സിയാസ് ആർഎസ് ഇനി നിരത്തിലേക്കില്ല...

Written By:

ഇന്തോ-ജാപ്പനീസ് കാർ നിർമാതാവായ മാരുതി സുസുക്കി ഇന്ത്യയിൽ തങ്ങളുടെ സെഡാൻ ലൈനപ്പിൽ നിന്നും സിയാസ് ആർഎസ് വേരിയന്റിനെ ഒഴിവാക്കി എന്നുള്ള റിപ്പോർട്ടുകൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നു.

പുറമേയും അകമേയും ഒരുപോലെ സ്പോർടി ഡിസൈൻ കൈവരിച്ചിട്ടുള്ള ടോപ്പ് എന്റ് വേരിയന്റ് ആർഎസിനെ പിൻവലിക്കുന്നുവെന്ന വാർത്തകളാണ് പ്രചരിക്കുന്നത്.

മാരുതി സിയാസ് വേരിയന്റുകളുടെ വില പുതുക്കുന്ന അവസരത്തിൽ ആർഎസ് വേരിയന്റിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായാണ് പറയപ്പെടുന്നത്. മാരുതിയുടെ പോർട്ഫോളിയോലിൽ‍ നിന്നു തന്നെ ഒഴിവാക്കി എന്നതാണ് ഇതിൽ നിന്നു ലഭിക്കുന്ന സൂചന.

പതിവ് സിയാസ് മോഡലുകളുടെ സ്പോർടി പതിപ്പായ ആർഎസിനെ 2015-ലായിരുന്നു മാരുതി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ചില്ലറ മാറ്റങ്ങൾ വരുത്തി സ്പോർടി ലുക്ക് കൈവരിച്ചായിരുന്നു ആർഎസ് പതിപ്പിന്റെ അവതരണം.

സിയാസിന് കരുത്തായിട്ടുള്ള അതെ പെട്രോൾ,ഡീസൽ എൻജിനുകൾ തന്നെയാണ് സ്പോർടി പതിപ്പ് ആർഎസിന്റേയും കരുത്ത്. 91ബിഎച്ച്പി കരുത്തും 130എൻഎം ടോർക്കുമുള്ളതാണ് ഇതിലെ 1.4ലിറ്റർ പെട്രോൾ എൻജിൻ.

മാരുതിയുടെ എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയോടെയുള്ള 1.3ലിറ്റർ ഡിഡിഐഎസ് ആണ് ഇതിലെ ഡീസൽ എൻജിൻ. ഇത് 88.5ബിഎച്ച്പിയും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ.

സിയാസ് ആർഎസിന്റെ പെട്രോൾ വേരിയന്റിന് 9.20ലക്ഷവും ഡീസലിന് 10.28ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

പേൾ സ്നോ വൈറ്റ്, പേൾ മെറ്റാലിക് ഡിഗ്നിറ്റി ബ്രൗൺ, പേൾ സാൻഗാരിയ റെഡ്, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് സിൽക്കി സിൽവർ, മെറ്റാലിക് ഗ്ലിസ്ടെനിംഗ് ഗ്രെ, മെറ്റാലിക് ക്ലിയർ ബീജ് എന്നീ നിറങ്ങളിലായിരുന്നു സിയാസ് ആർഎസ് ലഭ്യമായിക്കൊണ്ടിരുന്നത്.

2017 മാരുതി സ്വിഫ്റ്റ് എക്സ്ക്ലൂസീവ് ഇമേജുകൾ..

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Discontinues Ciaz RS In India
Please Wait while comments are loading...

Latest Photos