മാരുതി വാഗൺ-ആർ പുത്തൻ പേരിൽ...

പുതിയ മാരുതി വാഗൺ ആർ ഇനി പുത്തൻ പേരിൽ വാഗൺ-ആർ മൈനർ എന്നപേരിലറിയപ്പെടും.

By Praseetha

ഇന്ത്യയിലവതരിക്കാനിരിക്കുന്ന മാരുതി സുസുക്കിയുടെ സിൻഗ്രെ ഹാച്ച്ബാക്ക് ഇനി പുതിയ പേരിലറിയപ്പെടും. 'വാഗൺ-ആർ മൈനർ' എന്ന പേരിൽ അവതരിക്കുന്ന ഈ വാഹനത്തിന്റെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണയോട്ടവും നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

പഴയ സ്റ്റിൻഗ്രേയുടെ സ്റ്റൈലിംഗ് ഫീച്ചറുകൾ തന്നെയാണ് ഈ വാഹനത്തിലും പിൻതുടർന്നിരിക്കുന്നത്. വാഗൺ ആർ മൈനർ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നതിനെകുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി ഭാഗത്തുനിന്നുണ്ടായിട്ടില്ല.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

ഡീലർഷിപ്പുകളിൽ നിന്നു ലഭിച്ചിരിക്കുന്ന വിവരപ്രകാരം 4.13ലക്ഷം മുതൽ 5.36ലക്ഷം വരെയായിരിക്കും പുതിയ വാഗൺ ആർ മൈനറിന്റെ എക്സ്ഷോറൂം വില.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

സ്റ്റിൻഗ്രേയുടെ ചെറിയതോതിൽ പരിഷ്കാരം വരുത്തിയ മോഡലായിട്ടാണ് ഈ വാഹനം കാണപ്പെടുന്നത്. ഒരു പുതുമയെന്നോണം ലൈസൻസ് പ്ലേറ്റിന് മുകളിലായുള്ള ക്രോം സ്ട്രിപ്പിൽ വാഗൺ ആർ ബാഡ്ജിംഗും ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

സ്റ്റിൻഗ്രേ മോഡലിൽ പതിവായി കാണാറുള്ള ബ്ലാക്ക് ഇന്റീരിയറിനു പകരമായി ബീജ് നിറത്തിലുള്ള അപ്ഹോൾസ്ട്രെയാണ് പുത്തൻ മോഡലിലുള്ളത്.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

സൂപ്പീരിയർ വൈറ്റ്, സിൽക്കി സിൽവർ മെറ്റാലിക്, പാഷൻ റെഡ്, മെറ്റാലിക് ഗ്ലിസ്ടെനിംഗ് ഗ്രെ, മെറ്റാലിക് ബേക്കേസ് ചോക്കലേറ്റ്, മെറ്റാലിക് ബ്ലേസിംഗ് ബ്ലൂ, മിഡിനൈറ്റ് ബ്ലൂ എന്നീ വ്യത്യസ്ത നിറങ്ങളിലായിരിക്കും വാഗൺ ആർ മൈനർ എത്തുക.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

സുസുക്കി വൈജെസി എന്ന കോഡ്നാമത്തിൽ വാഗൺ ആർ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സെവൻ സീറ്റർ കോൺസ്പെറ്റിനെയും അവതരിപ്പിച്ചിരുന്നു.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

വാഗൺ ആർ പ്ലാറ്റ്ഫോമിൽ പുതിയ സെവൻ സീറ്റർ എംപിവി ആകാനാണ് സാധ്യത. തന്മൂലം വാഗൺ ആറിന്റെ വലിയൊരു പതിപ്പ് ഭാവിയിൽ രൂപംകൊണ്ടേക്കാം.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

എൻജിൻ കുറിച്ച് പറയുകയാണെങ്കിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഉൾപ്പെടുത്തിയിട്ടുള്ള 1.0ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും വാഗൺ ആർ മൈനറിന് കരുത്തേകുക.

മാരുതി വാഗൺ-ആറിന് പുത്തൻ പേര്...

ഇതുകൂടാതെ വിഎക്സ്ഐ എന്നപേരിൽ വാഗൺ ആർ മൈനറിന്റെ പുതിയൊരു ടോപ്പ് എന്റ് വേരിയന്റ്കൂടി ഉൾപ്പെടുന്നതായിരിക്കും. കമ്പനിയുടെ ഓട്ടോ ഗിയർ ഷിഫ്റ്റ് (എജിഎസ്) എഎംടി അടങ്ങിയിരിക്കുന്ന യൂണിറ്റായിരിക്കുമിത്. ഒരു സിഎൻജി വേരിയന്റിനെ കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

പുതിയ സ്വിഫ്റ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ കാണാം ഗ്യാലറി

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Wagon R Might Be Rebranded With A New Name
Story first published: Wednesday, January 18, 2017, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X