മിനുങ്ങിയെത്തുന്നു ഹ്യുണ്ടായ് വെർണ...

Written By:

ഹ്യുണ്ടായ് ആഗോളതലത്തിൽ ഒന്നാകെ വിറ്റഴിക്കുന്നൊരു വാഹനമാണ് വെർണ. ഇന്ത്യയിൽ വെർണ എന്ന പേരിലറിയപ്പെടുമെങ്കിലും പല രാജ്യങ്ങളിൽ വ്യത്യസ്ത പേരിലാണ് ഈ സെഡാൻ അറിയപ്പെടുന്നത്. റഷ്യയിൽ സോളാരിസ് എന്ന പേരിലറിയപ്പെടുന്ന വെർണയുടെ ഫേസ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

പുതുക്കിയ ബംബർ, നവീകരിച്ച ഡിസൈനിലുള്ള ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീൽ എന്നീ പുതുമകളുമായിട്ടാണ് പുതിയ സോളാരിസ് എത്തിയിരിക്കുന്നത്.

നിലവിലുള്ള മോഡലുകളേക്കാൾ 30എംഎം നീളവും 2600എംഎം വീൽബേസും അധികമുണ്ട് ഈ ഫേസ്‌ലിഫ്റ്റ് മോഡലിനുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

റഷ്യയിൽ ആക്ടീവ്, ആക്ടീവ് പ്ലസ്, കംഫർട്, എലിഗെൻസ് എന്നീ നാല് വേരിയന്റുകളായാണ് പുറത്തിറക്കിയിരിക്കുന്നത്.

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇഎസ്‌പി, പവർ വിന്റോ എന്നീ സുരക്ഷാക്രമീകരണങ്ങളാണ് ആക്ടീവ് വേരിയന്റിൽ നടത്തിയിരിക്കുന്നത്. ടോപ്പ്-എന്റ് വേരിയന്റുകളിലാകട്ടെ സൈഡ് എയർബാഗ്, ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, കീലെസ് എൻട്രി, റിവേഴ്സ് ക്യാമറ എന്നിവയുമാണ് സുരക്ഷാസന്നാഹങ്ങൾ.

മുൻ മോഡലുകളിലെ 100ബിഎച്ച്പി കരുത്തുള്ള 1.4ലിറ്റർ എൻജിനും 123ബിഎച്ച്പിയുള്ള 1.6ലിറ്റർ എൻജിനുമായിരിക്കും പുതിയ സോളാരിസിന്റെ കരുത്ത്.

ഇന്ത്യയിൽ ഈ ഫേസ്‌ലിഫ്റ്റ് മോഡലിന്റെ അവതരണമെന്നാണ് എന്നതിനെ കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ല. ഇന്ത്യയിൽ പുതിയ വെർണ എത്തുന്നുവെങ്കിൽ അത് മികവുറ്റ ഡിസൈനിലും ഫീച്ചറുകളിലുമായിരിക്കും അവതരിക്കുക.

നിലവിൽ വെർണയ്ക്ക് കരുത്തേകുന്ന അതെ എൻജിനൊപ്പം ഇന്ത്യയിൽ ഡീസൽ എൻജിനിൽ കൂടി അവതരിക്കുന്ന സാധ്യതയുണ്ട്.

 പുതിയ ഹ്യുണ്ടായ് ഇലാൻട്രയുടെ മനോഹര ചിത്രങ്ങൾക്ക് ഗ്യാലറി സന്ദർശിക്കൂ..
 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Is This The Updated Hyundai Verna For India?
Please Wait while comments are loading...

Latest Photos