ബിഎംഡബ്ല്യു X1 പെട്രോള്‍ മോഡല്‍ ഇന്ത്യയില്‍ എത്തി; 35.75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

Written By:

പുതുക്കിയ കാര്‍ നിരയുമായി ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ സജ്ജീവമാകുന്നു. ഇന്ത്യന്‍ സെഡാന്‍ നിരയില്‍ കരുത്തുറ്റ M760Li യെ അവതരിപ്പിച്ചതിന് പിന്നാലെ X1 പെട്രോള്‍ വേര്‍ഷനെയും ബിഎംഡബ്ല്യു ഒരുക്കിയിരിക്കുകയാണ്.

മിഡ്-ലെവല്‍ വേരിയന്റായ എക്സ്ലൈനില്‍ മാത്രമാണ് ബിഎംഡബ്ല്യു X1 പെട്രോള്‍ വേര്‍ഷന്‍ എസ്‌യുവി എത്തുന്നത്.

ഡീസല്‍ വേർഷന് സമാനമായി, 35.75 ലക്ഷം രൂപ വിലയിലാണ് X1 പെട്രോള്‍ മോഡലിനെയും ബിഎംഡബ്ല്യു അണിനിരത്തുന്നത്.

ബിഎംഡബ്ല്യു നിരയിലേക്ക് കടക്കാനുള്ള എന്‍ട്രി ലെവല്‍ ഓപ്ഷനാണ് X1 എസ്‌യുവി. പുത്തന്‍ പെട്രോള്‍ മോഡലിനെ SDrive20i എന്ന ബാഡ്ജിലാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

2.0 ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു X1 ന്റെ പവര്‍ഹൗസ്. 5000 rpm ല്‍ 188 bhp കരുത്തും 46500 rpm ല്‍ 280 Nm torque ഉത്പാദിപ്പിക്കുന്നതാണ് X1 ന്റെ 2.0 ലിറ്റര്‍ എഞ്ചിന്‍. 

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് X1 എസ്‌യുവി വന്നെത്തുന്നത്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു X1 പെട്രോള്‍ വേരിയന്റിന് വേണ്ടത് കേവലം 7.7 സെക്കന്‍ഡാണ്.

16.30 കിലോമീറ്ററാണ് മോഡലിന് മേല്‍ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഡിസൈന്‍ മുഖത്ത് ഏറെ വ്യത്യാസങ്ങളില്ലാതെയാണ് X1 ഒരുങ്ങിയിരിക്കുന്നത്.

സില്‍വര്‍ മാറ്റ് ഫിനിഷോട് കൂടിയുള്ള ഫ്രണ്ട് ബമ്പറാണ് ബിഎംഡബ്ല്യു X1 എക്‌സ്‌ലൈന്‍ ട്രിമ്മില്‍ ശ്രദ്ധ നേടുന്നത്. ഒപ്പം, 14 എക്‌സ്‌ക്ലൂസീവ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള സ്ലെയ്റ്റഡ് കിഡ്‌നി ഗ്രില്ലിനും കമ്പനി തിളക്കമാര്‍ന്ന മാറ്റ് അലൂമിനിയം ടച്ച് നല്‍കുന്നു.

ഫ്രണ്ട് എയര്‍ ഇന്‍ടെയ്ക്കുകളും മാറ്റ് ബ്ലാക്കില്‍ ബിഎംഡബ്ല്യു ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

വശങ്ങളിലേക്ക് വരുമ്പോള്‍, സൈഡ് സില്ലില്‍ മാറ്റ് സില്‍വറും, ഡോര്‍ സില്ലില്‍ 'ബിഎംഡബ്ല്യു' ഡെസിഗ്നേഷനോടെയുള്ള അലൂമിനിയം ഇന്‍സേര്‍ട്ടുകളും മോഡലിന് ലഭിക്കുന്നു.

റിയര്‍ എന്‍ഡില്‍ ബ്ലാക് സില്‍വര്‍ മാറ്റില്‍ ഒരുങ്ങിയ അണ്ടര്‍ബോഡി പ്രൊട്ടക്ഷന്‍ ബമ്പറില്‍ ഇടംപിടിക്കുന്നു. ഒപ്പം, ക്രോം ടച്ചില്‍ തീര്‍ത്ത ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ടെയില്‍പൈപും മോഡലില്‍ ശ്രദ്ധേയമാണ്.

2 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമാ ഗ്ലാസ് റൂഫ്, ഫൂട്ട്‌വെല്‍ ലൈറ്റുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ക്യാബിനുള്ളില്‍ ഉപഭോക്താവിന് ലഭിക്കുന്നു.

ബ്ലാക് സ്റ്റിച്ചിംഗില്‍ തീര്‍ത്ത മള്‍ട്ടിഫംങ്ഷന്‍ സ്‌പോര്‍ട് ലെതര്‍ സ്റ്റീയറിംഗ് വീലും ക്യാബിനുള്ളിലെ ശ്രദ്ധാകേന്ദ്രമാണ്.

സുരക്ഷാ മുഖത്തും ബിഎംഡബ്ല്യു മികച്ച ക്രമീകരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റിന് ഒപ്പമുള്ള എബിഎസ്, കോണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഡയനാമിക് സ്‌റ്റെബിലിറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ (DSC) എന്നിങ്ങനെ നീളുന്നു X1 ന്റെ സുരക്ഷ ഫീച്ചറുകള്‍.

ആല്‍പൈന്‍ വൈറ്റ്, ബ്ലാക് സഫൈര്‍, സ്പാര്‍ക്ലിംഗ് ബ്രൗണ്‍, മെഡിറ്ററേനിയന്‍ ബ്ലു, ചെസ്‌നട്ട് ബ്രോണ്‍സ് എന്നീ നിറങ്ങളിലാണ് ബിഎംഡബ്ല്യു X1 ഒരുങ്ങിയിട്ടുള്ളത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ബിഎംഡബ്ല്യു #new launch
Story first published: Tuesday, May 16, 2017, 12:00 [IST]
English summary
BMW X1 Petrol Model Launched In India. Price, Mileage, Specs and more in Malayalam.
Please Wait while comments are loading...

Latest Photos