഫ്റ്റ് മോഡലിന് നൽകിയിരിക്കുന്നത്.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

എൽഇഡി ലൈറ്റ് ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ഹെഡ്‌ലാമ്പും വീതികൂടിയ ക്രോം ബാർ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രില്ലുമാണ് മുൻഭാഗത്തെ പ്രധാനമാറ്റങ്ങളായി പറയാവുന്നത്.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

സിവികിലേതു പോലെ ഹെഡ്‌ലാമ്പ് വരേക്കും നീളുന്നതരത്തിലാണ് ക്രോം ബാർ ക്രമീകരിച്ചിരിക്കുന്നത്. വലുപ്പമേറിയ ഫോഗ് ലാമ്പ് ഉൾപ്പെടുത്തി ഫ്രണ്ട് ബംബറും പുതുക്കിയിട്ടുണ്ട്.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

സിറ്റിയുടെ പിൻഭാഗത്തും സ്റ്റൈൽ വർധിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ ടെയിൽ ലാമ്പ്, സ്റ്റോപ് ലൈറ്റോടുകൂടിയ സ്പോയിലർ എന്നിവയാണ് മറ്റു പുതുമകൾ.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

നിലവിൽ വിറ്റഴിക്കുന്ന മോഡലിലുള്ള അതെ 1.5ലിറ്റർ പെട്രോൾ,ഡീസൽ എൻജിനുകൾ തന്നെയാണ് സിറ്റിയുടെ ഫേസ്‌ലിഫ്റ്റിലും ഉപയോഗിക്കുന്നത്.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

2017 ജനുവരി 17നാണ് ഹോണ്ട സിറ്റി ഫേസ്‍ലിഫ്റ്റിന്റെ ആഗോളവിപണിയിലുള്ള അരങ്ങേറ്റം.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

ഈ വർഷം രണ്ടാം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൻ ഹോണ്ട സിറ്റിക്ക് മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർണ, ഫോക്സ്‌വാഗൺ വെന്റോ, സ്കോഡ റാപ്പിഡ് എന്നിവരായിരിക്കും മുൻനിരയിലുണ്ടാകുന്ന എതിരാളികൾ.

2017 സിറ്റി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്..

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്

മറ്റൊരു പുത്തൻ ചെറു എസ്‌യുവിയുമായി റിനോ

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
India-Bound 2017 Honda City Facelift Spied During Ad Shoot
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X