ഇത് ഗംഭീരം!; 2017 ഫോക്‌സ്‌വാഗൺ പോളോയുടെ ചിത്രങ്ങള്‍ പുറത്ത്

Written By:

2017 പോളോയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ജൂണ്‍ മാസം പുതുതലമുറ പോളോയെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് ജര്‍മൻ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ.

ഇതിന് മുന്നോടിയായി റോഡ് ടെസ്റ്റ് നടത്തുന്ന പുത്തന്‍ പോളോയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പോളോ ആറാം തലമുറയുടെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വൻപ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

പുതുക്കിയ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകളും പുതുതലമുറ പോളോയുടെ ഫ്രണ്ട് എന്‍ഡ് ഫീച്ചറുകളില്‍ ശ്രദ്ധ നേടുന്നു. മുന്‍മോഡലുകളെ അപേക്ഷിച്ച് ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍ റേഡിയേറ്റര്‍ ഗ്രില്ലുമായി കൂടുതല്‍ ചേര്‍ന്നിഴകിയാണ് ഒരുങ്ങിയിരിക്കുന്നത്. 

മാത്രമല്ല, ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍ ഇത്തവണ സ്ലീക്കി ഡിസൈനിലാണ് വന്നെത്തുന്നതും. പോളോയുടെ 'സ്‌പോര്‍ടിംഗ് അഗ്രസീവ്' ലുക്കിനായി ഫ്രണ്ട് ബമ്പറിൽ ഫോക്‌സ്‌വാഗൺ കൈകടത്തിയിരിക്കുകയാണ്.

ഫ്രണ്ട് ബമ്പറില്‍ നല്‍കിയിട്ടുള്ള ക്രോം ഇന്‍സേര്‍ട്ടുകള്‍ ഇത് വ്യക്തമാക്കുന്നു. കൂടാതെ ബോഡിയില്‍ നല്‍കിയിട്ടുള്ള വരകള്‍ പോളോയുടെ 'സ്‌പോര്‍ടിംഗ് ഫീല്‍' വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

'ചെത്തി മിനുക്കിയ' റൂഫ് ലൈന്‍, ആറാം തലമുറ പോളോയുടെ പ്രീമിയം ലുക്ക് വര്‍ധിപ്പിക്കുന്നതായും വിപണിയിൽ അഭിപ്രായം ഉയർന്ന് കഴിഞ്ഞു. പുതിയ മോഡലില്‍ റിയര്‍ വിന്‍ഡ്ഷീല്‍ഡുകള്‍ കൂടുതല്‍ ഉള്ളിലേക്ക് കടന്നതായും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ഫോക്‌സ്‌വാഗൺ സ്വകയര്‍ ടെയില്‍ ലാമ്പുകളില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക്‌സ് വര്‍ക്കുകള്‍ മോഡലിന്റെ സ്പോർടി ലുക്കിനെ സ്വാധീനിക്കുന്നു. പുത്തന്‍ പോളോയില്‍ ടെയില്‍ ലാമ്പിന് ഒപ്പം റിയര്‍ ബമ്പറും ഡിസൈന്‍ മാറ്റം കൈവരിച്ചിട്ടുണ്ട്.

MQB പ്ലാറ്റ്‌ഫോമില്‍ അടിസ്ഥാനപ്പെടുത്തിയാണ് 2017 ഫോക്‌സ്‌വാഗന്‍ പോളോ അണിനിരക്കുന്നത്. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെ ഹാച്ച്ബാക്കില്‍ ഫോക്‌സ് വാഗന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, 1.2 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നൽകുന്നു.

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാകും പോളോയില്‍ ഫോക്‌സ്‌വാഗൺ ഒരുക്കുകയെന്നും സൂചനകളുണ്ട്.

അടുത്ത മാസം, സ്‌പെയിനിലുള്ള നവാറ പ്ലാന്റില്‍ നിന്നും പുതുതലമുറ പോളോകളെ ഫോക്‌സ്‌വാഗൺ ഉത്പാദിപ്പിച്ച് തുടങ്ങും. 2017 ന്റെ രണ്ടാം പാദത്തിലാണ് ഫോക്‌സ്‌വാഗൺ പോളോ വിപണികളിൽ സാന്നിധ്യമറിയിക്കുക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
2017 Volkswagen Polo Spotted Completely Undisguised. Read in Malayalam.
Please Wait while comments are loading...

Latest Photos