'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

കോംപാക്ട് സെഡാൻ സെഗ്മെന്റിൽ ടാറ്റ അവതരിപ്പിക്കുന്ന വാഹനം കൈറ്റ് 5 ഏപ്രിലിൽ എത്തിച്ചേരും.

By Praseetha

ടാറ്റാ മോട്ടേഴ്സ് ജനപ്രീതിയാർജ്ജിച്ചുകൊണ്ടിരിക്കുന്ന ടിയാഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന കോംപാക്ട് സെഡാനെ കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. കൈറ്റ് 5 എന്ന പേരിൽ 2016 ദില്ലി എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഊ വാഹനമിപ്പോൾ വിപണിപിടിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

എക്സ്പോയിൽ അവതരിച്ചപ്പോൾ നൽകിയ കൈറ്റ് 5 എന്നപേരിനു പകരം വിയാഗോ അല്ലെങ്കിൽ ഓൾട്ടിഗോ എന്നപേരിലായിരിക്കും ഈ കോംപാക്ട് സെഡാൻ അവതരിക്കുക.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

ലോഞ്ചിന് മുൻപെ തന്നെ ടാറ്റ മോട്ടേഴ്സ് മാർക്കറ്റിംഗും ട്രെയിനിംഗ് പ്രോഗ്രാമുകളും ആരംഭിച്ചുക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

പതിവ് സെഡാനിൽ നിന്നും മാറി ലുക്കിന് പ്രാധാന്യം നൽകി കൊണ്ട് ടാറ്റ അവതരിപ്പിക്കുന്നൊരു വാഹനമാണിത്. ഹെഡ്‌ലാമ്പുവരെ നീളുന്ന ക്രോം ഹ്യുമാനിറ്റി ലൈനാണ് മുൻഭാഗത്തെ മുഖ്യാകർഷണം.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

എൽഇഡി ഹെഡ്‌ലാമ്പ്, സ്റ്റോപ് എൽഇഡി ലാമ്പോടുകൂടിയ സ്പോയിലർ, ഈ സെഗ്മെന്റിലെ തന്നെ മികച്ച ബൂട്ട് സ്പേസ് എന്നിവയാണ് ഈ വാഹനത്തിന്റെ എടുത്തുപറയാവുന്ന മറ്റു സവിശേഷതകൾ.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

പുതിയ റെവോട്രോൺ 1.2ലിറ്റർ പെട്രോൾ എൻജിനും റെവോടോർക്ക് 1.05ലിറ്റർ ഡീസൽ എൻജിനുമാണ് കൈറ്റ് 5 സെഡാന് കരുത്തേകുന്നത്. ഇക്കോ, സിറ്റി എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും ഉണ്ടായിരിക്കുന്നതാണ്.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, കോർണർ സ്റ്റബിലിറ്റി കൺട്രോൾ എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസജ്ജീകരണങ്ങൾ.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

5 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോൾ, 8 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നീ സവിശേഷതകളാണ് അകത്തളത്തിലുള്ളത്.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

നാലു ലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയിൽ ഈ വർഷം ഏപ്രിലോടുകൂടിയായിരിക്കും കൈറ്റ് 5 വിപണിയിലെത്തിച്ചേരുക.

'കൈറ്റ് 5' ടാറ്റയുടെ കോംപാക്ട് സെഡാൻ ഏപ്രിലിൽ!!!

വിപണിയിൽ ഹോണ്ട അമേസ്, ഹ്യുണ്ടായ് എക്സെന്റ്, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോഡ് ഫിഗോ ആസ്പെയർ, ഫോക്സ്‌വാഗൺ അമിയോ എന്നീ വാഹനങ്ങളായിരിക്കും കൈറ്റിന് മുഖ്യ എതിരാളികൾ.

ആകർഷക വിലയ്ക്ക് വാഹനപ്രേമികളെ കൊതിപ്പിച്ചു കൊണ്ട് എത്തിച്ചേർന്ന ടാറ്റ ഹെക്സ ഇമേജുകൾക്ക് താഴെ ക്ലിക്ക് ചെയ്യൂ...

Most Read Articles

Malayalam
English summary
Tata Kite 5 Compact Sedan To Be Launched In India By April 2017
Story first published: Friday, January 27, 2017, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X