ഹോണ്ടയുടെ ആഡംബര ബ്രാന്‍ഡ് ഇന്ത്യയിലേക്ക്
ഹോണ്ടയുടെ ആഡംബര ബ്രാന്‍ഡായ 'അക്യൂറ' ഇന്ത്യന്‍ വിപണിയിലെത്തുവാന്‍ തടസ്സമൊന്നുമില്ലെന്ന് ഹോണ്ട ഇന്ത്യ പ്രസിഡന്‍ഡ് ഹിരോനോരി കനയാമ. ലോകത്തിലെ വിവിധ വിപണികളില്‍ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുള്ള അക്യൂറ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വരവിനെക്കുറിച്ച് നേരത്തെ തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി എന്തെങ്കിലും പുറത്തു വരുന്നത്.
നോര്‍ത്ത് അമേരിക്കയിലും ചൈനയിലുമെല്ലാം വിറ്റഴിക്കപ്പെടുന്ന ഈ ബ്രാന്‍ഡിന് എന്തുകൊണ്ട് ഇന്ത്യയില്‍ വിപണി കണ്ടെത്തിക്കൂടാ എന്ന ചോദ്യത്തിനുള്ള ഉത്തരം വന്നുവെങ്കിലും കൂടുതലെന്തെങ്കിലും വിട്ടുപറയാന്‍ കനയാമ തയ്യാറായില്ല.

ഹോണ്ട അക്യൂറ സെഡ് ഡിഎക്സ്
അമേരിക്കയില്‍ അക്യൂറ വെറും കാര്‍ കച്ചോടം മാത്രമല്ല നടത്തുന്നത്. മോട്ടോര്‍സ്‌പോര്‍ട്‌സില്‍ സജീവമായി ഇടപെടുന്നുമുണ്ട്.

ഹോണ്ട അക്യൂറ ഐഎൽഎക്സ്
ഓട്ടോകാര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിരൊനോരി കനയാമ തങ്ങളുടെ പദ്ധതിയെക്കുറിച്ചുള്ള സൂചന നല്‍കിയത്. അക്യൂറ എന്നുവരും, ഏതെല്ലാം മോഡലുകള്‍ വരും എന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോഴും ഉത്തരമായിട്ടില്ല.

ഹോണ്ട അക്യൂറ എംഡിഎക്സ്
എന്നാല്‍, മറ്റൊരു കനപ്പെട്ട സൂചന കൂടി കനയാമ നല്‍കുന്നുണ്ട്. ഇന്ത്യന്‍ വിപണി പക്വതയാര്‍ജിക്കുമ്പോള്‍ അക്യൂറ തീര്‍ച്ചയായും വിപണിയിലെത്തുമെന്നാണ് ഈ സൂചന. ഇക്കാര്യത്തില്‍ തിയ്യതിയും സമയവും ചോദിക്കാന്‍ നമുക്ക് യാതൊരു വഴിയുമില്ല. എങ്കിലും ഒന്നൂഹിക്കാം. അടുത്ത നാലഞ്ച് വര്‍ഷത്തിനിടയില്‍ ഇത് സംഭവിക്കാന്‍ പാടില്ലേ?

ഹോണ്ട അക്യൂറ ആർഡിഎക്സ്
ഇന്ത്യയില്‍ അക്യൂറയ്ക്ക് ചില്ലറക്കാരെയല്ല നേരിടാനുള്ളത് എന്ന കാര്യം നാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ഓഡി, ബീമര്‍, മെര്‍ക് എന്നീ ജര്‍മന്‍ ഭീമന്മാര്‍ കൊടും മത്സരം കാഴ്ച വെക്കുന്ന ഒരിടത്തിലേക്ക് കയറി നില്‍ക്കണമെങ്കില്‍ ചില്ലറ ഗൃഹപാഠമൊന്നും പോരാതെ വരും.

ഹോണ്ട അക്യൂറ ആർഎൽഎക്സ്
ഹോണ്ടയുടെ അക്യൂറയെക്കൂടാതെ ടൊയോട്ട ലക്‌സസ്, നിസ്സാന്‍ ഇന്‍ഫിനിറ്റി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയെ ലാക്കാക്കുന്നുണ്ട്.

ഹോണ്ട അക്യൂറ ടിഎസ്എക്സ് സ്പോർട്
വിദേശത്തു നിന്നു ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന രീതിയായിരിക്കും ഹോണ്ട അക്യൂറ ആദ്യം ചെയ്യുക എന്ന് കരുതാം.


Click it and Unblock the Notifications








