ഇഗ്നിസിന് തകർപ്പൻ വില്പന...

Written By:

മാരുതിയിൽ നിന്നുള്ളൊരു പുതുവത്സര സമ്മാനമായിരുന്നു ഇഗ്നിസ്. ഒരു പുതിയ സെഗ്മെന്റിന് തന്നെയായിരുന്നു ക്രോസോവർ വാഹനം ഇഗ്നിസിനെ അവതരിപ്പിച്ചതിലൂടെ മാരുതി തുടക്കം കുറിച്ചത്. 2016 ഓട്ടോഎക്സ്പോയിൽ ഒരു കൺസ്പെറ്റായി അവതരിച്ച ഇഗ്നിസ് മികച്ചപിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

വിപണിയിലെത്തി മൂന്നാഴ്ചക്കുള്ളിൽ തന്നെ 4,800ലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ മാരുതിക്ക് സാധിച്ചു. ഒരു റെട്രോ സ്റ്റൈൽ വാഹനമാണ് ഇഗ്നിസ് എന്നുള്ളതു കൊണ്ട് തന്നെ ഏവരേയും ആകർഷിക്കുക എന്ന മാരുതിയുടെ ഉദ്ദേശവും ഇതുവഴി നടപ്പിലായിരിക്കുകയാണ്.

നെക്സ ഔട്ട്‌ലെറ്റുകൾ വിറ്റഴിക്കുന്ന ഇഗ്നിസിന് മികച്ച ജനപിന്തുണ തന്നെയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും. കൂടുതൽ വില്പനയും മുന്നിൽ കാണുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഡ്യുവൽ എയർബാഗ്, എബിഎസ്, പ്രീ ടെൻഷനറോടുകൂടിയ സീറ്റ് ബെൽറ്റ്, ചൈൽഡ് സീറ്റ് എന്നീ സുരക്ഷാക്രമീകരണങ്ങളിലൂടെ വാഹനത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.

ഓൺലൈൻ വഴി ബുക്കിംഗ് നടപ്പിലാക്കിയ ആദ്യ മാരുതി വാഹനമായിരുന്നു ഇഗ്നിസ്. ബുക്കിംഗിന്റെ ആദ്യ ആഴ്ച തന്നെ 11,000ബുക്കിംഗുകൾ നേടിയെടുക്കാൻ സാധിച്ചു എന്നുള്ളതും ഇഗ്നസിന്റെ വിജയമായി കണക്കിലെടുക്കാം.

എൽഇഡി പ്രോജക്ടർ ഹെഡ്‌ലാമ്പ്, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ സവിശേഷതകൾ അടങ്ങിയതാണ് ഇഗ്നിസ്.

എഎംടി ട്രാൻസ്മിഷനോടു കൂടി ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ ലഭ്യമാക്കിയതും ഇഗ്നിസിന്റെ വില്പനയ്ക്ക് മാറ്റുകൂട്ടാൻ സഹായിച്ചു. യുവാക്കളെ ലക്ഷ്യം വച്ച് 4.59ലക്ഷമെന്ന ആകർഷക വിലയ്ക്കാണ് ഇഗ്നിസ് ലഭ്യമായിട്ടുള്ളത്.

മാരുതി ഇഗ്നിസിന്റെ വിപുലമായ ഇമേജ് ഗ്യാലറിക്ക് ചുവടെ ക്ലിക്ക് ചെയ്യൂ...

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Ignis Begins With A Bang In Its First Month Of Sale
Please Wait while comments are loading...

Latest Photos