ഇന്ത്യയുടെ കാര്‍ വര്‍ണങ്ങള്‍

Posted By:
<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/07-28-the-favorite-vehicle-colours-indian-market-5-aid0168.html">« Previous</a></li></ul>
ബീജ്

കണ്ണുകള്‍ക്ക് കുളുര്‍മയേകുന്ന നിറമാണ് ബീജ്. ഇന്ത്യന്‍ പരിതസ്ഥിതിക്ക് വളരെയേറെ ഇണങ്ങുന്ന നിറവുമാണ്. വളരെ സൗമ്യ പ്രകൃതമുള്ള ഈ നിറം വലിയ വിഭാഗം ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

മണ്ണിനോട് ഇണക്കമുള്ള നിറമായതിനാല്‍ കാര്‍ സഞ്ചരിക്കുന്ന പ്രക‍തിയോട് വളരെ ഇഴുകിച്ചേര്‍ന്നതായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടും. ചുവപ്പു പോലുള്ള വര്‍ണങ്ങള്‍ തീര്‍ക്കുന്ന രോഷമോ കറുപ്പിന്‍റെ ക്രൗര്യം കലര്‍ന്ന ആഭിജാത്യമോ ഈ വര്‍ണത്തിനില്ല. എങ്കിലും ഒരു അന്തസ്സും തന്‍റേടവും പ്രകടിപ്പിക്കാന്‍ ഈ നിറത്തിന് കഴിയുന്നു.

സാന്‍ട്രോ സിംഗ്, ഹ്യൂണ്ടായ് ഗട്സ്, മഹീന്ദ്ര സ്കോര്‍പിയോ, ഫോര്‍ഡ് ഫിയസ്റ്റ, ഹോണ്ട സി ആര്‍-വി, ടൊയോട്ടയുടെ കൊറോള, കാമ്രി, ഇന്നോവ തുടങ്ങി നിരവധി വാഹനങ്ങള്‍ ഈ വര്‍ണത്തില്‍ വിപണിയിലെത്തുന്നുണ്ട്.

<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/07-28-the-favorite-vehicle-colours-indian-market-5-aid0168.html">« Previous</a></li></ul>
English summary
As the global car makers are concentrating more on India, they design cars keeping in mind the requirements of the Indian customers. India is a country of diversity. There exists a perfect fusion of modern and archaic tastes in the people here
Story first published: Thursday, July 28, 2011, 13:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark