നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യൻ ഇലക്ട്രിക് വാഹന രംഗത്തിന് പുതുമാനം തുറന്നു തന്നവരാണ് ഓല. ഇരുചക്ര വാഹന വിപണിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായിരുന്നു ആദ്യ ബുക്കിംഗും വിൽപ്പനയും. ഇതുമാത്രമല്ല സർവീസ് വരെ ഓൺലൈൻ മയമാണെങ്കിലും ഇവയെല്ലാം അതിവേഗമാണ് ജനങ്ങൾ ഏറ്റെടുത്തത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ച ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഇതുവരെ താൽപ്പര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് വാങ്ങുന്നവർ അവരുടെ പണം സ്കൂട്ടറിൽ ഒരു നോക്കുപോലും കാണാതെ അതിൽ നിക്ഷേപിക്കുന്നുവെന്നതും തികച്ചും യാദൃശ്ചികമായി തോന്നിയേക്കാം.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

രാജ്യം ഏറ്റവുമധികം കാത്തിരിക്കുന്ന ഇലക്ട്രിക് വാഹനമാണ് ഓല ഇലക്ട്രിക് സ്‌കൂട്ടർ എന്നത് മറച്ചുവെക്കാനാവാത്ത വസ‌്‌തുതയാണ്. അടുത്തിടെ മോഡലുകളുടെ ടെസ്റ്റ് ഡ്രൈവും ആരംഭിച്ചതോടെ S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഹൈപ്പിന് അർഹമാണോ എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നതും. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായുള്ള ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളാണ് ഇനി പങ്കുവെക്കാനൊരുങ്ങുന്നത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഓല S1 പ്രോ വിശദാംശങ്ങൾ

S1, S1 പ്രോ എന്നിവയുടെ സവിശേഷതകൾ പുറത്തുവിട്ടപ്പോൾ തന്നെ വ്യക്തമായിരുന്നു വിപണിയിലെ മറ്റ് ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ നിന്നും തികച്ചും മിടുക്കരാണെന്ന കാര്യം. 8.5 kW പവർ ഔട്ട്പുട്ടും 5.5 kW റേറ്റുചെയ്ത പവർ ഔട്ട്പുട്ടും ഉള്ള ഹൈപ്പർഡ്രൈവ് മോട്ടോറിലേക്ക് പവർ കൈമാറുന്ന 3.97 kWh ബാറ്ററി പാക്കാണ് ഓല S1 പ്രോയുടെ ഹൃദയം. ഈ യൂണിറ്റ് 58 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഓല പറയുന്നതനുസരിച്ച് ഹോം ചാർജർ വഴി 6 മണിക്കൂറും 30 മിനിറ്റും കൊണ്ട് നിശ്ചിത ബാറ്ററി പാക്ക് 0-100 ശതമാനം വരെ ചാർജ് ചെയ്യാം. ഓല രാജ്യത്തുടനീളം ഫാസ്റ്റ് ചാർജറുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഈ ഹൈപ്പർ ചാർജറുകൾക്ക് ബാറ്ററി വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. 75 കിലോമീറ്റർ റേഞ്ച് കൈവരിക്കാനുള്ള ചാർജ് വെറും 18 മിനിറ്റിനുള്ളിൽ നേടാനും ബാറ്ററിക്ക് സാധിക്കും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

S1 പ്രോയ്ക്ക് വെറും 3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ഓല അവകാശപ്പെടുന്നത്. എന്നാൽ 60 കിലോമീറ്റർ വേഗത വെറും 5 സെക്കൻഡിനുള്ളിൽ ഓടിയെത്താനും ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് സാധിക്കും. ഇത് തീർച്ചയായും മികച്ച പ്രകടന കണക്കുകളാണെന്ന് സ്‌കൂട്ടർ ഓടിക്കുമ്പോഴും മനസിലാകും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഓല S1 പ്രോ റൈഡിംഗ് ഇംപ്രഷൻ

ഇലക്‌ട്രിക് സ്‌കൂട്ടർ ഓടിക്കാൻ കിട്ടിയ ചെറിയ അവസരത്തിൽ തന്നെ ഓല മോഡലുകൾ ശരിക്കും ഞെട്ടിച്ചുവെന്ന് പറയാം. ആക്സിലറേഷൻ വളരെ വേഗത്തിലുള്ളതാണ്. ഇന്ത്യയിലെ പെർഫോമൻസ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു 373 സിസി മോഡലുമായി വരെ താരതമ്യത്തിന് ഓല ഉതകും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 115 കിലോമീറ്റർ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്. ടെസ്റ്റ് റൈഡിംഗ് സമയത്ത് 90 കിലോമീറ്റർ സ്പീഡിൽ വരെ എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. തുടർന്ന് ഓടിച്ചത് ഹൈപ്പർ മോഡിലാണ്. ഇതിൽ മോഡലിന്റെ റേഞ്ച് കുറയും. തുടർന്ന് സ്റ്റാൻഡേർഡ് മോഡിലും പരീക്ഷിച്ചു. ഇതിൽ അൽപം വേഗത കുറയ്ക്കുന്നുണ്ട്. പൂർണ ചാർജിൽ സ്കൂട്ടറിന് 180 കിലോമീറ്റർ ഓടാൻ കഴിയുന്ന മോഡാണിത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

സ്റ്റാൻഡേർഡ്, സ്പോർട്ട്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളാണ് ഓല ഇലക്‌ട്രിക് സ്‌കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നത്. ഒരു റിവേഴ്‌സ് മോഡും ഇലക്‌ട്രിക് ഇരുചക്ര വാഹനത്തിൽ ലഭ്യമാണെന്നതും ശ്രദ്ധേയമാണ്. ഇവയെല്ലാം ആക്‌സിലറേഷൻ വ്യത്യസ്‌ത തലത്തിൽ പെർഫോം ചെയ്യുന്നതിലേക്കാണ് നയിക്കുന്നത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ മോഡുകൾ ബട്ടണുകൾ അല്ലെങ്കിൽ സ്വിച്ച്ഗിയർ വഴിയാണ് ആക്സസ് ചെയ്യാൻ കഴിയുന്നത്. ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ഹാൻഡിലിംഗ് മികവും അത്യുഗ്രനാണ്. ഇലക്ട്രിക് സ്കൂട്ടർ സിംഗിൾ സൈഡഡ് ഫോർക്കിൽ മുന്നിലും പിന്നിൽ തിരശ്ചീനമായി ഘടിപ്പിച്ച മോണോഷോക്കിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

നല്ല റോഡുകളിൽ മാത്രമല്ല കുണ്ടും കുഴിയും നിറഞ്ഞ റോഡ് സാഹചര്യങ്ങളിലും സ്കൂട്ടറിന്റെ സസ്പെൻഷൻ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇനി ബ്രേക്കിംഗ് വിശേഷങ്ങളിലേക്ക് കടന്നാൽ മുന്നിൽ 220 mm ഡിസ്‌ക്കും പിന്നിൽ 180 mm ഡിസ്‌ക്കുമാണ് S1 ഇലക്‌ട്രിക് മോഡലുകളിലെ ബ്രേക്കിംഗ് വാഗ്‌ദാനം ചെയ്യുന്നത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും, ഈ വില നിലവാരത്തിൽ പ്രത്യേകിച്ച് ഈ സ്‌കൂട്ടറിന് കൈവരിക്കാനാവുന്ന പരമാവധി വേഗത കണക്കിലെടുക്കുമ്പോൾ ഒരു എബിഎസ് സംവിധാനത്തിന്റെ ആവശ്യമുണ്ടെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ ബ്രേക്ക് ലിവറിലെ ചെറിയ സ്പർശനം കണ്ടെത്തുമ്പോൾ ത്രോട്ടിൽ പൂർണമായും കട്ട്ഓഫ് ചെയ്യുന്ന മറ്റൊരു സുരക്ഷാ സവിശേഷത ഓല ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

എന്നാൽ ഇത് അത്ര നല്ലൊരു തീരുമാനമാണെന്ന് തോന്നുന്നില്ല. കാരണം കോർണറിംഗ് സമയത്ത് അൽപം ബ്രേക്ക് ഉപയോഗിക്കുമ്പോൾ ഈ സുരക്ഷാ സവിശേഷത അൽപ്പം തടസമുണ്ടാക്കാം. മൊത്തത്തിൽ ഓല S1 പ്രോ ഒരു രസകരമായ അനുഭവമാണ്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഓല S1 പ്രോ ഫീച്ചറുകളും സാങ്കേതികവിദ്യയും

ഒല S1, S1 പ്രോ എന്നിവ ഒട്ടനവധി ഫീച്ചറുകളാൽ നിറഞ്ഞതാണ്. ഈ സവിശേഷതകളിൽ ഭൂരിഭാഗവും സെഗ്‌മെന്റ്-ഫസ്റ്റ് ആണെന്നതും ശ്രദ്ധേയം. സ്‌കൂട്ടറുകളുടെ ബുക്കിംഗുകളുടെ എണ്ണത്തിൽ സഹായിക്കുന്നതിൽ ഈ ഫീച്ചറുകൾ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നതും ഉറപ്പാണ്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

റൈഡർക്ക് അവരുടെ മാനസികാവസ്ഥ, ഇൻ-ബിൽറ്റ് നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വോയ്‌സ് കൺട്രോൾ, ഒന്നിലധികം റൈഡർ പ്രൊഫൈലുകൾ, സ്‌കൂട്ടർ ട്രാക്കിംഗ് എന്നിവയ്‌ക്കനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ കീ, മൂഡ്‌സ്, വിഡ്‌ജറ്റുകൾ എന്നിവ പോലുള്ള സവിശേഷതകളുമായാണ് S1 പ്രോ വരുന്നത്. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമായ പ്രൊപ്രൈറ്ററി സ്‌മാർട്ട്‌ഫോൺ ആപ്പ് വഴി ഇതെല്ലാം ചെയ്യാനാകും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. ഇത് വളരെ അവബോധജന്യവും ഉപയോഗിക്കാൻ എളുപ്പവുമാണ്. ജിയോ കണക്റ്റിവിറ്റി ഉപയോഗിക്കുന്നതിനാൽ നെറ്റ്‌വർക്ക് ലഭ്യതയെ ആശ്രയിച്ച് നാവിഗേഷൻ വളരെ വേഗത്തിൽ തന്നെയാണ് ലോഡ് ചെയ്യുന്നത്. ഇലക്‌ട്രിക് ലോക്ക്/അൺലോക്ക്, ഇലക്ട്രിക് സീറ്റ് ഓപ്പണിംഗ് തുടങ്ങിയ മറ്റ് ഫീച്ചറുകൾ കുറ്റമറ്റ രീതിയിലാണ് സ്‌കൂട്ടറിൽ പ്രവർത്തിക്കുന്നത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

സ്വിച്ച് ഗിയറുകളും വളരെ മികച്ചതാണ്. ശരിയായ സ്വിച്ചുകളേക്കാൾ ഇത് ഒരു കീപാഡ് പോലെയാണ് തോന്നുന്നത്. കാരണം അവയെല്ലാം സോഫ്റ്റ്-പ്രസ് ബട്ടണുകളാണെന്നതിനാലാണ്. ബട്ടണുകൾ നിങ്ങൾ ഒരു ഗാഡ്‌ജെറ്റ് പ്രവർത്തിപ്പിക്കുന്നതു പോലെ വരെ തോന്നിപ്പിച്ചേക്കാം. ഈ ബട്ടണുകൾ വഴി ഒരാൾക്ക് കോളുകൾ റിസീവ്/റിജക്‌ട്, മ്യൂസിക് കൺട്രോൾ, റിവേഴ്സ് മോഡ് ആക്‌ടീവ്/ഡീആക്‌ടീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവും ഉപയോഗിക്കാനാവും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

പെട്രോൾ മോഡലുകളെ പോലെ തന്നെ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണിത്. രണ്ട് ഓൺ-ബോർഡ് സ്പീക്കറുകൾ വഴിയാണ് ഈ ശബ്ദം പുറപ്പെടുപ്പിക്കുന്നത്. റൈഡർ തെരഞ്ഞെടുക്കുന്ന മാനസികാവസ്ഥ അത് ഏത് തരത്തിലുള്ള ശബ്ദമാണ് ഉണ്ടാക്കുന്നതെന്ന് തീരുമാനിക്കും. ഒരേ സ്പീക്കറുകൾ വഴി കോളുകൾ എടുക്കാനും സാധിക്കും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഭാവിയിലെ അപ്‌ഡേറ്റ് ഈ സ്പീക്കറുകളിലും സംഗീതം പ്ലേ ചെയ്യാൻ അനുവദിക്കുമെന്ന് ഓല സൂചിപ്പിച്ചിട്ടുണ്ട്. ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് ഓവർ-ദി-എയർ അപ്‌ഡേറ്റായി സ്‌കൂട്ടറുകളിലേക്ക് വരുന്ന മറ്റൊരു സവിശേഷതയാണ് ക്രൂയിസ് കൺട്രോൾ.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും ശൈലിയും

കാഴ്ച്ചയിലും അതിമനോഹരമാണ് ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകൾ. എല്ലാ പ്രവർത്തന ഘടകങ്ങളും ബോഡി പാനലുകളിൽ ഫ്ലഷ് ആയി ഇരിക്കുന്നു. ഒന്നും പുറത്തേക്ക് തള്ളി നിൽക്കുന്നില്ല. ബോഡി മുഴുവൻ ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തോന്നിയേക്കാം. ദൂരെ നിന്ന് പോലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു അദ്വിതീയ ഹെഡ്‌ലാമ്പാണ് മുന്നിൽ ഇടംപിടിച്ചിരിക്കുന്നത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ലോ, ഹൈ ബീമുകൾ കൈകാര്യം ചെയ്യുന്ന അതിനുള്ളിലെ രണ്ട് എൽഇഡി യൂണിറ്റുകളുടെ രൂപരേഖയായി ഇതിന് ഒരു എൽഇഡി ഡിആർഎല്ലും ലഭിക്കുന്നുണ്ട്. ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള പാനലിൽ മുകളിൽ പറഞ്ഞ സ്വിച്ച് ഗിയറും ഷട്ടർപ്രൂഫ് ടച്ച്‌സ്‌ക്രീനും കാണാനാവും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്തെ ആപ്രോൺ അകലെ നിന്ന് പൂർണമായും വളഞ്ഞതായാണ് തോന്നിയേക്കാവുന്നത്. പക്ഷേ യഥാർഥത്തിൽ അതിൽ ചില ഡിസൈൻ ലൈനുകളുമുണ്ടെന്ന് അടുത്തെത്തുമ്പോൾ മനസിലാക്കാം. ഫുട്‌ബോർഡിൽ ചില പഴയ സ്‌കൂട്ടറുകളെ ഓർമ്മിപ്പിക്കുന്ന ഒരു കിങ്കുമുണ്ട്. കാൽ വയ്ക്കാൻ റബർ ഇൻസെർട്ടുകളാണ് ഓല സമ്മാനിച്ചിരിക്കുന്നത്.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

സിറ്റിഗും മനോഹരമായി തന്നെയാണ് കാണപ്പെടുന്നത്. ഇതുവരെ ഏതൊരു സ്‌കൂട്ടറിലും കണ്ടതിൽ നിന്ന് വ്യത്യസ്തമായി ശരിക്കും വിശാലമാണിവ. ഇത് പില്ല്യൺ റൈഡർക്ക് കൂടുതൽ ആശ്വാസം നൽകും. 36 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസും മികച്ചതാണ്. രണ്ട് ഹാഫ് ഫെയ്‌സ് ഹെൽമെറ്റുകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇതിൽ സ്‌കൂട്ടറിന്റെ ചാർജർ പോലും സൂക്ഷിക്കാനാവും.

നിരത്തിലും താരപരിവേഷത്തിൽ ഓടിക്കാം; ഓല S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വിശേഷങ്ങൾ

ഓല ഇലക്‌ട്രിക് മോഡലുകളുടെ ഇൻഡിക്കേറ്ററുകളും ടെയിൽ ടാമ്പും ശരിക്കും മെലിഞ്ഞതും ആകർഷകവുമാണ്. പെയിന്റ് ഫിനിഷും മികച്ചതാണ്. 10 ഫാൻസി കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് S1 പ്രോ മോഡലുകൾ വിപണിയിലേക്ക് എത്തുന്നത്. ഒഴുകുന്ന ബോഡി പാനലുകൾ, അതുല്യമായ 10-സ്പോക്ക് അലോയ് വീലുകൾ എന്നീ സവിശേഷതകളും എടുത്തുപറയേണ്ട കാര്യങ്ങളാണ്.

Most Read Articles

Malayalam
English summary
Ola s1 pro electric scooter review design riding impressions feature details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X