കൂടുതൽ മിടുക്കനായി പുതിയ TVS Apache RR 310; റിവ്യൂ വിശേഷങ്ങൾ

അഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന 2016 ഓട്ടോ എക്സ്പോയിലാണ് TVS തങ്ങളുടെ പുതിയ RR310 കൺസെപ്റ്റ് മോട്ടോർസൈക്കിളുമായി വിപണിയിലേക്ക് എത്തുന്നത്. സ്പോർട്‌സ് ബൈക്ക് ശ്രേണിയിലേക്കുള്ള കമ്പനിയുടെ ഒരു മാറ്റമായിരുന്നു ഇതിലൂടെ ലക്ഷ്യംവെച്ചിരുന്നതും.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

തുടർന്ന് 2017-ൽ ടിവിഎസ് അപ്പാച്ചെ RR310 ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരികയും ചെയ്‌തു. ആദ്യ പ്രതികരണങ്ങൾ വളരെ മികച്ചതായിരുന്നു. അതോടൊപ്പം തന്നെ സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡ് മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്‌തു.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും ഇപ്പോഴും ടിവിഎസ് പൂർണത തേടുകയാണ്. വിപണിയിൽ എത്തിയതിനു ശേഷം ബ്രാൻഡ് 2018, 2019 ലും 2020 ലും RR10 മോഡലിന് പരിഷ്ക്കരിക്കാൻ തയാറായത് ഇതിനുള്ള ഒരു കാരണമായി കണക്കാക്കാം.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഇന്ത്യയിലെ സ്പോർട്‌സ് ബൈക്ക് ശ്രേണിയിലേക്ക് TVS ഇറക്കിയ തുറുപ്പുചീട്ടായിരുന്നു Apache RR 310 എങ്കിലും വിപണിയിൽ അത്ര തരംഗം സൃഷ്‌ടിക്കാനായില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും മോശമല്ലാത്ത തുടക്കം നേടാൻ മോട്ടോർസൈക്കിളിന് സാധിച്ചിരുന്നു.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

കഴിഞ്ഞ ദിവസം അവതരിപ്പിച്ച അപ്പാച്ചെ RR310 പതിപ്പിന്റെ ഏറ്റവും പുതിയ ആവർത്തനത്തേയും മികച്ച ചില മാറ്റങ്ങളുമായാണ് കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ടിവിഎസ് ബിൽറ്റ്-ടു-ഓർഡർ പ്ലാറ്റ്ഫോം വഴി കസ്റ്റമൈസ് ചെയ്യാവുന്ന സംവിധാനവും ഏറെ ശ്രദ്ധയാകർഷിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് ഡൈനാമിക്, റേസ് എന്നിങ്ങനെ രണ്ട് കിറ്റുകളും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

മുന്നിലും പിന്നിലും പൂർണമായും ക്രമീകരിക്കാവുന്ന സസ്പെൻഷന്റെ രൂപത്തിലാണ് മറ്റൊരു നവീകരണം. കൂടാതെ റേസിംഗ് മോട്ടോർസൈക്കിളിന്റെ രൂപം നൽകുന്നതിനായി നിരവധി കോസ്മെറ്റിക് കസ്റ്റമൈസേഷൻ ഓപ്ഷനുകളും RR 310-ൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പുതിയ പരിഷ്ക്കാരങ്ങളിൽ ബൈക്ക് എത്രത്തോളം മെച്ചപ്പെട്ടുവെന്നറിയാൻ ബൈക്കിന്റെ ടെസ്റ്റ് റൈഡ് റിവ്യൂ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ടിവിഎസ് ബിൽറ്റ്-ടു-ഓർഡർ പ്ലാറ്റ്ഫോം

ടിവിഎസിൽ നിന്നുള്ള ബിൽറ്റ്-ടു-ഓർഡർ പ്ലാറ്റ്ഫോം ഫാക്‌ടറി തലത്തിൽ കസ്റ്റമൈസേഷൻ പ്രക്രിയകൾ അനുവദിക്കുന്നതിനായി ഏറ്റെടുത്ത ഒരു സംവിധാനമാണിത്. ഇത് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഒരു കമ്പനി അവതരിപ്പിക്കുന്ന ആദ്യ സംരംഭമാണ്. ഒരു വെബ്‌സൈറ്റ് അധിഷ്‌ഠിത കോൺഫിഗറേറ്റർ വഴിയോ ടിവിഎസ് ARIVE സ്മാർട്ട്‌ഫോൺ ആപ്പിലൂടെയോ നിങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താം.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഈ കോൺഫിഗറേറ്ററിൽ പുതിയ അപ്പാച്ചെ RR310 വാങ്ങുന്നവർക്ക് മോട്ടോർസൈക്കിളിൽ അവർക്കിഷ്ടപ്പെട്ട ഗ്രാഫിക്സ് തെരഞ്ഞെടുക്കാം. അതിൽ ഒരു വ്യക്തിഗത റേസ് നമ്പരും ചേർക്കാം. കൂടാതെ വ്യക്തിപരമായ മുൻഗണനകൾ അനുസരിച്ച് ഡൈനാമിക് അല്ലെങ്കിൽ റേസ് കിറ്റും ബിൽറ്റ്-ടു-ഓർഡർ പ്ലാറ്റ്ഫോം വഴി തെരഞ്ഞെടുക്കാം.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ബൈക്കിലെ അലോയ് വീലുകളുടെ നിറം പോലും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചാണ് ലഭ്യമാക്കായിരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് ഫാക്ടറിയിൽ നിന്ന് തന്നെ കസ്റ്റമൈസ് ചെയ്‌ത RR310 ടിവിഎസ്‌ വാഗ്‌ദാനം ചെയ്യുകയാണ്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

റേസ് റെപ്ലിക്കാ നിറത്തിൽ അണിയിച്ചൊരുക്കിയ മോഡലാണ് റിവ്യൂവിന് വിധേയമാക്കിയത്. ടിവിഎസ് റേസിംഗിന്റെയും മോട്ടോർസ്പോർട്ട് രംഗത്തെ നേട്ടങ്ങളുടെയും ആഘോഷമാണ് റേസ് റെപ്ലിക്കാ ലിവറി. ടിവിഎസ് റേസിംഗിന്റെ ഔദ്യോഗിക നിറങ്ങളായ റെഡ്, വൈറ്റ്, ബ്ലൂ നിറങ്ങളിലാണ് ഇത് നിർമിച്ചിരിക്കുന്നത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന്റെ മിക്കവാറും എല്ലാ ബോഡി പാർട്‌സുകളിലും ആകർഷകമായ ഗ്രാഫിക്സും ഡെക്കലുകളുമാണ് നിറഞ്ഞിരിക്കുന്നത്. ഇവയെല്ലാം ഒത്തുചേരുന്നതോടെ തികച്ചും ആകർഷമായ ലുക്കാണ് പുതിയ 2021 മോഡൽ അപ്പാച്ചെ RR310 വാഗ്‌ദാനം ചെയ്യുന്നത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഡെക്കലുകളും വർണാഭമായ ഗ്രാഫിക്സും മാറ്റിനിർത്തിയാൽ 2017 ൽ അവതരിപ്പിച്ച മോഡലിൽ നിന്നും വലിയ മാറ്റങ്ങളൊന്നും തന്നെയില്ലാതെ അതേ പരിചിതമായ ഡിസൈൻ ഭാഷ്യമാണ് RR310 ഇപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്നത്. ഹെഡ്‌ലാമ്പിന് താഴെയുള്ള റാം എയർ ഇൻടേക്കും കമ്പനി ഇത്തവണയും നിലനിർത്തി.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഹെഡ്‌ലാമ്പിന് മുകളിൽ വലിയ വിൻഡ്‌സ്‌ക്രീൻ അതേപടി നിലനിർത്തിയിട്ടുണ്ട്. എഞ്ചിനിൽ നിന്ന് ചൂടുള്ള വായൂ പുറത്തേക്ക് വിടാനുള്ള വെന്റുകളിലും പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.അതുപോലെ തന്നെ സ്പോർട്ടി ഫ്യുവൽ ടാങ്കും മോട്ടോർസൈക്കിളിലേക്ക് മികച്ച രീതിയിൽ ഇഴുകിചേരുന്നുണ്ട്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

തുറന്ന ഫ്രെയിമും സബ്ഫ്രെയിമും അതുപോലെ തന്നെ അപ്പാച്ചെ RR310-ന്റെ മികച്ച രൂപം വർധിപ്പിക്കുന്നുണ്ട്. ഷാർപ്പ് കൗളിംഗിൽ ഭംഗിയായി ഇടംപിടിച്ചിരിക്കുന്ന പരിചിതമായ തനതായ എൽഇഡി ടെയിൽ ലാമ്പ് തന്നെയാണ് ടിവിഎസ് നൽകിയിരിക്കുന്നത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

എക്‌സ്‌ഹോസ്റ്റ് എന്റിന്റെ ജ്യാമിതി മാറിയതാണ് നവീകരണങ്ങളിൽ അധികം ശ്രദ്ധിക്കാതെ മാറി നിൽക്കുന്നത്. കോർണറിംഗിൽ നേട്ടം കൈവരിക്കുന്നതിനായാണ് ഇത് ചെയ്‌തിരിക്കുന്നത്. എക്സോസ്റ്റ് സിസ്റ്റത്തിന്റെ ശബ്ദവും മാറിയിട്ടുണ്ട്. ടെസ്റ്റ് റൈഡിന് വിധേയമാക്കിയ ബൈക്കിൽ റേസ് കിറ്റും ഡൈനാമിക് കിറ്റും ഉണ്ടായിരുന്നു.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

അതിനാൽ ഉയർന്ന സെറ്റ് ഫുട്‌പെഗുകൾ, പൂർണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ എന്നിവയെല്ലാം മോഡലിന്റെ പ്രത്യേകതകളായിരുന്നു. കൂടാതെ ഇതിന് ആക്രമണാത്മക ഹാൻഡിൽബാറും ടിവിഎസ് സമ്മാനിച്ചിട്ടുണ്ട്. ഇത് രൂപത്തിലും അൽപം സ്പോർട്ടി നിലപാടാണ് നൽകുന്നത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഫീച്ചറുകളും മറ്റ് സവിശേഷതകളും

2021 ടിവിഎസ് അപ്പാച്ചെ RR310 എന്നത് റേസ് കിറ്റ്, ഡൈനാമിക് കിറ്റ്, ബിൽറ്റ് ടു ഓർഡർ പ്ലാറ്റ്ഫോം എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇനിയാണ് കൂടുതൽ പുതുമയാർന്ന കാര്യങ്ങളിലേക്ക് കടക്കുന്നത്. ടിഎഫ്ടി ഇൻസ്ട്രുമെന്റേഷനിലേക്ക് ധാരാളം കാര്യങ്ങളാണ് കമ്പനി ഇത്തവണ കൂട്ടിച്ചേർത്തിരിക്കുന്നത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

2020 മുതൽ അപ്പാച്ചെ RR310 5.2 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി സ്ക്രീനുമായാണ് വിപണിയിൽ എത്തുന്നത്. ഇതിലേക്ക് ഉപയോഗപ്രദവും പ്രായോഗികവുമായ ചില സവിശേഷതകൾ കൂട്ടിച്ചേർക്കുകയും ചെയ്‌തത് വളരെ സ്വീകാര്യമായ തീരുമാനമാണ്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഡിജി ഡോക്സ്, ഡൈനാമിക് റെവ് ലിമിറ്റ് ഇൻഡിക്കേറ്റർ, ഡേ ട്രിപ്പ് മീറ്റർ, ഓവർ സ്പീഡ് ഇൻഡിക്കേഷൻ എന്നിവയാണ് 2021 മോഡലിലേക്ക് പുതുതായി ചേർത്തിരിക്കുന്ന സവിശേഷതകൾ. വാഹനത്തിന്റെ രേഖകൾ സിസ്റ്റത്തിൽ സൂക്ഷിക്കാൻ അനുവദിക്കുന്ന ഒരു സവിശേഷതയാണ് ഡിജി ഡോക്‌സ്. ഡ്രൈവിംഗ് ലൈസൻസിനൊപ്പം ഇൻഷുറൻസും രജിസ്ട്രേഷൻ പേപ്പറുകളും ഇൻസ്ട്രുമെന്റേഷനിൽ സൂക്ഷിക്കാം.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ കോൾഡ്-സ്റ്റാർട്ട് ചെയ്യുമ്പോൾ ഡൈനാമിക് റെവ് ലിമിറ്റ് ഇൻഡിക്കേറ്റർ എഞ്ചിൻ താപനില ഉയരുമ്പോൾ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന റി-ലിമിറ്റ് ഉയർത്തുന്നു. ഇത് എഞ്ചിന്റെ ആയുസ് വർധിപ്പിക്കാൻ സഹായിക്കും.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഒരു ദിവസത്തിൽ സഞ്ചരിച്ച ദൂരം കണക്കാക്കാൻ ഡേ ട്രിപ്പ് മീറ്റർ റൈഡറിനെ അനുവദിക്കുന്നു. കൂടാതെ നിശ്ചിത വേഗത പരിധി മറികടന്നാൽ ഓവർ സ്പീഡ് സൂചന റൈഡർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് മൂന്നാമത്തെ സവിശേഷത. ഈ വേഗപരിധി റൈഡറിന് തെരഞ്ഞെടുക്കാവുന്നതാണ്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ഈ പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകൾ കൂടാതെ ടിവിഎസ് മുകളിൽ പറഞ്ഞ ഡൈനാമിക്, റേസ് കിറ്റുകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. ഇനി അതിന്റെ പ്രത്യേകതകളിലേക്ക് കടക്കുന്നു.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

പൂർണമായും ക്രമീകരിക്കാവുന്ന KYB അപ്സൈഡ് ഡൗൺ ഫോർക്ക്. അതിൽ 20-ഘട്ട റീബൗണ്ട്, കംപ്രഷൻ ഡാംപിംഗ്; 15mm പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റ്, പൂർണമായും ക്രമീകരിക്കാവുന്ന KYB മോണോഷോക്ക്. അതിൽ 20-സ്റ്റെപ്പ് റീബൗണ്ട് ഡാംപിംഗ്; 15-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റ്, ബ്രാസ്-കോട്ടിംഗുള്ള ആന്റി-റസ്റ്റ് ചെയിൻ എന്നിവയാണ് ഡൈനാമിക് കിറ്റ് തെരഞ്ഞെടുക്കുന്നതിലൂടെ ലഭ്യമാകുന്നത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

അതേസമയം റേസ് കിറ്റിലൂടെ റേസ് എർഗണോമിക് ഹാൻഡിൽബാർ, ഉയർത്തിയ ഫുട്‌റസ്റ്റ് അസംബ്ലി എന്നിവയും നിങ്ങൾക്ക് ലഭിക്കും. ഈ പുതിയ കൂട്ടിച്ചേർക്കലുകൾക്ക് പുറമേ ടിവിഎസ് അപ്പാച്ചെ RR310 പോയ വർഷം അവതരിപ്പിച്ച റൈഡ് മോഡുകൾ അവതരിപ്പിക്കുന്നത് തുടരുന്നു.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

അതിൽ റെയ്ൻ, അർബൻ, സ്പോർട്ട്, റേസ് എന്നിങ്ങനെ നാല് മോഡുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ ഓരോ മോഡുകൾക്കും വ്യത്യസ്ത തീമുകളാണ് ടിഎഫ്ടി സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഓടിക്കുന്ന മോഡിനെ ആശ്രയിച്ച് ബൈക്കിന്റെ പവറും ടോർഖും വർധിക്കുകയും കുറയുകയും ചെയ്യുന്നു.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

റൈഡിംഗ് ഇംപ്രഷനുകൾ

ടിവിഎസ് അപ്പാച്ചെ RR310 ഓടിക്കാൻ മിടുക്കനായ മോട്ടോർസൈക്കിൾ തന്നെയാണ്. പെപ്പി എഞ്ചിനും ഡൈനാമിക് റൈഡിംഗ് പൊസിഷനും റേസ് ട്രാക്കിലും റോഡിലും ഒരേ പോലെ മിന്നും പ്രകടനമാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്തിന് ദീർഘ ദൂര യാത്രകൾക്ക് പോലും ഈ സ്പോർട്‌സ് ബൈക്ക് അനുയോജ്യമാണ്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

മദ്രാസ് മോട്ടോർ റേസ് ട്രാക്കിൽ സംഘടിപ്പിച്ച പുതിയ അപ്പാച്ചെ RR310 മോഡലിന്റെ റൈഡ് ലളിതവും പൂർണമായും ക്രമീകരിക്കാവുന്ന സസ്പെൻഷനും പുതിയ പാക്കേജുകളുടെ മറ്റ് സവിശേഷതകളും വിപുലമായ രീതിയിൽ അനുഭവിക്കുന്ന തരത്തിലാണ് കമ്പനി ഏകീകരിച്ചത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴേ പരിഷ്കൃതമായ എക്സ്ഹോസ്റ്റ് നോട്ടാണ് റൈഡറിനെ സ്വാഗതം ചെയ്യുന്നത്. അതായത് 2017-ൽ ആദ്യമായി നിരത്തിൽ എത്തുമ്പോഴുണ്ടായിരുന്ന പരുക്കൻ ശബ്ദത്തിൽ നിന്നും ബൈക്ക് ഏറെ ദൂരം മുന്നോട്ടുപോയി എന്നുവേണം പറയാൻ. എന്നാൽ റെവ് റേഞ്ച് ഉയരുന്തോറും RR310 അതിന്റെ സ്പോർട്ടി നോട്ട് പുറത്തുവിടുന്നുവെന്നതും ശ്രദ്ധേയമാണ്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

പ്രീമിയം മിഷേലിൻ റോഡ് 5 ടയറുകളിലൂടെ അപ്പാച്ചെയുടെ ഹാൻഡിലിംഗും കൂടുതൽ മെച്ചപ്പെടുത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം ക്രമീകരിക്കാവുന്ന സസ്പെൻഷൻ, റേസ്-ഡൈവേർഡ് ഹാൻഡിൽബാർ, ഫുട്പെഗ് എന്നിവയുമായി ചേർന്ന പുതിയ അപ്പാച്ചെ RR310 ഒരു റേസ് മോട്ടോർസൈക്കിളായി തന്നെ കണക്കാക്കാം.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

312 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിൻ തന്നെയാണ് പുതിയ മോഡലിനും തുടിപ്പേകുന്നത്. ഇത് 9,700 rpm-ല്‍ പരമാവധി 33.5 bhp കരുത്തും 7,700 rpm-ല്‍ 27.3 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

എതിരാളികൾ

പുതിയ 2021 ടിവിഎസ് അപ്പാച്ച RR310 സ്പോർട്‌സ് ബൈക്ക് ശ്രേണിയിൽ കവസാക്കി നിഞ്ച 300, കെടിഎം RC390 തുടങ്ങിയ മോഡലുകളുമായാണ് ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്. എന്നിരുന്നാലും ജപ്പാനിൽ നിന്നും ഓസ്ട്രിയയിൽ നിന്നുമുള്ള മോഡലുകളുമായി മാറ്റുരയ്ക്കുമ്പോൾ ഇന്ത്യൻ മോഡൽ സവിശേഷതകളുടെ കാര്യത്തിൽ അൽപം പിന്നിലാണ്.

കൂടുതൽ മിടുക്കനായി പുതിയ ടിവിഎസ് അപ്പാച്ചെ RR310; റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും മുടക്കുന്ന വിലയ്ക്കൊത്ത മൂല്യം അപ്പാച്ചെ RR 310 നൽകും എന്നതിൽ സംശയമൊന്നും വേണ്ട. കസ്റ്റമൈസേഷൻ പോലുള്ള സംവിധാനങ്ങൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

Most Read Articles

Malayalam
English summary
All new 2021 tvs apache rr 310 review engine riding impressions features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X