ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

മികച്ച വില്പന മുന്നിൽകണ്ട് ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹനനിർമാതാക്കളായ ടാറ്റ പൂനൈയിൽ നിന്നുള്ള പ്ലാന്റിൽ നിന്നും ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ പുറത്തിറക്കി.

By Praseetha

ഇന്ത്യയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ 400 മുതൽ 500 വരെയുള്ള ഹൈബ്രിഡ്, ഇലക്ട്രിക് ബസുകളുടെ വില്പനയ്ക്കുള്ള പദ്ധതിക്കാണ് വാണിജ്യ വാഹന നിർമാതാക്കളിൽ പ്രമുഖനായ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

മികച്ച വില്പനയോടെ വിപണിയിൽ മുന്നേറാനുള്ള തന്ത്രപരമായ നീക്കമാണ് ടാറ്റ ഇതുവഴി സാധിച്ചെടുക്കുന്നത്. ഇതിന്റെ ഭാഗമായി ബദൽ ഇന്ധനങ്ങളിൽ ഓടുന്ന ആറോളം വാഹനങ്ങളാണ് ടാറ്റ അനാവരണം ചെയ്തിരിക്കുന്നത്.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

പരമ്പരാഗതമായിട്ടുള്ള എൻജിനൊപ്പം വൈദ്യുത മോട്ടോർ ഘടിപ്പിച്ച ഹൈബ്രിഡ് വാഹനങ്ങളെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രവീന്ദ്ര പിഷാരടി വ്യക്തമാക്കി. മാത്രമല്ല ഹൈബ്രിഡ് സാങ്കേതിക വിദ്യയോടാണ് നിലവിൽ വിപണിക്ക് പ്രിയമെന്നും അഭിപ്രായപ്പെട്ടു.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

അടുത്ത വർഷത്തോടെ രാജ്യത്തെ വിവിധ പൊതുമേഖല ഗതാഗത കോർപറേഷനുകളിൽ നിന്ന് 300 മുതൽ 400 വരെ ഹൈബ്രിഡ് ബസുകൾ വിൽക്കാനുള്ള അനുമതി നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയും പ്രകടിപ്പിച്ചു.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

പുനൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ബദൽ ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ പ്രദർശിപ്പിച്ച ടാറ്റ മോട്ടോഴ്സ് രണ്ടു വൈദ്യുത ബസുകളും ഇക്കൂട്ടത്തിൽ പ്രദർശിപ്പിച്ചു.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

യഥാക്രമം ഒൻപതു മീറ്ററും 12 മീറ്ററും നീളമുള്ളവയാണ് അൾട്രാ ശ്രേണിയിൽ പെടുന്ന വൈദ്യുത ബസുകൾക്ക് ഉള്ളത്. ഹൈബ്രിഡ് സാങ്കേതികയുള്ള മോഡലുകൾ സ്റ്റാർബസ് ബാഡ്ജിലായിരിക്കും ലഭ്യമാവുക.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

1.60 കോടി മുതൽ രണ്ടു കോടി രൂപ വരെയായിരിക്കും ഈ ബസ്സുകളുടെ വിലയെന്നും കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

ദ്രവീകൃത പ്രകൃതി വാതകം(എൽ എൻ ജി) ഇന്ധനമാക്കുന്ന 12 മീറ്റർ നീളമുള്ള രാജ്യത്തെ ആദ്യ ഇന്ധന സെൽ ബസെന്ന് അവകാശപ്പെടാവുന്ന ബസും ഇതോടൊപ്പം പ്രദർശനം നടത്തിയിട്ടുണ്ട്.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

സൂപ്പർ എയ്സ്, മാജിക് ഐറിസ്, മാജിക് എന്നീ ചെറു വാണിജ്യ വാഹനങ്ങളുടെ ബാറ്ററിയിൽ ഓടുന്ന പതിപ്പും കമ്പനി തയാറാക്കിയിട്ടുണ്ട്.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

നിലവിൽ മുംബൈ മെട്രോപൊലിറ്റൻ റീജിയൻ ഡവലപ്മെന്റ് അതോറിട്ടിക്ക് 25 ഹൈബ്രിഡ് ബസുകൾ വില്ക്കാനുള്ള കരാറാണ് ടാറ്റയ്ക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത വർഷത്തോടെയായിരിക്കും പുതിയ ബസുകൾ കൊമാറുമെന്നും ടാറ്റ വ്യക്തമാക്കി.

ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളെ അവതരിപ്പിച്ച് ടാറ്റ....

നിരത്ത് കീഴടക്കാൻ രണ്ട് എസ്‌യുവികളുമായി വീണ്ടും ടാറ്റ

ഫോഡ് എൻവഡറിന്റെ വില 2.85ലക്ഷത്തോളം വർധിച്ചു

Most Read Articles

Malayalam
English summary
Tata Motors Launches Hybrid And Electric Buses
Story first published: Friday, January 27, 2017, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X