സെഡാനില്‍ കരുത്ത് കാട്ടി ബിഎംഡബ്ല്യു; M760Li എക്‌സ്‌ഡ്രൈവ് ഇന്ത്യയില്‍ എത്തി

Written By:

ബിഎംഡബ്ല്യു M760Li ഇന്ത്യന്‍ വിപണിയില്‍ എത്തി. ഇന്ത്യന്‍ സെഡാന്‍ നിരയില്‍ ബിഎംഡബ്ല്യുവിന്റെ ഏറ്റവും കരുത്തുറ്റ മോഡലാണ് പുതിയ ബിഎംഡബ്ല്യു M760Li എക്‌സ്‌ഡ്രൈവ്.

ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ബിഎംഡബ്ല്യു M760Li എക്‌സ്‌ഡ്രൈവ് ലഭ്യമാകുന്നത്. റെഗുലര്‍ വേരിയന്റായ M760Li , M760Li V12 എക്‌സലന്‍സ് എന്നിങ്ങനെയാണ് ബിഎംഡബ്ല്യു മോഡലുകള്‍ അണിനിരക്കുന്നത്. 

2.27 കോടി രൂപ വിലയിലാണ് ബിഎംഡബ്ല്യു M760Li എക്‌സ്‌ഡ്രൈവ് ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

602 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.6 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V12 എഞ്ചിനിലാണ് ബിഎംഡബ്ല്യു M760Li ഒരുങ്ങിയിരിക്കുന്നത്. 

ബിഎംഡബ്ല്യുവിന്റെ ഓള്‍-വീല്‍-ഡ്രൈവ്-സംവിധാനം മുഖേന, നാല് വീലുകളിലേക്കും എഞ്ചിന്‍ കരുത്ത് വന്നെത്തുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ ബിഎംഡബ്ല്യു ലഭ്യമാക്കുന്നത്.

5238 mm നീളവും 2.2 ടണ്‍ ഭാരവുമായി വന്നെത്തുന്ന ബിഎംഡബ്ല്യു M760Li യ്ക്ക് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആവശ്യമായത് 3.7 സെക്കന്‍ഡുകള്‍ മാത്രമാണ്.

മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ ബിഎംഡബ്ല്യു മോഡലിന് സാധിക്കുന്നു.

സ്‌പോര്‍ടി കിറ്റും പുത്തന്‍ ക്വാഡ്-എക്‌സ്‌ഹോസ്റ്റ് സംവിധാനവുമാണ് സാധാരണ 7 സിരീസുമായി താരതമ്യം ചെയ്യുമ്പോള്‍, റെഗുലര്‍ M760Li യ്ക്ക് ലഭിക്കുന്നത്.

അതേസമയം, M750Li എക്‌സലെന്‍സില്‍ കൂടുതല്‍ പ്രീമിയം ബോഡികിറ്റാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ഒപ്പം, 760Li യെ അപേക്ഷിച്ച് ക്വാഡ് എക്‌സ്‌ഹോസ്റ്റുകള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ ക്രോം വര്‍ക്ക് ലഭിക്കുന്നു.

മെര്‍സിഡീസ് മെയ്ബാക്ക് എസ്-ക്ലാസ്, ഔടി A8L എന്നിവരുമായാണ് ഇന്ത്യയില്‍ പുതിയ ബിഎംഡബ്ല്യു M760Li മത്സരിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബിഎംഡബ്ല്യു #new launch
Story first published: Monday, May 15, 2017, 19:34 [IST]
English summary
BMW M760Li Launched In India; Priced At Rs 2.27 Crore. Read in Malayalam.
Please Wait while comments are loading...

Latest Photos