നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

പുതുമയാർന്ന എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകളുമായി പുത്തൻ ഹ്യുണ്ടായ് ഗ്രാന്റ് ഐ 10 ഉടൻ നിരത്തിലെത്തും.

By Praseetha

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ന്റെ പുതുക്കിയ പതിപ്പുമായി വിപണിപിടിക്കാനൊരുങ്ങുന്നു. 2017 ഫെബ്രുവരിയോടുകൂടി നിരത്തിലിറങ്ങുമെന്നുള്ള സൂചനയാണ് കമ്പനിയുടെ അടുത്തവൃത്തങ്ങൾ നൽകിയിരിക്കുന്നത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

ഹ്യുണ്ടായ് കഴിഞ്ഞവർഷം ഓക്ടോബറിലായിരുന്നു ഈ ഫേസ്‌ലിഫ്റ്റ് പതിപ്പിനെ ആദ്യമായി ആഗോള വിപണിയിലെത്തിച്ചത്. പുതിയ 2017 ഗ്രാന്റ് ഐ10 മോഡലിന്റെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണയോട്ടവും ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

വാഹനത്തിന്റെ സ്റ്റൈലിംഗ് ഫീച്ചറുകളൊന്നും വെളിപ്പെടുത്താത്ത തരത്തിൽ മൊത്തമായി മൂടപ്പെട്ട നിലയിലായിരുന്നു പരീക്ഷണയോട്ടം നടത്തപ്പെട്ടത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

പുതുമയേറിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ഗ്രാന്റ് ഐ10 പിറവിയെടുത്തിരിക്കുന്നത്. യുകെയിൽ അവതരിപ്പിച്ചിട്ടുള്ള മോഡലിന് സമാനമായ ഫീച്ചറുകളാണ് ഈ പുതിയ ഐ10ൽ കാണാൻ സാധിക്കുന്നത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

ഹെക്സാഗണൽ ഗ്രിൽ, ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയ്ക്കൊപ്പം ഇരുവശങ്ങളിലും പുതുക്കി പണിതിട്ടുള്ള ബംബറും പുതിയ ഹെഡ്‌ലാമ്പും ഫോഗ് ലാമ്പും നൽകിയിട്ടുണ്ട്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

മികവുറ്റ സുരക്ഷാ ക്രമീകരണങ്ങളും കണക്റ്റിവിറ്റി ഫീച്ചറുകളും ഈ കാറിന്റെ പ്രത്യേകതയാണ്. എന്നാൽ വളരെ പരിമിതപ്പെടുത്തിയ മാറ്റങ്ങളൊടെയാണ് അകത്തളമൊരുക്കിയിരിക്കുന്നത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

പുതുക്കിയ ഇന്റീരിയർ കളറും ഇൻഫോടെയിൻമെന്റ് സിസ്റ്റവുമാണ് അകത്തളത്തിലെ പ്രത്യേകതകളായി പറയാവുന്നത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

മാറ്റമൊന്നും വരുത്താതെയുള്ള അതെ 1.2ലിറ്റർ കപ്പ പെട്രോൾ എൻജിൻ, 1.1ലിറ്റർ ത്രീ സിലിണ്ടർ യു2 വിജിടി എൻജിൻ എന്നിവയാണ് പുതിയ ഗ്രാന്റ് ഐ10ന്റേയും കരുത്ത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

ഇതിൽ പെട്രോൾ മോഡലിൽ മാത്രമാണ് 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി നൽകിയിട്ടുള്ളത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

ബ്ലാക്ക്, ബ്ലൂ, മെറൂൺ കളർ സ്കീമിലാണ് പുതിയ ഗ്രാന്റ് ഐ10 മോഡൽ വിപണിയിലെത്തുന്നത്.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

വിപണിയിലെത്തി കഴിഞ്ഞാൽ എൻട്രിലെവൽ ഫോഡ് ഫിഗോ, ഷവർലെ ബീറ്റ്, ടാറ്റ ടിയാഗോ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും പുതിയ ഗ്രാന്റ് ഐ10ന് ഏറ്റുമുട്ടേണ്ടതായി വരിക.

നിരത്തും പ്രതീക്ഷിച്ച് പുതിയ ഹ്യുണ്ടായ് ഗ്രാന്റ് ഐ10...

കഴിഞ്ഞമാസം ഡിസംബറിൽ ഹ്യുണ്ടായ് വില്പന 4.3ശതമാനം കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ പുത്തൻ ഗ്രാന്റ് ഐ10-ന്റെ വിപണിപ്രവേശം കൂടുതൽ ലാഭവും വില്പനയും നേടിക്കൊടുക്കുമെന്ന വിശ്വസമാണ് കമ്പനിക്കുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Motor India To Launch Grand i10 Facelift In February 2017
Story first published: Wednesday, January 4, 2017, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X