ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? — റിവ്യൂ

By Dijo Jackson

Recommended Video

Bangalore Traffic Police Rides With Illegal Number Plate - DriveSpark

പുത്തന്‍ സ്‌കൂട്ടറുമായി ഹോണ്ട ഓരോ തവണ വിപണിയില്‍ എത്തുമ്പോഴും എന്തെങ്കിലും പ്രത്യേകതയുണ്ടാകും. ഡിയോ, നവി, ക്ലിഖ്..ദേ ഇപ്പോള്‍ ഗ്രാസിയ, ഏത് ഹോണ്ട സ്‌കൂട്ടര്‍ പരിശോധിച്ചാലും ഈ ഒരു 'വ്യത്യസ്ത' അനുഭവപ്പെടും. മറ്റു നിര്‍മ്മാതാക്കളില്‍ നിന്നും ഹോണ്ട വേറിട്ടു നില്‍ക്കുന്നതും ഇതേ കാരണം കൊണ്ടാണ്.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

ഗ്രാസിയയുടെ വരവിന് മുമ്പ് യുവത്വത്തിന് വേണ്ടിയുള്ള ഹോണ്ടയുടെ സമര്‍പ്പണമായിരുന്നു ഡിയോ. വിപണിയില്‍ പ്രചാരം നേടാന്‍ ഡിയോയ്ക്ക് കാലതാമസം വേണ്ടി വന്നില്ല. നാടു നീളെ ഡിയോകള്‍ നിറഞ്ഞപ്പോള്‍ ഹോണ്ടയ്ക്ക് ഉദിച്ച ആശയമാണ് 'ഗ്രാസിയ'.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

കണ്ടു മടുത്ത ഡിയോയ്ക്ക് പുതിയ അപ്‌ഡേറ്റ് നല്‍കുന്നതിലും നല്ലത് പുത്തന്‍ ഒരു 'ചെത്ത്' സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നതാണെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

അങ്ങനെയാണ് ആകര്‍ഷകമായ പ്രീമിയം ഡിസൈനിലുള്ള ഗ്രാസിയയുടെ പിറവി. വിപണിയില്‍ ഡിയോ കൈയ്യടക്കിയ വിജയം ആവര്‍ത്തിക്കാന്‍ പുതിയ ഗ്രാസിയയ്ക്ക് സാധിക്കുമോ? പരിശോധിക്കാം —

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

ഡിസൈന്‍

കുറച്ചേറെ മെനക്കെട്ടാണ് ഗ്രാസിയയെ ഹോണ്ട അണിനിരത്തിയിട്ടുള്ളതെന്ന് ആദ്യ കാഴ്ച തന്നെ പറഞ്ഞു വെയ്ക്കും. ടൂ-ടോണ്‍ ഫ്രണ്ട് ഏപ്രണില്‍ ഒരുങ്ങിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, കൂര്‍ത്ത് നില്‍ക്കുന്ന ആംഗുലാര്‍ പാനലുകള്‍.. ഗ്രാസിയയിലേക്ക് കണ്ണെത്താന്‍ ഇവ ധാരാളം.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

എല്‍ഇഡി ഹെഡ്‌ലൈറ്റോടെയുള്ള ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറാണ് ഗ്രാസിയ. പൂര്‍ണ ഡിജിറ്റല്‍ മോണോക്രോം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഹോണ്ട ഗ്രാസിയയുടെ മറ്റൊരു ആകര്‍ഷണം.

Trending On DriveSpark Malayalam:

അപാച്ചെ RR 310 - ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ഓക്ടാവിയയോട് ഏറ്റുമുട്ടാന്‍ 2017 ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? - റിവ്യൂ

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

പകല്‍ വെളിച്ചത്ത് സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ റീഡിംഗ് മനസിലാക്കാന്‍ പ്രയാസമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഗ്രാസിയ തെളിയിച്ചു.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

ചെറിയ എല്‍സിഡി പാനലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ കീഴ്ഭാഗത്ത് ഒരുങ്ങുന്നുണ്ട്. സമയം, ഫ്യൂവല്‍ ഗൊജ്, ഓഡോമീറ്റര്‍, ട്രിപ് മീറ്റര്‍ മുതലായ വിവരങ്ങള്‍ ഈ എല്‍സിഡി പാനലാണ് ലഭ്യമാക്കുക.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

സീറ്റ് ലോക്ക് സ്വിച്ച് ഉള്‍പ്പെടെ പുതിയ ഫോര്‍-ഇന്‍-വണ്‍ ഇഗ്നീഷനും പുതിയ ഗ്രാസിയയ്ക്ക് ലഭിച്ചിട്ടുണ്ട്. സീറ്റ് തുറന്നാല്‍ 18 ലിറ്റര്‍ സ്റ്റോറേജ് റെഡി! ഹെല്‍മറ്റ് സൂക്ഷിക്കാന്‍ അല്ലെങ്കില്‍ പ്രതിദിനാവശ്യങ്ങള്‍ക്ക് 18 ലിറ്റര്‍ സ്റ്റോറേജ് കപ്പാസിറ്റി ധാരാളമാണ്.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

ഇതിന് പുറമെ ചെറിയ സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റും ഗ്രാസിയയിലുണ്ട്. മൊബൈല്‍ ഫോണ്‍, ചാര്‍ജ്ജര്‍ പോലുള്ള സാധാനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ കമ്പാര്‍ട്ട്‌മെന്റ്.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

പിന്നിലുള്ള ആംഗുലാര്‍ സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍ കാഴ്ചഭംഗിക്കൊപ്പം പിന്‍യാത്രക്കാരന് സുഖകരമായി ഇരിക്കാനുള്ള സ്ഥിതി വിശേഷം കൂടിയാണ് സമ്മാനിക്കുന്നത്. അതേസമയം ത്രീ-പീസ് ടെയില്‍ലൈറ്റും എല്‍ഇഡികള്‍ക്ക് പകരമുള്ള ഹാലോജന്‍ ഇന്‍ഡിക്കേറ്റര്‍ ക്ലസ്റ്ററും ചില ഉപഭോക്താക്കളെ നിരാശപ്പെടുത്തിയേക്കാം.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

എഞ്ചിന്‍

ആക്ടിവ 125 ന് സമാനമായി 124.9 സിസി, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ ഹോണ്ട ഗ്രാസിയയുടെ വരവ്. 6,500 rpm ല്‍ 8 bhp കരുത്തും 5,000 rpm ല്‍ 10.54 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

താഴ്ന്ന ആര്‍പിഎമ്മില്‍ നിന്നും ഇടത്തരം ആര്‍പിഎമ്മം വരെ സുഗമമായ കരുത്തേകാന്‍ എഞ്ചിന് സാധിക്കുന്നുണ്ട്. ഇതേ കാരണം മുന്‍നിര്‍ത്തി തിരക്കേറിയ നഗരസാഹചര്യങ്ങള്‍ക്ക് ഗ്രാസിയ ഏറെ അനുയോജ്യമാണെന്ന് നിസംശയം പറയാം.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

47 കിലോമീറ്ററാണ് ഗ്രാസിയയില്‍ ലഭിക്കുന്ന ശരാശരി ഇന്ധനക്ഷമത. 5.3 ലിറ്റര്‍ ഇന്ധനശേഷിയുടെ പിന്‍ബലത്തില്‍ ഫുള്‍ ടാങ്കില്‍ 250 കിലോമീറ്ററുകള്‍ക്ക് മേലെ സ്‌കൂട്ടറിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഹോണ്ടയുടെ വാദം.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

റൈഡും ഹാന്‍ഡ്‌ലിംഗും

മികവേറിയ റൈഡിംഗ് പൊസിഷന്‍ ഗ്രാസിയ നല്‍കുന്നുണ്ടെങ്കിലും ഉയരം കൂടിയ റൈഡര്‍മാര്‍ക്ക് ഗ്രാസിയ എത്രത്തോളം സുഖകരമാകുമെന്നതില്‍ സംശയമുണ്ട്.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

ആറ് അടിയില്‍ കൂടുതല്‍ ഉയരമുള്ള റൈഡര്‍ക്ക് വളവുകളില്‍ ഗ്രാസിയയെ മെരുക്കാന്‍ കുറച്ചു പാടുപെടേണ്ടി വരും. ഈ സന്ദര്‍ഭത്തില്‍ മുട്ടുകള്‍ സ്‌കൂട്ടറിന്റെ ബാറില്‍ വന്ന് തട്ടുമെന്നതാണ് ഇതിന് കാരണം.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കിലും റിയര്‍ മോണോഷോക്കിലുമാണ് ഗ്രാസിയ ഒരുങ്ങുന്നത്. പരുക്കന്‍ പ്രതലങ്ങളില്‍ ഗ്രാസിയയുടെ സസ്‌പെന്‍ഷന്‍ മികവ് ശരാശരി മാത്രമാണ്. ബമ്പുകള്‍ താണ്ടുമ്പോഴും സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍ നിരാശപ്പെടുത്തിയേക്കും.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

190 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും റിയര്‍ ഡ്രം ബ്രേക്കുമാണ് ഗ്രാസിയയില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. ഒപ്പം ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സംവിധാനവും ഗ്രാസിയയില്‍ ഇടംപിടിച്ചിട്ടുണ്ട്. സിയറ്റ് അല്ലെങ്കില്‍ എംആര്‍എഫ് ടയറുകളില്‍ ഒരുങ്ങിയ അഞ്ച്-സ്‌പോക്ക് ബ്ലാക് അലോയ് വീലുകളിലാണ് ഗ്രാസിയയുടെ വരവ്.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

ഹോണ്ട ഗ്രാസിയ വാങ്ങണമോ?

ആദ്യം സൂചിപ്പിച്ചത് പോലെ ഹോണ്ട സ്‌കൂട്ടറുകളുടെ വ്യത്യസ്ത ആവര്‍ത്തിക്കാന്‍ ഗ്രാസിയയ്ക്കും സാധിച്ചിട്ടുണ്ട്. ലളിതമായി പറഞ്ഞാല്‍ ആധുനിക പ്രീമിയം സ്‌കൂട്ടറാണ് ഹോണ്ട ഗ്രാസിയ.

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

പ്രീമിയം ടാഗുള്ളതിനാല്‍ തന്നെ വിലയുടെ കാര്യത്തിലും ഗ്രാസിയ കുറച്ചേറെ മുമ്പിലാണ്. 62,269 രൂപയാണ് ഹോണ്ട ഗ്രാസിയയുടെ ഏറ്റവും ഉയര്‍ന്ന ഡിഎല്‍എക്‌സ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ഹോണ്ട ഗ്രാസിയയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത? - റിവ്യൂ

എന്തായാലും യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗ്രാസിയയ്ക്ക് സാധിക്കുമെന്നില്‍ യാതൊരു സംശയവുമില്ല.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #bike review #review #റിവ്യൂ
English summary
Honda Grazia First Ride: Road Test Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X