ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

ടൊയോട്ട ഫോർച്യൂണറിനെ ലക്ഷ്യം വച്ച് 'വൈ 400' എന്ന കോഡ് നാമത്തിൽ പുത്തനൊരു പ്രീമിയം എസ്‌യുവിയുമായി മഹീന്ദ്ര.

By Praseetha

ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ടൊയോട്ട ഫോർച്യൂണറിന് ഒരു പുത്തൻ എതിരാളിയുമായി എത്തുന്നു. സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറക്കാരനായി അവതരിക്കുന്ന ഈ എസ്‌യുവി 'വൈ 400' എന്ന കോഡ് നാമത്തിലായിരിക്കും അറിയപ്പെടുക.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്ര അവതരിപ്പിക്കുന്ന ഈ വാഹനം ഫോഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും ഏറ്റുമുട്ടുക.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

2016 പാരീസ് ഓട്ടോഷോയിൽ പ്രദർശനം നടത്തിയ എൽഐവി-2 കൺസ്പെറ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മഹീന്ദ്ര ഈ എസ്‌യുവിയെ വികസിപ്പിക്കുക.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറക്കാരനായി എത്തുന്ന ഈ വാഹനം ഇന്ത്യയിൽ മഹീന്ദ്രയുടെ ലേബലിൽ തന്നെയായിരിക്കും അവതരിക്കുന്നത്.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

ഒന്നാം തലമുറ റെക്സ്റ്റൺ ഇന്ത്യയിലൊരു പരാജയമായതിനാലായിരിക്കാം മഹീന്ദ്രയുടെ ലേബലിൽ തന്നെ രണ്ടാംതലമുറക്കാരനും എത്തുന്നത്.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ ലഭിക്കാവുന്നതിൽ മികച്ച ഫീച്ചറുകളുമായിട്ടാകും വൈ 400 എത്തുക. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമാണ് ഈ എസ്‌യുവിക്കുള്ളത്.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് കണക്റ്റിവിറ്റിയോടു കൂടിയ 9.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോർടെൻമെന്റ് സിസ്റ്റം, മസാജിംഗ് ഫംഗ്ഷനോടുകൂടിയ സീറ്റുകൾ എന്നിവയാണ് ഈ എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

പിൻ യാത്രക്കാർക്കായി സീറ്റുകളുടെ ഹെഡ് റെസ്റ്റിൽ 10.1ഇഞ്ച് സ്ക്രീനും ഈ വാഹനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

2020 ബിഎസ് VI എമിഷൻ ചിട്ടാവട്ടങ്ങൾ പാലിക്കുന്ന ഡീസൽ, പെട്രോൾ വകഭേദങ്ങളിലായിരിക്കും ഈ എസ്‌യുവി ലഭ്യമാവുക. 225 ബിഎച്ചിപി കരുത്തും 349 എൻഎം ടോർക്കുമായിരിക്കും 2.0ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുക.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

ഇതിലെ 2.2 ലീറ്റർ ടർബോ ഡീസൽ എൻജിനാകട്ടെ 184 ബിഎച്ചിപി കരുത്തും 420 എൻഎം ടോർക്കുമായിരിക്കും ഉല്പാദിപ്പിക്കുന്നത്.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

നിർമാണം പൂർത്തിയാക്കിയ വൈ400 എസ്‌യുവിയുടെ അവതരണം ഈ വർഷം നടക്കുന്ന കൊറിയ സോൾ ഓട്ടോഷോയിൽ വച്ചായിരിക്കും നടക്കുക. ഈ വാഹനത്തിന്റെ ഇന്ത്യൻ പതിപ്പ് ഈ വർഷം ഡിസംബറോടുകൂടി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

പ്രധാനമായും ഫോർച്യൂണറിന് എതിരാളിയായി എത്തുന്ന വൈ 400ന് ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവുണ്ടായിരിക്കുമെന്നാണ് കരുതുന്നത്.

ടൊയോട്ട ഫോർച്യുണറിനൊരു എതിരാളിയോ?

ഇഗ്നിസിനെ വെല്ലാൻ ഇതാ 'ഗോ ക്രോസ് ' തൊട്ടുപിറകെ

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്

2017ടൊയോട്ട ഫോർച്യൂണർ ഗ്യാലറി

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra to launch Fortuner rival
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X