ഓക്ടാവിയയോട് ഏറ്റുമുട്ടാന്‍ 2017 ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

Written By:

കാറുകളുടെ ലോകത്ത് ടൊയോട്ട കൊറോളയെ പ്രത്യേകിച്ച് ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. ഇതുവരെയും 4.41 കോടി കൊറോളകളെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണിയില്‍ വിറ്റഴിച്ചിട്ടുള്ളത്.

ഓക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

1996 ല്‍ ടൊയോട്ട അവതരിപ്പിച്ച കൊറോള, 2003 ലാണ് ആദ്യമായി ഇന്ത്യന്‍ തീരമണഞ്ഞത്. കൊറോളയിലൂടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയെ ഇന്ത്യ ആദ്യമായി പരിചയപ്പെട്ടതും.

ഓക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

2008 ല്‍ വിപണിയില്‍ എത്തിയ പത്താം തലമുറ കൊറോളയെ, 'കൊറോള ആള്‍ട്ടിസ്' എന്ന പേരില്‍ ടൊയോട്ട നാമകരണം ചെയ്തു. നിലവിലുള്ള കൊറോള ആള്‍ട്ടിസിനെ 2014 ലാണ് ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട അവതരിപ്പിച്ചത്.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

സ്‌കോഡ ഒക്ടാവിയയില്‍ നിന്നും മത്സരം കനത്ത സാഹചര്യത്തില്‍ ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളുമായി പുത്തന്‍ കൊറോള ആള്‍ട്ടിസിനെ ഈ വര്‍ഷമാദ്യമാണ് ടൊയോട്ട പുനരവതരിപ്പിച്ചതും.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

എന്നാല്‍ പുത്തന്‍ ഒക്ടാവിയയോടും എലാന്‍ട്രയോടും മത്സരിക്കാന്‍ പുതിയ കൊറോള ആള്‍ട്ടിസിന്റെ പെട്രോള്‍ പതിപ്പിന് സാധിക്കുന്നുണ്ടോ, പരിശോധിക്കാം —

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

എക്‌സ്റ്റീരിയര്‍

ആദ്യ കാഴ്ചയില്‍ അഗ്രസീവ് പ്രതിച്ഛായ ഒരുക്കാന്‍ പുതിയ കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ട്. നീളമേറിയ ഹെ്ഡലാമ്പുകളും, ക്രോം ഫിനിഷ് നേടിയ ഫ്രണ്ട് ഗ്രില്ലുമാണ് കൊറോള ആള്‍ട്ടിസിന്റെ അഗ്രസീവ് മുഖരൂപത്തിന് പിന്നിലും.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

'ചിറക് വിടര്‍ത്തിയ' പോലുള്ള ഡിസൈന്‍ ശൈലിയാണ് പുതുക്കിയ ഫ്രണ്ട് ബമ്പര്‍ പാലിച്ചിരിക്കുന്നത്. ബമ്പറില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ കൊറോള ആള്‍ട്ടിസിന്റെ അഗ്രസീവ് പ്രതിച്ഛായയെ കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ളതാണ് പുതുക്കിയ 'മൂര്‍ച്ചയേറിയ' ഹെഡ്‌ലാമ്പുകള്‍. മുന്‍തലമുറകളെ അപേക്ഷിച്ച് ആകാരവടിവൊത്ത ഡിസൈനാണ് റിയര്‍ എന്‍ഡിലും ഒരുങ്ങുന്നത്.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

ഇന്റീരിയര്‍

എക്സ്റ്റീരിയറിനൊത്ത് ഇന്റീരിയറിലും ഒരുപിടി അപ്‌ഡേറ്റുകളെ കൊറോള ആള്‍ട്ടിസില്‍ ടൊയോട്ട നല്‍കിയിട്ടുണ്ട്. ഫൊക്‌സ് വൈറ്റ് ലെതറില്‍ ഒരുങ്ങിയ സീറ്റുകള്‍ കാറിന്റെ ആഢംബര മുഖം വെളിപ്പെടുത്തുന്നു. അതേസമയം റിയര്‍ എസി വെന്റുകളുടെയും സണ്‍റൂഫിന്റെയും അഭാവം ഉപഭോക്താക്കളെ നിരാശപ്പെടുത്തിയേക്കാം.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

റിയര്‍ സീറ്റുകളെ മടക്കി കൊറോള ആള്‍ട്ടിസിന്റെ 470 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ സാധിക്കും. കൊറോളയുടെ അടിസ്ഥാന തത്വം പിന്തുടരുന്ന പുതിയ കൊറോള ആള്‍ട്ടിസില്‍ വ്യത്യസ്തമാര്‍ന്ന സെന്‍ട്രല്‍ കണ്‍സോള്‍ ഡിസൈനാണ് എഴുതപ്പെട്ടിരിക്കുന്നത്.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

സാറ്റലൈറ്റ് നാവിഗേഷന്‍, വോയിസ് റെക്കഗ്നീഷന്‍, ബ്ലൂടൂത്ത്, മിറര്‍ലിങ്ക് കണക്ടിവിറ്റികളോടെയുള്ളതാണ് പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. 6 സ്പീക്കര്‍ ഓഡിയോ സംവിധാനവും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

പുതിയ സര്‍ക്കുലാര്‍ എസി വെന്റുകള്‍, പുതിയ സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, പിന്‍നിരയില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിങ്ങനെ നീളുന്നതാണ് കൊറോള ആള്‍ട്ടിസിലെ മറ്റ് വിശേഷങ്ങള്‍.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് (ലംബര്‍ സപ്പോര്‍ട്ടോട് കൂടി), ഓട്ടമാറ്റിക് ഹെഡ്‌ലാമ്പുകൾ വൈപറുകൾ, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ എന്നിവയും കൊറോള്‍ ആള്‍ട്ടിസിന്റെ ഫീച്ചറുകളാണ്.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

സുരക്ഷ

ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ എന്നിവയാണ് ടൊയോട്ട കൊറോള ആള്‍ട്ടിസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

എഞ്ചിന്‍

മെക്കാനിക്കില്‍ ഫീച്ചറുകളില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് 2017 കൊറോള ആള്‍ട്ടിസും വന്നെത്തിയത്. 1.8 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കൊറോള ആള്‍ട്ടിസിന്റെ കരുത്ത്.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

6,400 rpm ല്‍ 138 bhp കരുത്തും 4,000 rpm ല്‍ 173 bhp കരുത്തും ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ എഞ്ചിനില്‍ 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

ഗിയറുകള്‍ മാനുവലായി മാറ്റുന്നതിന് വേണ്ടി പാഡില്‍ ഷിഫ്റ്ററുകളും കൊറോള ആള്‍ട്ടിസില്‍ ഇടംപിടിക്കുന്നുണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും കൊറോള ആള്‍ട്ടിസില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

ഫാക്ടറി ഡിഫൊള്‍ട്ട് സെറ്റിംഗ് ഉള്‍പ്പെടെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് കൊറോള ആള്‍ട്ടിസില്‍ ഒരുങ്ങുന്നത്. ഗിയര്‍ബോക്‌സിന് പിന്നിലായി സാന്നിധ്യമറിയിക്കുന്ന ബട്ടണ്‍ മുഖേന കാറിനെ 'സ്‌പോര്‍ട്' മോഡിലേക്ക് മാറ്റാന്‍ സാധിക്കും.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

എന്നത്തേയും പോലെ പുതിയ കൊറോള ആള്‍ട്ടിസിന്റെ റൈഡിംഗ് മികവും ഏറെ പ്രശംസനീയമാണ്. അമിത വേഗതയിലും വളവുകളില്‍ സ്ഥിരത നഷ്ടപ്പെടാതെ മുന്നേറാന്‍ കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം.

ഒക്ടാവിയയോട് ഏറ്റുമുട്ടാന്‍ പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസിന് സാധിക്കുന്നുണ്ടോ? — റിവ്യൂ

ടൊയോട്ട കൊറോള ആള്‍ട്ടിസ് വാങ്ങണമോ?

19.91 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ ടൊയോട്ട കൊറോള ആള്‍ട്ടിസ് വിപണിയില്‍ എത്തുന്നത്. ലഭിച്ച അപ്‌ഡേറ്റുകള്‍ പുത്തന്‍ കൊറോള ആള്‍ട്ടിസിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ മികവേറിയ റൈഡിംഗ് കാഴ്ചവെക്കാൻ മുന്‍തലമുറ കൊറോള ആള്‍ട്ടിസുകളെ പോലെ തന്നെ 2017 പതിപ്പിനും സാധിക്കും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #car reviews #review #റിവ്യൂ
English summary
2017 Toyota Corolla Altis — Review. Read in Malayalam.
Story first published: Tuesday, November 21, 2017, 16:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark