ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

11.99ലക്ഷം ദില്ലി എക്സ്ഷോറൂം വിലയ്ക്ക് എംപിവി സെഗ്മെന്റിൽ ടാറ്റ ഹെക്സ അവതരിച്ചു.

By Praseetha

വിവിധോദേശ വാഹനശ്രേണിയിലേക്ക് ടാറ്റയുടെ പ്രീമിയം ക്രോസോവർ മോഡൽ ഹെക്സ അരങ്ങേറ്റം കുറിച്ചു. മുഖ്യമായും ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി എത്തുന്ന ഹെക്സ 11.99ലക്ഷം ദില്ലി എക്സ്ഷോറൂം വിലയ്ക്കാണ് വിപണിയിലെത്തിയിരിക്കുന്നത്. ടാറ്റയുടെ എസ്‌യുവി വാഹനം ആര്യയ്ക്ക് പകരക്കാരനായിട്ടാണ് ഹെക്സ അവതരിച്ചിരിക്കുന്നത്.

ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

എക്സ്ഇ, എക്സ്എം, എക്സ്ടി എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും പുത്തൻ എംപിവി ഹെക്സ ലഭ്യമാവുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സുള്ള കരുത്തുകുറഞ്ഞ പതിപ്പായിരിക്കും എക്സ്ഇ. അതേസമയം 6സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള വളരെ കരുത്തേറിയതായിരിക്കും ഹെക്സ എക്സ്എം, എക്സ്ടി മോഡലുകൾ.

ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

ടോപ്പ് എന്റ് വേരിയന്റായ ഹെക്സ എക്സ്ടിയിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ലഭ്യമായിരിക്കും. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ 11,000 രൂപ സ്വീകരിച്ചുകൊണ്ടായിരുന്നു ബുക്കിംഗുകൾ നടത്തിക്കൊണ്ടിരുന്നത്.

ടാറ്റ ഹെക്സ വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും

ടാറ്റ ഹെക്സ വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും

  • എക്സ്ഇ:11.99ലക്ഷം
  • എക്സ്എം:13.85ലക്ഷം
  • എക്സ്എം(ഓട്ടോമാറ്റിക്):15.05ലക്ഷം
  • എക്സ്ടി:16.20ലക്ഷം
  • എക്സ്ടി(ഓട്ടോമാറ്റിക്):17.40ലക്ഷം
  • എക്സ്ടി (4x4):17.49ലക്ഷം
  • ടാറ്റ ഹെക്സ എൻജിൻ സ്പെസിഫിക്കേഷൻ

    ടാറ്റ ഹെക്സ എൻജിൻ സ്പെസിഫിക്കേഷൻ

    2.2 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 154ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന എൻജിനിൽ വേരിയന്റുകൾക്ക് അനുസൃതമായി 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉൽപ്പെടുത്തിയിട്ടുണ്ട്.

    ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

    ഫോർ വീൽ ഡ്രൈവ് ഓപ്ഷനുള്ള ഹെക്സയുടെ ടോപ്പ് എന്റ് വേരിയന്റ് എക്സ്ടിയിൽ എല്ലാ ചക്രങ്ങളിലേക്കും വീര്യമെത്തിക്കാൻ വൈദ്യുത നിയന്ത്രിത ബോർഗ് വാർണർ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

    ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

    കൂടാതെ ഓട്ടോ, കംഫർട്, ഡൈനാമിക്, ഓഫ്-റോഡ് എന്നിങ്ങനെയുള്ള നാല് ഡ്രൈവിംഗ് മോഡുകളും ഈ ടോപ്പ് എന്റ് വേരിയന്റിൽ ലഭ്യമാണ്.

    ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

    ആര്യയുടെ അതെ പ്ലാറ്റ്ഫോമിലാണ് ഹെക്സയുടെ നിർമാണം നടത്തിയതെങ്കിലും ഓഫ്-റോഡിംഗിന് ഉതകുന്ന തരത്തിൽ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചിട്ടുണ്ടെന്നുള്ള ഒരു സവിശേഷതയുണ്ട്.

    ടാറ്റ ഹെക്സ ഡൈമെൻഷൻ

    ടാറ്റ ഹെക്സ ഡൈമെൻഷൻ

    • നീളം: 4,788എംഎം
    • വീതി:1,903എംഎം
    • ഉയരം:1,791എംഎം
    • വീൽബേസ്:2,850എംഎം
    • ഗ്രൗണ്ട് ക്ലിയറൻസ്:200എംഎം
    • വീൽ: 16 ഇഞ്ച് സ്റ്റീൽ വീൽ, 19 ഇഞ്ച് അലോയ് വീൽ
    • ടേണിംഗ് സർക്കിൾ റേഡിയസ്: 5.75മീറ്റർ
    • ഫ്യുവൽ ടാങ്ക്: 60ലിറ്റർ
    • ടാറ്റ ഹെക്സ ഫീച്ചറുകൾ

      ടാറ്റ ഹെക്സ ഫീച്ചറുകൾ

      ടാറ്റയുടെ സിഗ്നേച്ചർ ഗ്രില്ലിനൊപ്പം സ്മോക്കി ഇഫക്ട് നൽകിയ പ്രോജക്ടർ ഹെ‌ഡ്‌ലാമ്പ്, മസിലൻ ഫ്രണ്ട് ബംബർ എന്നിവ വാഹനത്തിനൊരു അഗ്രസീവ് ലുക്ക് പകരുന്ന ഘടകങ്ങളാണ്. ഒരു സ്കിഡ് പ്ലേറ്റിനാൽ തരംതിരിച്ച വിധത്തിലാണ് ഡിആർഎല്ലുകളുടേയും ഫോഗ് ലാമ്പിന്റേയും സ്ഥാനം.

      ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

      വശങ്ങൾ എസ്‌യുവി ആര്യയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 19 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരാകർഷണം.

      ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

      എൽഇ‍ഡി റെക്ടാഗുലർ ടെയിൽലാമ്പ്, ടാറ്റ ലോഗോ ഉൾപ്പെടുത്തി കൊണ്ടുള്ള ക്രോം സ്ട്രിപ്പുകൾ എന്നിവയാണ് പിൻഭാഗത്തെ സവിശേഷതകൾ.

      ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

      ആറു മുതൽ ഏഴുപേർക്ക് സുഖകകരമായി ഇരിക്കാവുന്ന വിശാലത ഒരുക്കിയിട്ടുള്ള ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയറാണ് ഹെക്സയ്ക്കുള്ളത്. ആംബിന്റ് മൂഡ് ലൈറ്റ്, ടാറ്റയുടെ കണക്ട് നെക്സ്റ്റ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 5 ഇഞ്ച് ടച്ച്സ്ക്രീൻ, വോയിസ് കമാന്റ്, ഹാർമൻ 10 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ അടങ്ങുന്നതാണ് ഹെക്സയുടെ അകത്തളം.

      ക്രിസ്റ്റയെ വെല്ലാൻ ഹെക്സ അവതരിച്ചു!!!

      സൈഡ്, ഫ്രണ്ട്, കർട്ടൻ അടക്കം 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നീ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഈ വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

ടാറ്റ ഹെക്സയ്ക്കായി ഇന്നു തന്നെ ബുക്ക് ചെയ്യൂ...കാണാം കൂടുതൽ ഇമേജുകൾ

Most Read Articles

Malayalam
English summary
Tata Hexa Launched In India; Launch Price + Photo Gallery
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X