ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

പുതുവർഷത്തിൽ പുത്തൻ ലോഞ്ചിന് തുടക്കമിട്ട് ടാറ്റ സെനോണിന്റെ പുത്തൻ പതിപ്പ് യോദ്ധയെ വിപണിയിലെത്തിച്ചു.

By Praseetha

ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹനനിർമാതാക്കളായ ടാറ്റ സെനോൺ പിക്-അപ് വാഹനത്തിന്റെ പുതിക്കിയ പതിപ്പ് യോദ്ധയെ ദില്ലി എക്സ്ഷോറൂം 6.05ലക്ഷമെന്ന പ്രാരംഭവിലയ്ക്ക് വിപണിയിലെത്തിച്ചു.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

സിങ്കിൾ ക്യാബ്, ടബിൾ ക്യാബ് എന്ന മോഡലുകളിൽ ഈ വർഷം ടാറ്റ അവതരിപ്പിക്കുന്ന ആദ്യ വാഹനമാണ് സെനോൺ യോദ്ധ. ടാറ്റയുടെ പുതിയ ബ്രാന്റ് അംബാസിഡറായി നിയമതിനായ അക്ഷയ്കൂമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ച് നടത്തപ്പെട്ടത്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

ബിഎസ്-III, ബിഎസ്-IV ചിട്ടാവട്ടങ്ങൾക്കനുസൃതമായിയുട്ട എൻജിനുകൾ ഉൾപ്പെടുത്തി അവതരിച്ചിരിക്കുന്ന സെനോൺ യോദ്ധയ്ക്ക് 6.05, 6.19ലക്ഷം എന്ന നിരക്കിലാണ് എക്സ്ഷോറൂം വില.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

1.250 കിലോഗ്രാം ഭാരംചുമക്കാൻ ശേഷിയുള്ള യോദ്ധ പിക്-അപ്പിൽ ഫോർ വീൽ ഡ്രൈവും ടൂ വീൽ ഡ്രൈവും ലഭ്യമാക്കിയിട്ടുണ്ട്. ഏതു തരത്തിലുള്ള ഭൂപ്രകൃതിയിലും ഡ്രൈവിംഗ് അനായാസമാക്കാൻ സാധിക്കുന്നതിനും കൂടുതൽ ഭാരം താങ്ങുന്നതിനും 16 ഇ‍ഞ്ച് റേഡിയൽ ടയറാണ് ഈ വാഹനത്തിലുള്ളത്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

മികച്ച സുരക്ഷയും കംഫർട്ടുമാണ് ഈ വാഹനം പ്രദാനംചെയ്യുന്നത്. ക്യാബിനിൽ ഹൈ ഇന്റൻസിറ്റി ലൈറ്റും കാർപെറ്റ് ഫ്ലോറിംഗും നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് സുഖകരമാക്കാൻ അഡ്ജസ്റ്റബിൾ സ്റ്റിയറിംഗും പവർ സ്റ്റിയറിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

വാഹനത്തിന് സ്ഥിരത നൽകാൻ ആന്റി റോൾ ബാറുകൾ, സീറ്റ് ബെൽറ്റുകൾ, സൈഡ് ഇൻട്രൂഷൻ ബീം, ക്രംപിൾ സോൺ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

72 ബിഎച്ച്പിയും 223എൻഎം ടോർക്കുമുള്ള ബിഎസ് III ചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള 3.0ലിറ്റർ ഡീസൽ എൻജിനും 85ബിഎച്ച്പിയും 250എൻഎം ടോർക്കും നൽകുന്ന ബിഎസ് IV അടിസ്ഥാനപ്പെടുത്തിയ 3.0ലിറ്റർ ഡീസൽ എൻജിനാണ് യോദ്ധയ്ക്ക് കരുത്തുപകരുന്നത്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

സഫാരി സ്ട്രോമിലും പുറത്തിറങ്ങാനിരിക്കുന്ന ഹെക്സയിലും ഉപയോഗിച്ചിട്ടുള്ള എൻജിനാണ് സെനോൺ യോദ്ധയുടേയും കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും അതോടൊപ്പം ഫോർവീൽ ഡ്രൈവും ഓപ്ഷണലായി നൽകിയിട്ടുണ്ട്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

പിക് അപ് ട്രക്ക് സെഗ്മെന്റിൽ ഇസൂസുവിന്റെ ഡി മാക്സ് വി ക്രോസുമായിട്ടായിരിക്കും ടാറ്റ സെനോൺ യോദ്ധയ്ക്ക് ഏറ്റുമുട്ടേണ്ടതായി വരിക.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

പുതുക്കിയ ഫ്രണ്ട് ബംബർ, ക്രോം ഉൾപ്പെടുത്തിയിട്ടുള്ള ഗ്രിൽ, പുതുക്കിയ ടെയിൽ‌ലാമ്പ് എന്നീ പരിഷ്കാരങ്ങളാണ് പുതിയ സെനോൺ യോദ്ധയിൽ വരുത്തിയിട്ടുള്ളത്. എന്നാൽ വളരെ പരിമിതപ്പെടുത്തിയ മാറ്റങ്ങളെ അകത്തളത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

പുതുതായി നൽകിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം അല്ലാതെ പറയത്തക്ക മാറ്റങ്ങളൊന്നും അകത്തളത്തിൽ വരുത്തിയിട്ടില്ല.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

കൈനിറയെ ഓഫറുകളും ടാറ്റ ഈ വാഹനത്തിനായി ഒരുക്കിയിട്ടുണ്ട്. വാഹനം ഉപയോഗിച്ച് നാലുവർഷത്തിനുശേഷം 50 ശതമാനം ബൈ ബാക്ക് ഇനോഗറൽ ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

കൂടാതെ ഈ സെഗ്മെന്റിലാദ്യമായി മൂന്ന് വർഷത്തേക്ക് കസ്റ്റമൈസ്ഡ് എംഎംസി പാക്കേജും മൂന്നു വർഷ വാരണ്ടിയും നൽകിയിട്ടുണ്ട്.

 ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

ഹോണ്ട ഉല്പാദിപ്പിച്ചത് 10കോടി കാറുകൾ; ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇനി 'ഡിസയർ' ഉണ്ടാകില്ല

Most Read Articles

Malayalam
English summary
Tata Xenon Yodha Pick-Up Launched In India; Prices Start At ₹ 6.05 Lakh
Story first published: Tuesday, January 3, 2017, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X