ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇന്ത്യൻ വിപണിയിലെ ഇവി വിഭാഗത്തിലേക്ക് പുതിയ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസും പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചു. ബജാജിന് ശേഷം ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ മുഖ്യധാരാ ഇരുചക്ര വാഹന നിർമാതാക്കളാണ് ടിവിഎസ്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കമ്പനിയുടെ 'ഗ്രീൻ & കണക്റ്റഡ്' ഇവി പദ്ധതിയുടെ ശ്രേണിയിലെ ആദ്യ മോഡലാണ് ഏറ്റവും പുതിയ ഐക്യൂബ് ഇലക്‌ട്രിക് സ്കൂട്ടറും. ടിവിഎസിന്റെ ഹൊസൂരിലെ നിർമ്മാണ കേന്ദ്രത്തിൽ പ്രദേശികമായാണ് ഐക്യൂബ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

1.15 ലക്ഷം രൂപ ഓൺ-റോഡ് വിലയുള്ള വാഹനത്തെ കഴിഞ്ഞ മാസമാണ് കമ്പനി പുറത്തിറക്കിയത്. നിലവിൽ ബാംഗ്ലൂരിൽ മാത്രമാണ് ഐക്യൂബ് വിൽപ്പനക്കെത്തുന്നത്. എന്നാൽ വരും മാസങ്ങളിൽ രാജ്യത്തുടനീളം ഇവിയുടെ വിൽപ്പന വ്യാപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

നിരവധി സവിശേഷതകളും കണക്റ്റഡ് സാങ്കേതികവിദ്യകളും ആധുനിക റെട്രോ ഡിസൈനുമാണ്ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നത്. എന്നിരുന്നാലും, രാജ്യത്തെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ ശ്രേണി വികാസം പ്രാപിക്കുമ്പോൾ അതിന്റെ എതിരാളികളെ നേരിടാനുള്ള ശേഷി വാഹനത്തിനുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഡിസൈൻ & സ്റ്റൈൽ

ടി‌വി‌എസ് ഐക്യൂബ് ഇലക്ട്രിക് മികച്ച രൂപത്തിലുള്ള രസകരമായ ഇ-സ്കൂട്ടറാണ്. മികച്ച ആനുപാതികമായ സ്റ്റൈലിംഗ് വാഗ്ദാനം ചെയ്യുന്നു. ഒറ്റ നോട്ടത്തിൽ അത് മിനിമലിസ്റ്റും ആധുനികമായ ടച്ചും തോന്നിപ്പിക്കുന്നു. പെട്രോളിൽ പ്രവർത്തിക്കുന്ന ടിവിഎസിന്റെ മറ്റ് മോഡലുകളിൽ നിന്നും വിപണിയിലുള്ള മറ്റ് ഇ-സ്കൂട്ടറുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈൻ ഭാഷ്യമാണ് ഐക്യൂബ് മുന്നോട്ടു കൊണ്ടുപോകുന്നത്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ടിവിഎസ് ഐക്യൂബിന് എൽഇഡി ലൈറ്റിംഗുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിൽ ഹെഡ്‌ലാമ്പുകൾ, പൊസിഷൻ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ‌ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ടി‌വി‌എസ് ഐക്യൂബിന്റെ മുൻവശം ഒരു മിനിമലിക് ഡിസൈൻ‌ നൽകുന്നു. അതിൽ‌ പൊസിഷൻ‌ ലാമ്പും അതിന്റെ കേന്ദ്രത്തിൽ‌ കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ഘടകങ്ങളും കാണാം.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇലക്ട്രിക് സ്കൂട്ടറിന്റെ ആപ്രോണിന്റെ മുകളിൽ കറുത്ത ഹൈലൈറ്റ് ലഭിച്ചിരിക്കുന്നു. താഴെയായി നേർത്ത ഹെഡ്‌ലാമ്പും ഇടംപിടിച്ചിരിക്കുന്നു. അതിനോട്ചേർന്ന് ഇരുവശത്തും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ടിവിഎസ് നൽകിയിരിക്കുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

വശങ്ങളിലേക്ക് നീങ്ങുമ്പോൾ, ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിന് കാര്യമായ തീമുകളൊന്നും നൽകിയിട്ടില്ല. സീറ്റിന് താഴെ സ്ഥാപിച്ചിരിക്കുന്ന ‘ഐക്യൂബ് ഇലക്ട്രിക്' ബാഡ്‌ജിംഗ് ഉപയോഗിച്ച് സൈഡ് ബോഡി പാനലുകൾ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കറുത്ത അപ്ഹോൾസ്റ്ററിയിൽ സീറ്റുകൾ പൂർത്തിയായി. BMS (ബാറ്ററി മാനേജ്മെന്റ് സിസ്റ്റം) തണുപ്പിക്കാൻ സഹായിക്കുന്നതിന് സൈഡ് പാനലിൽ ഭംഗിയായി സംയോജിപ്പിച്ച എയർ ഡക്‌ടുകളും ഉണ്ട്. ഇലക്ട്രിക് മോട്ടോറിനടുത്ത് പ്രകാശമുള്ള ‘ഇലക്ട്രിക്' ബാഡ്‌ജിംഗ് നൽകിയിരിക്കുന്നത് സ്കൂട്ടറിന്റെ മനോഹാരിതയെ വർധിപ്പിച്ചിട്ടുണ്ട്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇലക്ട്രിക് സ്കൂട്ടറിന്റെ പിൻഭാഗത്ത് ആകർഷകമായ എൽഇഡി ടെയിൽ ‌ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇതിന് മുൻവശത്തെ ഹെഡ്‌ലാമ്പുകൾക്ക് സമാനമായ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ ടെയിൽ ലാമ്പുകളുടെ ഇരുവശത്തുമായി പരന്നുകിടക്കുന്നു. പില്യൺ റൈഡറിനായി പിന്നിൽ ഒരു സിംഗിൾ പീസ് ഗ്രാബ് റെയിലും ഉൾപ്പെടുത്തിയിരിക്കുന്നു. വൈറ്റ് പെയിന്റ് സ്കീമിനൊപ്പമാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

സവിശേഷതകൾ

ടിവിഎസ് മോട്ടോർസിന്റെ ഏറ്റവും പുതിയ കണക്റ്റഡ് സാങ്കേതികവിദ്യയായ സ്മാർട്ട് എക്‌സ് കണക്റ്റിനൊപ്പമാണ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി ഒരുക്കിയിരിക്കുന്നത്. സ്കൂട്ടറിൽ 5.5 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കാൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ടിവിഎസിന് ഒരു നിർദ്ദിഷ്ട ഐക്യൂബ് ആപ്ലിക്കേഷനും വാഹനത്തിനുണ്ട്. ഇത് ഇലക്ട്രിക് സ്കൂട്ടറിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ജോടിയാക്കുകയും അധിക പ്രവർത്തനങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അപ്ലിക്കേഷനും ഡിജിറ്റൽ കൺസോളിനുമായി മൊത്തം 58 ഫീച്ചറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ടേൺ-ബൈ-ടേൺ നാവിഗേഷൻ, റൈഡ് അനലിറ്റിക്‌സ്, ഹൈ-സ്പീഡ് അലേർട്ട്, ജിയോ ഫെൻസിംഗ്, ഇൻകമിംഗ് കോൾ & ടെക്സ്റ്റ് അലേർട്ട്, ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, ലൈവ് ബാറ്ററി ചാർജിംഗ് സ്റ്റാറ്റസ്, ബാറ്ററി ലൈഫ് എന്നിവ ഓഫറിലെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ഇക്കോ & പവർ എന്നീ രണ്ട് റൈഡിംഗ് മോഡുകൾക്കൊപ്പമാണ് ഐക്യൂബിനെ ടിവിഎസ് മോട്ടോർസ് വിപണിയിൽ എത്തിക്കുന്നത്. കൂടാതെ ഐക്യൂബിൽ നിരവധി സുരക്ഷാ സവിശേഷതകളും ഉണ്ട്. സൈഡ്-സ്റ്റാൻഡ് പവർ കട്ട്-ഓഫ് സെൻസർ, യുഎസ്ബി ചാർജിംഗ് പോർട്ട്, വലിയ അണ്ടർ സീറ്റ് സ്റ്റോറേജ്, പാർക്ക്-അസിസ്റ്റ് ഫീച്ചർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

മുന്നോട്ടും പിന്നോട്ടും നീങ്ങുന്നതാണ് പാർക്ക്-അസിസ്റ്റ് സവിശേഷത. ഫോർ‌വേഡ് പാർക്ക് അസിസ്റ്റിലുള്ള ഉയർന്ന വേഗത മണിക്കൂറിൽ 12 കിലോമീറ്ററായി പരിമിതപ്പെടുത്തുമ്പോൾ റിവേഴ്സ് പാർക്ക് അസിസ്റ്റ് ടോപ്പ് സ്പീഡ് മണിക്കൂറിൽ മൂന്ന് കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇടുങ്ങിയ ഇടങ്ങളിൽ പോലും പാർക്കിംഗ് സുഗമമാക്കുന്നതിന് റിവേഴ്സ് പാർക്ക്-അസിസ്റ്റിൽ ഒരു വാർണിംഗ് ബീപ്പ് ശബ്‌ദം ലഭ്യമാണ്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

എഞ്ചിൻ, ചാർജിംഗ് സൗകര്യം

4.4 കിലോവാട്ട് ഹബ് മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോറാണ് ടിവിഎസ് ഐക്യൂബിന് കരുത്തേകുന്നത്. ഇത് മൂന്ന് ലിഥിയം അയൺ ബാറ്ററി പായ്ക്കുകളുമായി ജോടിയാക്കിയിരിക്കുന്നത്. ഒരെണ്ണം ഫുട്ബോർഡിന് താഴെയായി നിലകൊള്ളുന്നു. ശേഷിക്കുന്ന രണ്ടാമത്തെ പായ്ക്ക് സീറ്റിനടിയിലായി സ്ഥിതി ചെയ്യുന്നു. മൂന്ന് ബാറ്ററി പായ്ക്കുകൾ ഒരുമിച്ച് 2.25 കിലോവാട്ട് ഉത്പാദിപ്പിക്കുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

2.25 കിലോവാട്ട് ബാറ്ററി പായ്ക്കുകളുള്ള 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ഇക്കോ മോഡിൽ പൂർണ ചാർജിൽ പരമാവധി 78 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ‘പവർ' മോഡിൽ, ഇത് 55 കിലോമീറ്ററായി കുറയും. മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗത നേടുമ്പോൾ 4.2 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

സ്കൂട്ടറിൽ കമ്പനി ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 15A പവർ സോക്കറ്റ് വഴി നഗരത്തിലുടനീളമുള്ള ടിവിഎസ് ഡീലർഷിപ്പുകളിൽ ചാർജ് സ്റ്റേഷനുകൾ ലഭ്യമാകും. ബാംഗ്ലൂരിൽ ഇതുവരെ 10 ചാർജിംഗ് സ്റ്റേഷനുകൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

വരും മാസങ്ങളിൽ ഇത് വ്യാപിപ്പിക്കാൻ ടിവിഎസ് പദ്ധതിയിടുന്നുണ്ട്. 75 ശതമാനം വരെ ബാറ്ററികൾ ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ എടുക്കുമ്പോൾ പൂർണ ചാർജാകാൻ അഞ്ച് മണിക്കൂർ വേണ്ടിവരും.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

പെർഫോമൻസ് & ഹാൻഡിലിംഗ്

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ അതിന്റെ പ്രകടനത്തിൽ നിങ്ങളെ ആകർഷിക്കും. ഹബ് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സ്കൂട്ടർ തൽക്ഷണ ത്രോട്ടിൽ പ്രതികരണമാണ് നൽകുന്നത്. പിൻ ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ അധിക ഭാരം മറയ്ക്കാൻ ടിവിഎസിന് കഴിയുന്നതിനാൽ ഐക്യൂബിന് മികച്ച ബാലൻസാണ് നൽകാൻ സാധിക്കുന്നത്. അതോടൊപ്പം മികച്ച രീതിയിൽ കോർണർ ചെയ്യാനും ടിവിഎസ് ഇ-സ്കൂട്ടർ അനുവദിക്കുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

മുൻവശത്തെ പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്കുകളും വഴിയാണ് ടിവിഎസ് ഐക്യൂബിലെ സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണം കൂടുതൽ ദൃഢമായതാണെങ്കിലും മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് 220 mm ഡിസ്കും പിന്നിൽ 130 mm ഡ്രമ്മും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സ്റ്റാൻഡേർഡായി കോമ്പി-ബ്രേക്കിംഗ് സിസ്റ്റവും (സിബിഎസ്) ഉൾപ്പെടുത്തിയിരിക്കുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

90/90 പ്രൊഫൈലുകളുള്ള 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളുമായാണ് ടിവിഎസ് ഐക്യൂബിനെ തയാറാക്കിയിരിക്കുന്നത്. ഫ്രണ്ട് വീലുകളിൽ സ്റ്റൈലിഷ് ലുക്കിംഗ് ഡിസൈനുള്ള അലോയ് വീലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഇലക്ട്രിക് സ്കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിലേക്ക് ഇഴുകി ചേരുന്നു.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

എതിരാളി മോഡലുകൾ

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ ഏഥർ 450X, ബജാജ് ചേതക് ഇലക്ട്രിക് എന്നിവയുമായാണ് വിപണിയിൽ മത്സരിക്കുന്നത്. ഇവ രണ്ടും 2020 ജനുവരിയിലാണ് ഇന്ത്യൻ വിപണിയിൽ സ്ഥാനംപിടിച്ചത്.

Variables TVS iQube Electric Ather 450X Bajaj Chetak electric
Electric Motor 4.4kW 3.3kW 4kW
Battery 2.25kWh 2.9kWh 3kWh
Range 75km 85km 95km
Top-Speed 78km/h 80km/h 60km/h
Acceleration 0-40km/h in 4.2 seconds 0-40km/h in 3.3 seconds NA
ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ബുക്കിംഗ് & ഡെലിവറികൾ

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറും മറ്റ് പ്രീമിയം മോഡലുകളെ പോലെ ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിൽ മാത്രമാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ മാസം രണ്ടാം പകുതിയിൽ അവതരിപ്പിച്ച ഐക്യൂബിനായുള്ള ബുക്കിംഗ് ഇതിനകം 5000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്.

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ടിവിഎസ് അംഗീകൃത ഡീലർഷിപ്പുകളിലൂടെയോ ബുക്കിംഗ് നടത്താം. സ്കൂട്ടറിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന സൂചന.

Most Read Articles

Malayalam
English summary
TVS iQube Electric Scooter First Ride Review. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X