ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഹിമാലയൻ അഡ്വഞ്ചർ ടൂററിലൂടെ റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ നേടിയെടുത്തൊരു പ്രതാപമുണ്ട്. മറ്റ് എഡിവി മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ ഉപഭോക്താക്കളെ നേടികൊടുത്തതും ഹിമാലയന്റെ വരവോടെയാണെന്ന് നിസംശയം പറയാം.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ദേ ഇപ്പോൾ ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള ഒരു റോഡ് അധിഷ്ഠിത മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുകയാണ് കമ്പനി. സ്ക്രാം 411 എന്നു പേരിട്ടിരിക്കുന്ന മോട്ടോർസൈക്കിളിനെ കുറിച്ച് പലരും ഇതിനോടകം അറിഞ്ഞിട്ടുമുണ്ടാകും. എഡിവിയിൽ നിന്നും വ്യത്യസ്‌തമായി ഒരു സ്ക്രാംബ്ലർ ശൈലി സ്വീകരിച്ചാണ് റോയൽ എൻഫീൽഡിന്റെ പുത്തൻ ബൈക്ക് എത്തുന്നത്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എന്നാൽ ശരിക്കും ഒരു സ്ക്രാംബ്ലർ മോട്ടോർസൈക്കിളല്ല സ്ക്രാം 411. 100 വർഷത്തിലേറെയായി വിപണിക്ക് സ്ക്രാംബ്ലർ മോഡലുകളെ പരിചയമുണ്ട്. 1920-കളിൽ പോയിന്റ്-ടു-പോയിന്റ് ക്രോസ്-കൺട്രി മോട്ടോർസൈക്കിൾ റേസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇവ.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

അക്കാലത്ത് ഡേർട്ട് ബൈക്കുകൾ ഇല്ലാതിരുന്നതിനാൽ റോഡിലൂടെ പോകുന്ന മോട്ടോർസൈക്കിളുകൾ ഓഫ്-റോഡിംഗിനായി കൂടുതൽ കഴിവുള്ളതാക്കുന്നതിനായി പരിഷ്ക്കരിച്ചു. അങ്ങനെയാണ് ഈ സ്ക്രാംബ്ലർ ശൈലിയുള്ള ബൈക്കുകൾ രൂപം കൊണ്ടതെന്നും വേണമെങ്കിൽ പറയാം.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

പതിറ്റാണ്ടുകളായി സ്‌ക്രാംബ്ലറുകൾ കൂടുതൽ ശക്തരും കൂടുതൽ സാങ്കേതിക വിദഗ്ദ്ധവും കൂടുതൽ കഴിവുള്ളതുമായി മാറിയിരിക്കുന്നു. ഇന്ത്യൻ വിപണിയിലും അതിവേഗം പിടിമുറുക്കുന്നതായി തോന്നുന്ന ഒരു മോട്ടോർസൈക്കിൾ വിഭാഗം കൂടിയാണിത്. ഒരു സ്‌ക്രാംബ്ലർ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള റോയൽ എൻഫീൽഡിന്റെ തീരുമാനമാണ് സ്‌ക്രാം 411.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ജനപ്രിയമായ ഹിമാലയനിൽ നിന്ന് പുതിയ റോയൽ എൻഫീൽഡ് സ്‌ക്രാംബ്ലറിനെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് അറിയേണ്ടേ? ഓഫ്-റോഡിംഗിൽ അഡ്വഞ്ചർ പതിപ്പിനോളം കഴിവുകൾ പുതിയ സ്ക്രാം 411 മോഡലിനുണ്ടാവുമോ എന്നുള്ള കാര്യങ്ങളെല്ലാം അറിയാൻ നമുക്ക് മോട്ടോർസൈക്കിളിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് കടക്കാം.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

ഓഫ് റോഡ് റൈഡിംഗ് അധികം ഇഷ്ടപെടാത്ത, അല്ലെങ്കിൽ ഉപയോഗിക്കാത്ത ഹിമാലയൻ ആരാധകർക്കായി റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന പുത്തൻ മോഡലാണ് സ്‌ക്രാം 411 ചുരുക്കി പറയാം. കാഴ്ച്ചയിൽ ഏതാണ്ട് അഡ്വഞ്ചർ ടൂററിന് സമാനമാണ് പുത്തൻ സ്ക്രാംബ്ലർ പതിപ്പ്. എങ്കിലും നേരിയ ഡിസൈന്‍ മാറ്റങ്ങളെല്ലാം മോട്ടോർസൈക്കിളിൽ കാണാനാവും.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വിവിധ മോട്ടോർസൈക്കിൾ നിർമാതാക്കൾ വ്യത്യസ്ത വില നിലവാരത്തിൽ വികസിപ്പിച്ചിരിക്കുന്ന എല്ലാ സ്‌ക്രാംബ്ലറുകൾക്കും പൊതുവായ ഡിസൈൻ സവിശേഷതകളുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഡേർട്ട്‌ബൈക്ക് ശൈലിയിലുള്ള മഡ്‌ഗാർഡുകൾ, സിംഗിൾ പീസ് സീറ്റ്, വലിയ ഫ്യുവൽ ടാങ്ക്, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവയെല്ലാമാണ് ശരിയായ സ്‌ക്രാംബ്ലറിന്റെ ഡിസൈൻ സവിശേഷതകൾ.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡ് സ്‌ക്രാം 411 പതിപ്പും ഈ സജ്ജീകരണങ്ങളെല്ലാം അതേപടി മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ഒറ്റനോട്ടത്തിൽ സ്‌ക്രാം 411 ഹിമാലയൻ ആണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നിരുന്നാലും ഇതിനെ വേറിട്ടു നിർത്തുന്ന ചില ഡിസൈൻ ഘടകങ്ങൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡ് ഹിമാലയനിൽ നിന്ന് ഉയർത്തിയതായി തോന്നിക്കുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് സ്ക്രാം 411 മോഡലിന്റെ മുന്നിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ അതിൽ ഒരുതരം ഹെഡ്‌ലാമ്പ് സറൗണ്ടിംഗും കാണാം. ഇത് പുത്തൻ മോഡലിനെ വേറിട്ട് നിർത്തുന്ന ഒരു മാസ്‌കിംഗ് ആണെന്നു പറയാം.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ മാസ്‌ക് ഹെഡ്‌ലാമ്പിന്റെ പിൻഭാഗം മറയ്ക്കുകയും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ പിൻവശം മറയ്ക്കാനുമായാണ് സഹായിക്കുന്നത്. ഇതിനു പുറമെ ഒരു അപ്റൈറ്റ് ഹാൻഡിൽബാറും തികച്ചും അദ്വിതീയമായി തോന്നുന്ന ഒരു കൂട്ടം മിററുകളും ഹിമാലയനിൽ നിന്നും കടമെടുത്തിരിക്കുന്നതാണ്. താഴെ കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഫോർക്ക് ഗേറ്ററുകളും മോട്ടോർസൈക്കിളിന്റെ സവിശേഷതയാണ്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡ് സ്‌ക്രാം 411 മുന്നിൽ 19 ഇഞ്ച് സ്‌പോക്ക് വീലാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇത് സിയറ്റ് ഗ്രിപ്പ് ഡ്യുവൽ പർപ്പസ് ടയറുകളോട് കൂടിയാണ് വരുന്നതും. റിം ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ മുഴുവൻ സജ്ജീകരണവും മോട്ടോർസൈക്കിളിനെ ഈടുറ്റതാക്കുന്നുണ്ട്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇനി വശങ്ങളിലേക്ക് നീങ്ങിയാൽ പരിചിതമായ ഫ്യുവൽ ടാങ്ക് തന്നെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. എന്നിരുന്നാലും വേറിട്ടു നിർത്താനായി സ്‌ക്രാം 411 ടാങ്ക് എക്സ്റ്റെൻഷനുകളോടെയാണ് വരുന്നത്. റോയൽ എൻഫീൽഡ് പുതിയ ഏഴ് കളർ ഓപ്ഷനുകളാണ് പുതിയ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ടാങ്ക് എക്സ്റ്റെൻഷനുകൾ വ്യത്യസ്ത നിറങ്ങളിൽ ഗ്രാഫിക്സും ഡിക്കലുകളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡ് സ്‌ക്രാം 411 മോഡലിന്റെ രൂപകൽപ്പനയുടെ കാര്യത്തിൽ ഇത് തീർച്ചയായും ഏറ്റവും ആകർഷകമായ കാര്യമാണ്. മോട്ടോർസൈക്കിളിന്റെ എഞ്ചിൻ, ഷാസി, എക്‌സ്‌ഹോസ്റ്റ്, പിൻ വീൽ, ടെയിൽ എൻഡ് എന്നിവയെല്ലാം റോയൽ എൻഫീൽഡ് ഹിമാലയന്റേതിന് സമാനമാണ്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡ് ഹിമാലയൻ സ്‌പ്ലിറ്റ് സീറ്റാണ് അവതരിപ്പിക്കുന്നതെങ്കിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്‌ക്രാം 411 സാധാരണ സ്‌ക്രാംബ്ലർ ഫാഷനിൽ സിംഗിൾ പീസ് സീറ്റാണ് പരിചയപ്പെടുത്തുന്നത്. ഇത് ഡിസൈനിലും സ്റ്റൈലിംഗിലും നന്നായി ഇഴുകി ചേരുന്നുമുണ്ട്. അങ്ങനെ ഡിസൈനും സ്റ്റൈലും വൃത്തിയുള്ളതായി ഏകീകരിക്കാൻ എൻഫീൽഡിനായിട്ടുണ്ട്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സ്‌ക്രാം 411 മോഡലിന്റെ സവിശേഷതകൾ

ഇക്കാലത്ത് ഇരുചക്ര വാഹനങ്ങളിൽ പോലും ഫീച്ചറുകളുടെ കൂമ്പാരമാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. അതിനാൽ ഇക്കാര്യത്തിലും റോയൽ എൻഫീൽഡ് സ്ക്രാം 411 മോഡലിനെ ഒട്ടും പിന്നോട്ടാക്കാതെ തന്നെയാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഫീച്ചർ പായ്ക്ക് ചെയ്ത സ്‌ക്രാംബ്ലറുകൾ മോട്ടോർസൈക്കിൾ വിപണിയുടെ ചെലവേറിയ ഭാഗമാണെങ്കിലും റോയൽ എൻഫീൽഡ് സ്‌ക്രാം 411 ഇന്ത്യയിൽ ഏറ്റവും ചെലവുകുറഞ്ഞ സ്‌ക്രാംബ്ലർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ വെറും അടിസ്ഥാനകാര്യങ്ങളോടെയാണ് മോട്ടോർസൈക്കിൾ വരുന്നത് എന്നാണ് ഇതർഥമാക്കുന്നത്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡ് സ്ക്രാം 411 അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതൊരു ട്വിൻ-പോഡ് യൂണിറ്റാണ്. കൂടാതെ പോഡുകളിലൊന്ന് ട്രിപ്പർ നാവിഗേഷൻ സംവിധാനത്തിനായാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് വഴി ഈ നാവിഗേഷൻ സിസ്റ്റത്തിലേക്ക് കണക്റ്റുചെയ്‌ത് ഉപയോഗിക്കാം.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ടേൺ-ബൈ-ടേൺ ഡയറക്ഷൻ പ്രദർശിപ്പിക്കാനാണ് നാവിഗേഷൻ സിസ്റ്റം പ്രവർത്തിക്കുന്നത്. എന്നാൽ റോയൽ എൻഫീൽഡ് മേക്ക് ഇറ്റ് യുവേഴ്‌സ് പ്രോഗ്രാമിലൂടെ ട്രിപ്പർ ഓപ്‌ഷണൽ ആക്‌സസറിയായി മാത്രമേ ലഭ്യമാകൂ. ഇൻസ്ട്രുമെന്റേഷൻ കൈകാര്യം ചെയ്യുന്ന പ്രധാന ക്ലസ്റ്റർ, റോയൽ എൻഫീൽഡിന്റെ സാധാരണ സ്പീഡ് റീഡ്ഔട്ടുമായി ഒരു അനലോഗ് സ്പീഡോമീറ്റർ സംയോജിപ്പിക്കുന്നു.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

അതേ വൃത്താകൃതിയിലുള്ള പോഡിനുള്ളിൽ ഫ്യുവൽ ഗേജ്, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സമയം എന്നിവ പ്രദർശിപ്പിക്കുന്ന ഒരു ചെറിയ എൽസിഡി സ്‌ക്രീനും കാണാം. റോയൽ എൻഫീൽഡ് സ്‌ക്രാം 411 അടിസ്ഥാന സവിശേഷതകളോടെ സജ്ജീകരിച്ചിട്ടുണ്ടെന്ന് പറയാമെങ്കിലും ഈ വില നിലവാരത്തിൽ നഷ്‌ടമായ ഒരു അടിസ്ഥാന സവിശേഷതയാണ് ടാക്കോമീറ്റർ.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എൽഇഡി ഹെഡ്‌ലാമ്പുകളും സ്‌ക്രാം 411 പതിപ്പിന് സമ്മാനിക്കാൻ കമ്പനി തയാറാവാത്തതും ഒരു പോരായ്മയായി വേണമെങ്കിൽ പറയാം. ഇതിനു പകരമായി ഹാലൊജെൻ ഹെഡ്‌ലാമ്പ് യൂണിറ്റാണ് റോയൽ എൻഫീൽഡ് കൊണ്ടുവന്നിരിക്കുന്നത്. സ്‌ക്രാം 411 ഒരു ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നുണ്ട്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇതിനു പുറമെ എല്ലാ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെയും പോലെ കൂട്ടിച്ചേർക്കാൻ കഴിയുന്ന നിരവധി ആക്‌സസറികൾ ഈ മോട്ടോർസൈക്കിളിലും ഉണ്ടാകും.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പെർഫോമൻസും റൈഡിംഗ് ഇംപ്രഷനും

സ്‌ക്രാംബ്ലറുകൾ റോഡിലായാലും പുറത്തായാലും രസകരമായി ഓടിക്കുന്ന മോട്ടോർസൈക്കിളുകളായിരിക്കണം. നേരത്തെ സൂചിപ്പിച്ചതുപോലെ ഹിമാലയനിൽ നിന്നുള്ള 411 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് SOCHC എഞ്ചിനാണ് റോയൽ എൻഫീൽഡ് സ്ക്രാം 411 പതിപ്പിനും തുടിപ്പേകുന്നത്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡ് സ്ലിക്ക് ഷിഫ്റ്റിംഗ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബൈക്കിലെ പവർ ഡെലിവറി സുഗമമാണ്. ഒരു ടോർഖി എഞ്ചിനായതിനാൽ തന്നെ നല്ല ആക്‌സിലറേഷനാണ് ലഭിക്കുന്നത്. മികച്ച മിഡ്-എൻഡ് ഉണ്ടെങ്കിലും ടോപ്പ് എൻഡ് അത്ര ആകർഷകമല്ലെന്ന് എടുത്തു പറയേണ്ട ഒന്നാണ്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

100 കിലാമീറ്ററിന് മുകളിൽ സ്പീഡ് കയറുമ്പോൾ ഫുട്‌പെഗുകൾ, ഹാൻഡിൽബാറുകൾ എന്നിവയിലൂടെ വൈബ്രേഷനുകളും അനുഭവപ്പെടുന്നുണ്ട്. ഹിമാലയനിലെ 21 ഇഞ്ച് വീലിനു പകരം 19 ഇഞ്ച് സ്‌പോക്ക് വീലാണ് സ്‌ക്രാം 411 മോഡലിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സ്‌ക്രാമിന് ചെറിയ ഫ്രണ്ട് വീൽ ലഭിക്കുകയും ജെറി ക്യാനുകൾ ഘടിപ്പിക്കാൻ ഹിമാലയനിൽ നിലവിലുള്ള ഫ്രണ്ട് റാക്ക് ഒഴിവാക്കുകയും ചെയ്‌തതിനാൽ മോട്ടോർസൈക്കിളിന് വളരെ ഭാരം കുറഞ്ഞതായി തോന്നുന്നു. റോഡിലും ഓഫ്-റോഡിലും മോട്ടോർസൈക്കിൾ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാണ്. ഫ്രണ്ട് വീൽ ചെറുതായതിനാൽ ഹാൻഡിൽബാർ ചെറുതായി താഴ്ത്തിയിട്ടുണ്ട്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന്റെ ഫ്രണ്ട്-വീൽ ട്രാവൽ 10 മില്ലീമീറ്ററും സീറ്റ് ഉയരം 5 മില്ലീമീറ്ററും കുറഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം സ്‌ക്രാം 411-നെ ഓടിക്കാൻ എളുപ്പമുള്ളൊരു മോട്ടോർസൈക്കിളാക്കി മാറ്റുന്നു. ഗ്രൗണ്ട് ക്ലിയറൻസ് 220 മില്ലീമീറ്ററിൽ നിന്ന് 200 മില്ലീമീറ്ററായി കുറഞ്ഞു, ഓഫ്-റോഡ് സവാരി ചെയ്യുമ്പോൾ ഇത് ഒരു ചെറിയ പ്രശ്‌നമായി തോന്നിയേക്കാം.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ബ്രേക്കിംഗിനായി മുന്നിൽ 300 mm ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസും ഇതിലുണ്ട്. സ്‌ക്രാം 411 ഒരു ഓഫ്-റോഡ്-ഓറിയന്റഡ് മോട്ടോർസൈക്കിൾ കൂടി ആയതിനാൽ പിൻഭാഗത്ത് സ്വിച്ചബിൾ എബിഎസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ സംവിധാനവും കമ്പനി ഒഴിവാക്കിയിട്ടുണ്ട്.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മൊത്തത്തിൽ റോയൽ എൻഫീൽഡ് സ്‌ക്രാം 411 എളുപ്പമുള്ളതും രസകരവുമായ ഒരു മോട്ടോർസൈക്കിളാണ്. ഓൺ-റോഡ് മാനറിസങ്ങളും മികച്ചതായതിനാൽ വലുതും ഉയരവുമുള്ള ഹിമാലയനേക്കാൾ കൂടുതൽ നന്നായി കൈകാര്യം ചെയ്യാനും സാധിക്കും.

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡ് സ്ക്രാം 411 കളർ ഓപ്ഷനുകൾ

- ഗ്രാഫൈറ്റ് റെഡ്

- ഗ്രാഫൈറ്റ് ബ്ലൂ

- ഗ്രാഫൈറ്റ് യെല്ലോ

- വൈറ്റ് ഫ്ലേയിം

- സിൽവർ സ്പിരിറ്റ്

- ബ്ലേസിംഗ് ബ്ലാക്ക്

- സ്കൈലൈൻ ബ്ലൂ

ഹിമാലയനെ പോലെ, പക്ഷേ ഹിമാലയനല്ല! പുത്തൻ Scram 411 മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എതിരാളികൾ

റോയൽ എൻഫീൽഡ് സ്‌ക്രാം 411 യെസ്ഡി സ്‌ക്രാംബ്ലറുമായാണ് നേരിട്ട് മത്സരിക്കുന്നത്. പുറത്ത് യെസ്ഡി സ്‌ക്രാംബ്ലർ വളരെ സ്റ്റൈലിഷ് ആയി തോന്നുന്നതിനു പുറമെ റോയൽ എൻഫീൽഡ് സ്‌ക്രാം 411 മോഡലിനേക്കാൾ കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നിരുന്നാലും റോയൽ എൻഫീൽഡിന് കൂടുതൽ സർവീസ് ടച്ച് പോയിന്റുകൾ ഉള്ളതും കൂടുതൽ വിശ്വസനീയവുമാണ്.

Most Read Articles

Malayalam
English summary
All new royal enfield scram 411 review design engine performance details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X