India
YouTube

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ്; TVS Ronin റിവ്യൂ വിശേഷങ്ങൾ

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ സ്പോർട്‌സ് ബൈക്കുകള്‍ വരെയുള്ള സെഗ്മെന്റിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ടിവിഎസ്. കമ്പനി ഇതുവരെ പിന്തുടരാതിരുന്ന ഒരു പാതയിലേക്ക് കൂടി ഇപ്പോൾ കടന്നിരിക്കുകയാണ്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളുകളോട് എന്നും പ്രിയമുള്ള ഇന്ത്യൻ വാഹന വിപണിയിൽ പുതിയൊരു രുചിക്കൂട്ടാണ് ടിവിഎസ് പരീക്ഷിക്കുന്നത്. പറഞ്ഞുവരുന്നത് ബ്രാൻഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റോണിൻ എന്ന റെട്രോൾ സ്റ്റൈൽ സ്ക്രാംബ്ലർ മോഡലിനെ കുറിച്ചാണ്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

വൈവിധ്യമാര്‍ന്ന സവിശേഷതകള്‍, തനതായ ഡിസൈന്‍, ആധുനിക സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചാണ് റോണിനെ ടിവിഎസ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ഇതിനോടകം തന്നെ പലരുടേയും മനസിലേക്ക് കയറാൻ റോണിന് സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ദൈനംദിന ഉപയോഗത്തിന് സാധാരണ ബൈക്കുകളൊന്നും വേണ്ടത്ത ഒരു പുതിയ ശൈലിയുള്ള മോട്ടോർസൈക്കിൾ തേടുന്നവർക്ക് തികച്ചും അനുയോജ്യനായിരിക്കും ടിവിഎസ് റോണിൻ. മാത്രമല്ല ക്രൂയിസർ ബൈക്കുകളോട് കിടപിടിക്കാൻ അതിമനോഹരമായ ടൂറിംഗ് സവിശേഷതകളും നമ്മുടെ പുത്തൻ റോണിനുണ്ട്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിൾ ഓടിക്കാൻ എങ്ങനെയുണ്ട്? ഇതൊരു സ്‌ക്രാംബ്ലർ ശൈലിയാണോ ക്രൂയിസർ ശൈലിയാണോ റോഡ്‌സ്റ്റർ സ്റ്റൈലാണോ പിന്തുടരുന്നത് എന്നറിയേണ്ടേ. എഞ്ചിൻ പെർഫോമൻസും എങ്ങനെയാണ് എന്ന ചേദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിലേക്കുള്ള റിവ്യൂ വിശേഷങ്ങളിലേക്ക് കടന്നാലോ?

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

ഒറ്റനോട്ടത്തിൽ ഒരാളുടെ മനസിൽ ഉയർന്നുവരുന്ന ഏറ്റവും വലിയ ചോദ്യം റോണിൻ ഒരു സ്ക്രാംബ്ലറാണോ അതോ ക്രൂയിസറോ റോഡ്സ്റ്ററാണോ എന്നുള്ളതായിരിക്കും. ടിവിഎസ് പറയുന്നതനുസരിച്ച് റോണിൻ ഈ സെഗ്‌മെന്റുകളിലൊന്നും യോജിച്ചതല്ലെന്നാണ്. അതിലും കൂടുതലാണ് പുത്തൻ ബൈക്കിന് നൽകാനാവുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

മുകളിൽ പറഞ്ഞ ഓരോ സെഗ്‌മെന്റിന്റെയും ചില ഡിസൈൻ ഘടകങ്ങളെല്ലാം റോണിന്റെ പ്രത്യേകതയാണ്. അവയെല്ലാം ഒരുമിച്ച് സംയോജിപ്പിച്ച് ടിവിഎസ് ഈ മോട്ടോർസൈക്കിളിനെ ഒരുക്കിയിരിക്കുന്നത്. പുൾഡ്-ബാക്ക് ഹാൻഡിൽബാർ, വലിയ ഫ്യുവൽ ടാങ്ക്, സീറ്റ്, ഫെൻഡറുകൾ എന്നിവ ക്രൂയിസർ മോഡലുകളിൽ കാണുന്നതു പോലെയാണ്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഇതിനു പുറമെ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളുകളിൽ സാധാരണയായി കാണപ്പെടുന്ന ഡിസൈൻ ഘടകങ്ങളായ മിഡ്-സെറ്റ് ഫുട്‌പെഗുകൾ, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് എന്നിവയാണ് ടിവിഎസ് റോണിന്റെ മറ്റ് പ്രത്യേകത. സ്‌ക്രാംബ്ലറുകളിൽ കാണപ്പെടുന്ന ശൈലിയിലുള്ള ടയറുകളും ഓഫ്‌സെറ്റ് ഇൻസ്ട്രുമെന്റേഷനും കൂടി ചേരുമ്പോൾ മൊത്തത്തിൽ ഒരു വിശേഷണത്തിന് റോണിൻ അർഹമാവുന്നില്ല.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് ഇടംപിടിച്ചിരിക്കുന്നത്. അതിൽ ടി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലാണ് മറ്റൊരു സവിശേഷതയായി കാണാനാവുന്നത്. ബൈക്കിന്റെ ഹെഡ്‌ലാമ് ഈപ് സെഗ്‌മെന്റിലെ ഏറ്റവും ശക്തമാണെന്നും കാറ്റഗറിയിലെ മറ്റേതൊരു മോട്ടോർസൈക്കിളിനേക്കാളും നീളമുള്ള ത്രോയാണ് ഇത് നൽകുന്നതെന്നും ടിവിഎസ് അവകാശപ്പെടുന്നു.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഷോവയിൽ നിന്നുള്ള ബിഗ്-പിസ്റ്റൺ അപ്‌സൈഡ് ഡൗൺ ഫോർക്കാണ് ടിവിഎസ് റോണിനെ വേറിട്ടു നിർത്തുന്ന മറ്റൊരു ഹൈലൈറ്റ്. ഇത് ഗോൾഡൻ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നതും. ഇത് കാഴ്ച്ചയിൽ കൂടുതൽ ആകർഷകമാക്കുന്നുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. എന്നിരുന്നാലും ഇത് മിഡ്, ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂവെന്നതാണ് മറ്റൊരു പ്രത്യേകത. മോഡലിന്റെ അടിസ്ഥാന വേരിയന്റിന് കറുപ്പിലൊരുക്കിയിരിക്കുന്ന ഫോർക്കുകളാണ് കമ്പനി നൽകിയിരിക്കുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

മുൻവശത്തെ മഡ്ഗാർഡ് മെറ്റൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് വിപണിയിൽ സാധാരണമായ പ്ലാസ്റ്റിക് മഡ്ഗാർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുണനിലവാരത്തിൽ ഒരു വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം. ഇൻസ്ട്രുമെന്റേഷൻ കൈകാര്യം ചെയ്യുന്നത് ഒരു സിംഗിൾ-പോഡ് ഡിജിറ്റൽ യൂണിറ്റാണ്. അത് ഓഫ്‌സെറ്റ് യൂണിറ്റാണെന്നത് മോട്ടോർസൈക്കിളിനെ വീണ്ടും സവിശേഷമാക്കുന്നു.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഫ്യുവൽ ടാങ്ക് വലുതാണെന്നത് ബൈക്കിന്റെ ടൂറിംഗ് കഴിവുകളിലേക്കാണ് വിരൽചൂണ്ടുന്നത്. 14 ലിറ്റർ പെട്രോൾ ഉൾക്കൊള്ളാൻ കഴിയുന്ന ടാങ്കാണിത്. ഫുൾടാങ്ക് അടിച്ചാൽ 400 കിലോമീറ്ററിലധികം ദൂരം പിന്നാടാൻ സാധിക്കുമെന്ന് സാരം. ടിവിഎസ് റോണിനിലെ പെയിന്റിംഗ് വർക്കുകളുടെ ക്വാളിറ്റിയും എടുത്തു പറയേണ്ട കാര്യമാണ്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

റോണിന്റെ ബേസ് വേരിയന്റ് സിംഗിൾ-ടോൺ നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ. അടിസ്ഥാന SS വേരിയന്റിൽ ഫ്യുവൽ ടാങ്കിലെ ഡീക്കലുകളും പിൻസ്‌ട്രിപ്പിംഗും കമ്പനി ഒഴിവാക്കി. സൈഡ് പാനലുകളിൽ റോണിൻ ബാഡ്‌ജിംഗും കാണാം. ഇത് പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ടിവിഎസ് റോണിൻ തികച്ചും ആകർഷകമായ സീറ്റാണ് അവതരിപ്പിക്കുന്നത്. വളരെ സുഖകരമായ റൈഡിംഗ് അനുഭവം നൽകുന്നതിനായാണ് ഇത് നിർമിച്ചിരിക്കുന്നത്. പിൻവശത്തെ വിശാലമായ മഡ്ഗാർഡ്/ഫെൻഡറാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു പ്രത്യേകത. മെറ്റൽ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ എൽഇഡി ലൈറ്റിംഗും ഇടംപിടിച്ചിരിക്കുന്നതു കാണാം.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ചുരുക്കത്തിൽ ടിവിഎസ് റോണിൻ ഒരു പുതിയ ഡിസൈൻ ഭാഷ്യമാണ് മുന്നോട്ടുവെക്കുന്നതെന്ന് നിസംശയം പറയാം. ആദ്യ കാഴ്ച്ചയിൽ തന്നെ ആകർഷിക്കാൻ പാകത്തിന് മോഡലിനെ ഒരുക്കിയിരിക്കുന്ന കാര്യം എടുത്തു പറയേണ്ട ഒന്നാണ്. കൂടുതൽ കുറ്റങ്ങളോ കുറവുകളോ പറയാൻ ആർക്കും അവസരം കൊടുക്കാതിരുന്നതിന് ഒരു കൈയ്യടി.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഇനി ഫീച്ചറുകൾ

ടിവിഎസ് റോണിൻ ഒരു പ്രീമിയം മോട്ടോർസൈക്കിളല്ലെന്ന് ആദ്യമേ പറയട്ടെ. മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു എൻട്രി ലെവൽ ബൈക്കായാണ് നമുക്കിതിനെ വിശേഷിപ്പിക്കാനാവുന്നത്. ആയതിനാൽ അത്രയും ഫീച്ചറുകൾ മാത്രമേ റോണിനിൽ നിന്നും പ്രതീക്ഷിക്കാവൂ. എങ്കിലും ആകർഷകമായ ഫീച്ചറുകൾ നൽകുന്നതിൽ കമ്പനി വിട്ടുവീഴ്ച്ചയൊന്നും തന്നെ നടത്തിയിട്ടില്ല.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ആദ്യം എൽസിഡി ഇൻസ്ട്രുമെന്റേഷനിലേക്ക് കടക്കാം. വലിയ വലിപ്പമില്ലാത്ത വൃത്താകൃതിയിലുള്ള യൂണിറ്റാണിത്. വിവിധ ഫംഗ്‌ഷനുകൾക്കായി നിരവധി ടെൽ-ടെയിൽ ലൈറ്റുകൾ ഉൾപ്പെടുന്നതാണിത്. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഫ്യൂവൽ ഗേജ് മുതലായവ പോലെയുള്ള സാധാരണ വിവരങ്ങളെല്ലാം ഇതിൽ ലഭിക്കും.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഇതോടൊപ്പം ലൈവ് മൈലേജ്, ഡിസ്റ്റൻസ് ടു എംറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയും ടിവിഎസ് റോണിന്റെ എൽസിഡി ഇൻസ്ട്രുമെന്റേഷനിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴിസ്‌മാർട്ട്‌ഫോണുമായി ജോടിയാക്കാനാവുന്ന സജ്ജീകരണവും ബൈക്ക് നൽകുന്നുണ്ട്. ഇത് കൂടുതൽ പ്രവർത്തനങ്ങൾക്ക് റൈഡറിനെ പ്രാപ്‌തമാക്കും.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ടിവിഎസിന് ഒരു പ്രൊപ്രൈറ്ററി ആപ്പ് ഉണ്ട്. അത് ഉപയോക്താക്കൾക്ക് മോട്ടോർസൈക്കിളിന്റെ കുറവുകളും സുപ്രധാന സ്ഥിതിവിവരക്കണക്കുകളും നൽകുന്നു. റോണിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കോളുകൾ സ്വീകരിക്കാനും നിരസിക്കാനും കഴിയുന്നതിനോടൊപ്പം മ്യൂസിക് കൺട്രോളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എൽസിഡി എബിഎസ്, റെയ്ൻ, അർബൻ മോഡുകളും പ്രദർശിപ്പിക്കുന്നുണ്ട്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്കുകളും ക്ലച്ച് ലിവറുകളും ടിവിഎസ് റോണിന്റെ പ്രത്യേകതയാണ്. കൂടുതൽ സുഖകരവും ആത്മവിശ്വാസമുള്ളതുമായ യാത്രയ്ക്കായി ലിവർ പൊസിഷൻ ഇഷ്‌ടാനുസൃതമാക്കാൻ ഇത് റൈഡറെ അനുവദിക്കുന്നു. എന്നിരുന്നാലും ഈ സവിശേഷതയും ബൈക്കിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

പെർഫോമൻസും റൈഡിംഗും

ടിവിഎസ് റോണിന്റെ ഏറ്റവും ആകർഷണീയമായ ഘടകം അതിന്റെ എഞ്ചിനും എഞ്ചിനീയറിംഗ് രീതിയുമാണ്. അപ്പാച്ചെ RTR 200 4V പതിപ്പിൽ കാണപ്പെടുന്ന എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള 225.9 സിസി എയർ, ഓയിൽ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുത്തൻ മോട്ടർസൈക്കിളിന്റെ ഹൃദയം.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും ടിവിഎസിലെ എഞ്ചിനീയർമാർ അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വളരെ സ്പോർട്ടിയർ പെർഫോമൻസുകൾ ഒന്നും തന്നെയല്ല നൽകുന്നതെങ്കിലും ടിവിഎസ് ലോ, മിഡ് റേഞ്ച് ട്രാക്റ്റബിലിറ്റിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബോറും സ്‌ട്രോക്കും ഇപ്പോൾ 66 മില്ലീമീറ്ററാണ്. സ്ക്വയർഡ് എഞ്ചിനായതിനാൽ പവറിന്റെയും ടോർക്കിന്റെയും തുല്യ ബാലൻസാണ് നൽകുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഓയിൽ-കൂളിംഗ് സിസ്റ്റത്തിൽ പ്രവർത്തിച്ചതായും ടിവിഎസ് അവകാശപ്പെടുന്നുണ്ട്. ശേഷി കൂടുന്നതിനനുസരിച്ച് പവർ ഔട്ട്പുട്ടും വർധിക്കുമെന്ന് പ്രതീക്ഷിക്കുമെങ്കിലും ടിവിഎസ് റോണിന്റെ കാര്യത്തിൽ ഇത് സംഭവിച്ചില്ല. ഇത് 7,750 rpm-ൽ പരമാവധി 20.12 bhp കരുത്തും 3,750 rpm-ൽ 19.93 Nm torque ഉം ആണ് നൽകുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ബൈക്കിൽ കയറി ഇരിക്കുമ്പോൾ തന്നെ മനസിൽ വരുന്ന ആദ്യത്തെ ചിന്ത എത്ര സുഖകരമാണ് എന്നതാണ്. 795 മില്ലീമീറ്ററിൽ ഉയരം ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ മോട്ടോർസൈക്കിൾ കൊണ്ടുനടക്കാനാവും. ഫുട്‌പെഗുകൾ മിഡ്-സെറ്റ് ആണ്. ഇത് റൈഡിംഗ് കൂടുതൽ സുഖകരമാക്കുന്നു. കംഫർട്ട് ലെവലുകൾ കൂട്ടുന്നത് പുൾഡ്-ബാക്ക് ഹാൻഡിൽബാറാണ്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടോർ ഉപയോഗിച്ചതിനാൽ മോട്ടോർസൈക്കിളിന്റെ സ്റ്റാർട്ടിംഗും വളരെ നിശബ്ദമാണ്. ടിവിഎസിന്റെ പ്രൊപ്രൈറ്ററി GTT (ഗ്ലൈഡ് ത്രൂ ടെക്‌നോളജി) സാങ്കേതികവിദ്യയുമായാണ് റോണിൻ അണിയിച്ചിരിക്കുന്നത്. അത് കുറഞ്ഞ വേഗതയിൽ വാഹനം ഓഫ് ആവുന്നത് തടയുകയും സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിൽ കൂടുതൽ പ്രായോഗികമാക്കുകയും ചെയ്യുന്നുണ്ട്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

റോണിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ടും അതിശയകരമായ ഒന്നാണ്. എയർ ബോക്‌സ്, ക്യാം ഡാംപനിംഗ്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ പുനർരൂപകൽപ്പന ചെയ്തുകൊണ്ട് എക്‌സ്‌ഹോസ്റ്റ് നോട്ട് കൃത്യമായി ലഭിക്കുന്നതിന് പ്രത്യേകമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ടിവിഎസ് പറയുന്നത്. വേഗതയുടെ കാര്യത്തെ കുറിച്ചു പറഞ്ഞാൽ 100 കിലോമീറ്റർ സ്പീഡ് അതിവേഗത്തിലെത്തുമെങ്കിലും ട്രിപ്പിൾ ഡിജിറ്റ് വേഗതയിൽ എഞ്ചിന് ചെറിയ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്ന് പറയാതെ വയ്യ.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ലോ-എൻഡ് ഗ്രണ്ടിലാണ് ടിവിഎസ് റോണിൻ തിളങ്ങുന്നത്. 3,750rpm നും 7,750 rpm നും ഇടയിൽ റോണിൻ ഒരു ഫൺ-ടു-റൈഡ് മോട്ടോർസൈക്കിളായി മാറുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ടിവിഎസ് ഒരു മികച്ച എഞ്ചിൻ സൃഷ്ടിച്ചതായി തോന്നുന്നു, ദൈനംദിന സാഹചര്യങ്ങളിൽ റോണിൻ കൂടുതൽ മിടുക്ക് കാണിക്കും. ആരെയും നിരാശപ്പെടുത്താവാത്ത പ്രകടനമാണ് മുന്നോട്ടുവെക്കുന്നതും.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് ഷോവ ബിഗ്-പിസ്റ്റൺ അപ്‌സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോഷോക്കും ആണ്. USD ഫോർക്ക് അതിന്റെ കടമ വളരെ നന്നായി ചെയ്യുന്നുണ്ട്. കുണ്ടും കുഴികളും ചാടിയാൽ ചെറുതായി അനുഭവപ്പെടുമെങ്കിലും ഇത് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു പറയാം. ഹൈവേകളിലും സിറ്റി സാഹചര്യങ്ങളിലും ഒരേ പോലെ മികച്ച പൊർഫോമൻസാണ് മൊത്തത്തിൽ റോണിൻ കാഴ്ച്ചവെക്കുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

മുന്നിൽ 300 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. ടോപ്പ് വേരിയന്റിൽ കൂടുതൽ സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ടിവിഎസ് ഒരുക്കിയിട്ടുണ്ട്. റെയ്ൻ, അർബൻ എന്നിങ്ങനെ രണ്ട് എബിഎസ് മോഡും റോണിൻ മോട്ടോർസൈക്കിളിന്. ഓട്ടത്തിനിടയിൽ ബ്രേക്കിംഗ് വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ടയറുകളിലേക്ക് നോക്കിയാൽ ടിവിഎസ് റോണിന് വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത പുതിയ ടയറുകളാണ് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ നമ്മൾ സ്നേഹിച്ചു തുടങ്ങിയ അതേ ടിവിഎസ് യൂറോഗ്രിപ്പ് റെമോറ കോമ്പൗണ്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ പുതിയ ഡ്യുവൽ പർപ്പസ് ടയറിന്റെ പ്രകടനവും ഗ്രിപ്പും മികച്ചതാണ്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ടിവിഎസ് മോട്ടോർ കമ്പനിക്കും അതിന്റെ എഞ്ചിനീയർമാർക്കും ഒരു മികച്ച മോട്ടോർസൈക്കിൾ എങ്ങനെ നിർമിക്കാമെന്ന് തീർച്ചയായും അറിയാമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് റോണിൻ.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

വേരിയന്റുകളും കളർ ഓപ്ഷനുകളും

തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് മോട്ടോർസൈക്കിളിന്റെ നിറം വ്യത്യാസപ്പെടുന്ന ഒരു വേരിയന്റ് വർഗ്ഗീകരണം ടിവിഎസ് മോട്ടോർ കമ്പനി ആദ്യമായി സ്വീകരിച്ചു. വേരിയന്റുകളുടെ കൂടുതൽ വിശദാംശങ്ങൾ താഴെ;

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

റോണിൻ SS

1.49 ലക്ഷം രൂപയാണ് റോണിൻ SS വേരിയന്റിന്റെ എക്സ്ഷോറൂം വില. മോഡലിന്റെ ബേസ് വേരിയന്റാണിത്. ഈ വേരിയന്റിനൊപ്പം മാഗ്മ റെഡ്, ലൈറ്റ്നിംഗ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് സിംഗിൾ-ടോൺ കളർ ഓപ്ഷനുകൾ മാത്രമേ ലഭിക്കൂ. അപ്‌സൈഡ്-ഡൗൺ ഫോർക്ക് അപ്പ് ഫ്രണ്ട് ബ്ലാക്ക് നിറത്തിലുമാണ് ഇതിൽ വരുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

ഈ വേരിയന്റിന് ഏതെങ്കിലും തരത്തിലുള്ള കണക്റ്റിവിറ്റി ഫീച്ചറുകൾ ലഭിക്കുന്നില്ലെന്നതും പ്രത്യേകം ഓർമിക്കുക. കൂടാതെ ഇതൊരു സിംഗിൾ-ചാനൽ എബിഎസ് പതിപ്പുമായതിനാൽ ക്രമീകരിക്കാവുന്ന ലിവറുകളും ടിവിഎസ് നൽകിയിട്ടില്ല.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

റോണിൻ DS

1.58 ലക്ഷം രൂപയാണ് റോണിൻ DS വേരിയന്റിന്റെ എക്സ്ഷോറൂം വില. ഫ്രണ്ട് ഫോർക്കിന് ഗോൾഡൻ ഫിനിഷാണ് ടിവിഎസ് നൽകിയിരിക്കുന്നത്. ഡെൽറ്റ ബ്ലൂ, സ്റ്റാർഗേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. ഈ വേരിയന്റിന് അലോയ് വീലുകളിൽ ചുവന്ന പിൻസ്‌ട്രൈപ്പ് സ്റ്റിക്കറുകളും അവതരിപ്പിക്കുന്നുണ്ട്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

റോണിൻ TD

1.69 ലക്ഷം രൂപ വിലയുള്ള TD റോണിൻ നിരയിലെ ടോപ്പ് എൻഡ് വേരിയന്റാണ്. ഇതിന് ഡ്യുവൽ-ചാനൽ എബിഎസും ക്രമീകരിക്കാവുന്ന ലിവറുകളും ടിവിഎസ് ഒരുക്കിയിട്ടുണ്ട്. ഈ വകഭേദം ഗാലക്സിക് ഗ്രേയിൽ ലഭ്യമാണ്. ഇത് ഗ്രേ, ബ്ലാക്ക് അല്ലെങ്കിൽ ഡോൺ ഓറഞ്ച് എന്നിവയുടെ ട്രിപ്പിൾ ടോൺ നിറമാണ് അവതരിപ്പിക്കുന്നത്.

കൈയ്യടി അർഹിക്കുന്ന ഇന്ത്യൻ ബൈക്കുകളിലെ പുത്തൻ ബ്രീഡ് TVS Ronin; റിവ്യൂ വിശേഷങ്ങൾ

വൈവിധ്യമാര്‍ന്ന സവിശേഷതകള്‍, തനതായ ഡിസൈന്‍, ആധുനിക സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ടിവിഎസിന്റെ പുതിയ റോണിൻ വിപണിയിൽ പുതിയ മാനങ്ങൾ സൃഷ്‌ടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ലൈഫ് സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ ചുവടുവെപ്പിന് റോണിൻ മികച്ച അടിത്തറ നൽകുമെന്നും അനുമാനിക്കാം.

Most Read Articles

Malayalam
English summary
The all new tvs ronin review features engine performance details
Story first published: Saturday, July 9, 2022, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X