ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ലോകമെമ്പാടുമുള്ള ഇരുചക്ര വാഹന പ്രേമികൾക്ക് അറിയാവുന്ന പേരുകളിൽ ഒന്നാണ് ബജാജ് പൾസർ. ഏകദേശം 70 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച ഈ മോട്ടോർസൈക്കിളിന്റെ ദശലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇന്ത്യൻ കമ്പനി ഇതുവരെ വിറ്റഴിച്ചിരിക്കുന്നതും.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

പൾസർ ശ്രേണിയിൽ 125 സിസി മുതൽ 220 സിസി വരെയുള്ള നിരവധി വേരിയന്റുകളും മോഡലുകളുമാണ് ബജാജ് അണിനിരത്തിയിരുന്നത്. തുടക്കം യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു എളിയ മോട്ടോർസൈക്കിളിൽ ആയിരുന്നു. ശരിക്കും പറഞ്ഞാൽ കൃത്യം 20 വർഷം മുമ്പാണ് പൾസർ നിരയിലെ ആദ്യത്തെ മോഡലിനെ ഇന്ത്യൻ വിപണി നേരിൽ കാണുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

അതൊരു വിപ്ലവത്തിന്റെ തുടക്കമാകുമെന്ന് ബജാജ് പോലും കരുതികാണില്ല. കൃത്യമായി പറഞ്ഞാൽ 2001 ഒക്ടോബറിലാണ് ആദ്യമായി പൾസർ പുറത്തിറക്കിയത്. മോട്ടോർസൈക്കിൾ ശ്രേണിക്ക് പുതിയൊരു മാനം സമ്മാനിക്കുന്നതിനുമപ്പുറം പെർഫോമൻസ് മോട്ടോർസൈക്കിളിംഗ് ജനങ്ങൾക്ക് പരിചയപ്പെടുത്താനും ആദ്യ പൾസർ 150 മോഡലിനായി.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ഏറെ നാളായി പൾസർ നിരയുടെ പുതുതലമുറ ആവർത്തനത്തെ കാത്തിരുന്ന ഇരുചക്ര വാഹന പ്രേമികൾക്കായി അടുത്തിടെ ബജാജ് പുതുപുത്തൻ 250 സിസി മോഡലുകളുമായി വിപണിയിൽ എത്തി. 2021 ഒക്ടോബർ 28-നാണ് പൾസർ നിരയിലെ വല്യേട്ടൻമാരായ ഏറ്റവും പുതിയ പൾസർ 250 മോഡലുകളെ കമ്പനി പരിചയപ്പെടുത്തുന്നത്. N250, F250 എന്ന് വിളിക്കപ്പെടുന്ന രണ്ട് തരം വേരിയന്റുകളുമായാണ് ബജാജ് കളംനിറയുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ബജാജ് ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും വലിയ പൾസർ ബൈക്കുകളാണിവ എന്നതും ശ്രദ്ധേയമാണ്. വർഷങ്ങളായി നമുക്ക് പരിചിതമായ പൾസർ കഥാപാത്രത്തെ പുതുരൂപത്തിലേക്ക് കെട്ടിപ്പടുക്കുമ്പോൾ തന്നെ മോട്ടോർസൈക്കിളിംഗ് ആവേശത്തിന്റെ ഒരു പുതിയ തലവും കൂടിയാണ് ഇവിടെ ഉടലെടുത്തിരിക്കുന്നതെന്ന് നിസംശയം പറയാം.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ പൾസർ 250 ശ്രേണിയെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് താത്പര്യമുണ്ടാകില്ലേ? പൾസർ വല്യേട്ടൻമാരിലെ N250 എന്ന നേക്കഡ് സ്ര്ടീറ്റ് മോട്ടോർസൈക്കിളിനെ കുറിച്ചുള്ള ടെസ്റ്റ് റൈഡ് റിവ്യൂ വിശേഷങ്ങളിലേക്കാണ് ഞങ്ങൾ ഇനി നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ഒരുങ്ങുന്നത്. ആധുനികതയും പുതുമയും കോർത്തിണക്കിയപ്പോൾ പഴയ പൾസർ ജീനുകൾ ഇപ്പോഴും മോഡലുകൾക്കുണ്ടോ എന്നകാര്യം നമുക്ക് ഒന്ന് പരിശോധിക്കാം.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

പൾസർ N250 ഡിസൈനും ശൈലിയും

പൾസർ N250, F250 എന്നിവയുടെ രൂപകൽപന തന്നെയായിരിക്കും ബജാജിനെ ഏറെ സ്വാധീനിച്ച വിഷയം. മോട്ടോർസൈക്കിളുകൾ പുതിയതായിരിക്കുമ്പോൾ പ്രതീക ലൈനുകൾ അതേപടി നിലനിർത്തേണ്ടതും അങ്ങേയറ്റം ശ്രമകരമായിരുന്നു. എന്നാൽ ഏവരേയും കൊതിപ്പിക്കുന്ന അതിശയകരമായ ഡിസൈൻ ശൈലി തന്നെയാണ് പുതിയ മോഡലുകളും പരിചയപ്പെടുത്തിയിരിക്കുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന്റെ വശങ്ങളിലൂടെ ഫ്യുവൽ ടാങ്കിൽ നിന്ന് പിൻഭാഗത്തേക്ക് നീളുന്ന മസ്ക്കുലർ ക്യാരക്ടർ ലൈൻ തുടക്കം മുതൽ തന്നെ എല്ലാ പൾസർ മോഡലുകളിലും ഒരു സ്റ്റാൻഡേർഡ് ഫീച്ചറാണ്. പിന്നീട് 2006 ൽ, ബജാജ് ട്വിൻ വെർട്ടിക്കൽ സ്റ്റാക്ക് എൽഇഡി ടെയിൽ ലാമ്പുകളും അവതരിപ്പിച്ചു. അതിനുശേഷം എല്ലാ പൾസർ മോഡലുകളിലും ഇതൊരു അനിവാര്യ ഘടകമായി മാറുകയായിരുന്നു.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ രണ്ട് ഡിസൈൻ സവിശേഷതകൾ പൾസർ N250, F250 എന്നിവയിലും ബജാജ് നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ ഘടകങ്ങളും പുതിയ 250 പതിപ്പുകളിലും ചില മാറ്റങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പ് യൂണിറ്റിൽ മോട്ടോർസൈക്കിളിന്റെ മുൻഭാഗം വരെ മസ്കുലർ ലൈൻ നീളുന്നു. വെർട്ടിക്കൽ ടെയിൽ ലാമ്പിന് ഇപ്പോൾ മുകളിലെ അറ്റത്തേക്ക് നേരിയ വളഞ്ഞ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ രണ്ട് ഡിസൈൻ ഘടകങ്ങളും മാറ്റിവെച്ചാൽ, ബാക്കിയുള്ള മോട്ടോർസൈക്കിൾ ഭാഗങ്ങളെല്ലാം പുതിയതാണ്. പൾസർ N250 അതിന്റെ രൂപകൽപ്പന NS200 മോഡലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് തോന്നിയേക്കാം. എന്നിരുന്നാലും പുതുതലമറ ആവർത്തനം വളരെ സ്പോർട്ടിയറും കൂടുതൽ ആകർഷകവുമാണെന്ന് പറയാതെ വയ്യ.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് ഷാർപ്പും സ്റ്റൈലിഷുമായ ഹെഡ്‌ലാമ്പ് യൂണിറ്റിലേക്കാകും ആദ്യം കണ്ണുടക്കുക. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലെ മധ്യഭാഗത്ത് ഒരു എക്സ്പോസ്ഡ് എൽഇഡി പ്രൊജക്ടറാണ് ബജാജ് നൽകിയിരിക്കുന്നത്. അത് ഒരു കോണിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഹെഡ്‌ലാമ്പ് യൂണിറ്റിന് മുകളിൽ അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇടംപിടിച്ചിരിക്കുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

പൾസർ N250 സിംഗിൾ-പീസ് ഹാൻഡിൽ ബാറിലാണ് വിപണിയിൽ എത്തുന്നത്. കൂടാതെ സ്വിച്ച് ഗിയറും പുതുമയുള്ളതാണ്. നേക്കഡ് മോട്ടോർസൈക്കിളിലെ ഷാർപ്പ് കോണാകൃതിയിലുള്ളതുമായ ഡിസൈൻ ലൈനുകൾ പിൻഭാഗത്തും കാണാനാകും. ഒരു സ്പ്ലിറ്റ് സീറ്റിംഗ് സെറ്റപ്പ് തന്നെയാണ് ഇവിടെയും ബജാജ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

സീറ്റുകൾ മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയും ശൈലിയും വർധിപ്പിക്കുന്നുവെന്നതിലും തർക്കമൊന്നുമില്ല. ഡാർക്ക് ഗോൾഡ് ഷേഡിലാണ് എഞ്ചിൻ കേസിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. എഞ്ചിനു കീഴിൽ ബോഡി കളറിൽ പൂർത്തിയാക്കിയ സൂപ്പർ സ്റ്റൈലിഷ് എഞ്ചിൻ കൗളിംഗും ഉണ്ട്. ലളിതവും എന്നാൽ മികച്ചതുമായ റെഡ്, വൈറ്റ് ഗ്രാഫിക്സും പൾസർ N250 മോഡലിന്റെ സവിശേഷതയാണ്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിലേക്ക് ചേർക്കുന്ന മറ്റൊരു ഘടകം ഷോർട്ട് സ്റ്റബി എക്‌സ്‌ഹോസ്റ്റ് യൂണിറ്റാണ്. ട്വിൻ പോർട്ട് എക്‌സ്‌ഹോസ്റ്റ് എൻഡ്-കാനിന് സിൽവർ നിറമുള്ള കവറാണ് ലഭിക്കുന്നത്. ഇത് ബാക്കിയുള്ള മോട്ടോർസൈക്കിളിന് ഒരു കോൺട്രാസ്റ്റിംഗ് ഘടകമായി മാറുന്നതിന് സഹായകരമായിട്ടുണ്ട്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

പൾസർ N250 ഫീച്ചറുകൾ

ബജാജ് പൾസർ N250, അതിന്റെ എല്ലാ മുൻഗാമികളെയും പോലെ മതിയായ ഫീച്ചറുകളുമായാണ് വരുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ വെറും അടിസ്ഥാനകാര്യങ്ങൾ മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ ഇതിന് ഒരു അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബജാജ് നൽകിയിരിക്കുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ടാക്കോമീറ്റർ മാത്രമാണ് അനലോഗിന് കീഴിൽ വരുന്നത്. ഇത് വർഷങ്ങളായി പൾസർ മോഡലുകളുടെ സിഗ്നേച്ചർ സ്വഭാവങ്ങളിലൊന്നാണ്. N250 പതിപ്പിൽ ടാക്കോമീറ്റർ മധ്യഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ഇടതുവശത്ത് ടെൽ-ടെയിൽ ലൈറ്റുകളും വലതുവശത്ത് ഒരു എൽസിഡി സ്ക്രീനും ഉണ്ട്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

സ്‌പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഫ്യുവൽ ലെവൽ, ലൈവ് മൈലേജ്, ഡിസ്റ്റൻ തുടങ്ങിയ നിരവധി വിവരങ്ങളാണ് സ്‌ക്രീൻ പ്രദർശിപ്പിക്കുന്നത്. A,B എന്നിങ്ങനെ രണ്ട് ട്രിപ്പ് മീറ്ററുകൾക്കായി ആവറേജ് ഫ്യുവൽ ഇക്കണോമിക്കായും ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മറ്റെല്ലാ പൾസറുകളേയും പോലെ സ്വിച്ച് ഗിയറുകൾ പുതിയതും ബാക്ക്‌ലൈറ്റ് സവിശേഷതയുള്ളതുമാണ്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

സ്വിച്ചുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ബജാജ് ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടില്ലെന്ന് പറയാം. നിങ്ങളുടെ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി സ്ലോട്ടും സിംഗിൾ-ചാനൽ എബിഎസും പുതിയ ബജാജ് പൾസർ N250 മോഡലിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും ബൈക്കുകളിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു പ്രധാന സവിശേഷതയുടെ അഭാവം എടുത്തുപറയേണ്ട ഒന്നാണ്. ഇന്നത്തെ കാലത്ത് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഒരു അനിവാര്യതയായി മാറിയിട്ടുണ്ട്. ചില എൻട്രി ലെവൽ മോട്ടോർസൈക്കിളുകളിലും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി സജ്ജീകരിച്ചിരിക്കുന്നതിനാൽ N250 ഇക്കാര്യത്തിൽ നിരാശയുളവാക്കിയേക്കാം.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പെർഫോമൻസും റൈഡിംഗ് ഇംപ്രഷനും

പൾസർ മോട്ടോർസൈക്കിളുകൾ എല്ലായ്‌പ്പോഴും അവയുടെ പെർഫോമൻസിന്റെ കാര്യത്തിലാണ് അറിയപ്പെട്ടിരുന്നതു തന്നെ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് കരുത്തുകൂടിയ ക്വാർട്ടർ ലിറ്റർ മോഡലുകളെയും ബജാജ് അണിയിച്ചൊരുക്കിയിരിക്കുന്നത്. എഞ്ചിൻ തികച്ചും പുതിയതാണ്. എയർ-ഓയിൽ കൂൾഡ്, 249 സിസി, സിംഗിൾ സിലിണ്ടർ യൂണിറ്റാണ് പൾസർ N250 വേരിയന്റിന്റെ ഹൃദയം.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് 8,750 rpm-ൽ പരമാവധി 24.1 bhp കരുത്തും 6,500 rpm-ൽ 21.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എക്സ്ഹോസ്റ്റ് നോട്ടും ശ്രദ്ധേയമാണ്. വളരെ ഉച്ചത്തിലുള്ള ഒരു സജ്ജീകരണമല്ല ഇവിടെ കൊടുത്തിരിക്കുന്നത് എന്ന കാര്യവും സ്വീകാര്യമാണ്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

എല്ലാ പൾസർ ബൈക്കുകളെയും പോലെ തന്നെ ഗംഭീര പവർ, ടോർഖ് കണക്കുകളാണ് പുതിയ N250 നൽകുന്നത്. 3,000 rpm-ൽ താഴെ എഞ്ചിന് വിറവലുണ്ട്. എന്നാൽ ഇതിനുശേഷം കഥയാകെ മാറുകയാണ്. എല്ലാ ഗിയറുകളിലും നല്ല ടോർഖി ഫീലാണ് ബൈക്ക് നൽകുന്നത്. മിഡ്‌റേഞ്ചാണ് സ്വീറ്റ് സ്പോട്ടായി അനുഭവപ്പെടുന്നത്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ വളരെ സ്‌മൂത്താണ്. ധാരാളം വൈബ്രേഷനുകൾ ഇല്ലെന്നതും ദീർഘദൂര യാത്രകൾക്ക് സഹായകരമാവും. 100 കിലോമീറ്റർ വേഗത കഴിഞ്ഞാൽ ആറാമത്തെ ഗിയറിന്റെ ആവശ്യകത അനുഭവപ്പെടാൻ തുടങ്ങും. ഇവിടെയാണ് ബജാജിന് കൂടുതൽ വാങ്ങുന്നവരെ കീഴടക്കാനും കഴിയുക.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

ഹാൻഡിലിംഗിന്റെ കാര്യത്തിൽ പൾസർ N250 സന്തുലിതമാണ്. സിംഗിൾ-പീസ് ബാർ ഹാൻഡിൽ ഉണ്ടെങ്കിലും ഇതിന് അഗ്രസീവ് റൈഡിംഗ് പൊസിഷനാണ് പ്രതിദാനം ചെയ്യുന്നത്. ഇത് സെഗ്‌മെന്റിലെ മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ചില മികച്ച ഹാൻഡിലിംഗ് സവിശേഷതകളിലേക്ക് വിവർത്തനം ചെയ്യാനും ബജാജിന് സാധിച്ചിട്ടുണ്ട്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

വേഗത്തിലുള്ള കോർണറിംഗ് സമയത്ത് പോലും നല്ല ആത്മവിശ്വാസമാണ് ബൈക്ക് നൽകുന്നത്. റൈഡ് ക്വാളിറ്റിയുടെ കാര്യത്തിലും പുതിയ N250 വളരെ സുഖകരമായി മാറുന്നു. കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി സസ്പെൻഷൻ സ്റ്റിഫർ ഭാഗത്താണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇത് റൈഡ് ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

N250 കളർ ഓപ്ഷൻ, വില, എതിരാളികൾ

ബജാജ് പൾസർ N250 റേസിംഗ് റെഡ്, ടെക്നോ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. രണ്ട് നിറങ്ങളും മോട്ടോർസൈക്കിളിൽ വളരെ മനോഹരമായി ഇഴുകിചേരുന്നുണ്ട്. 1.38 ലക്ഷം രൂപയാണ് ബജാജ് പൾസർ N250 നേക്കഡ് മോഡലിനായി മുടക്കേണ്ട എക്സ്ഷോറൂം വില. സെഗ്‌മെന്റിലെ ഏറ്റവും വിലകുറഞ്ഞ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകളിൽ ഒന്ന്.

ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ ബജാജിന്റെ പുതിയ വജ്രായുധം; പൾസർ N250 പതിപ്പിന്റെ റിവ്യൂ വിശേഷങ്ങൾ

രാജ്യത്തെ 250 സിസി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ FZ25, സുസുക്കി ജിക്‌സർ 250, കെടിഎം 250 ഡ്യൂക്ക് എന്നിവയുമായാണ് പൾസർ N250 മാറ്റുരയ്ക്കുന്നത്. ലിക്വിഡ് കൂളിംഗ്, ആറാം ഗിയർ എന്നിവയുടെ പോരായ്‌മകൾ മാറ്റിനിർത്തിയാൽ യുവാക്കളെ ആകർഷിക്കാൻ തികച്ചും പ്രാപ്‌തമായ ബൈക്കാണിതെന്ന് നിസംശയം പറയാം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
New bajaj pulsar n250 review design style features engine performance details
Story first published: Friday, November 5, 2021, 21:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X