ബിഗ്‍ബിയും ഫോഴ്സും

Posted By:
<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/08-19-force-motors-launched-force-one-aid0168.html">« Previous</a></li></ul>
Star
ഫോഴ്സിന്‍റെ എസ് യു വിയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ സ്ഥാനത്തിന് എന്തുകൊണ്ടും അനുയോജ്യനാണ് അമിതാബ് ബച്ചന്‍. ഇന്ത്യന്‍ വെള്ളിത്തിരയില്‍ ഇന്നും യൗവനത്തിന്‍റെ കരുത്താണ് ബിഗ്‍ബി. പിന്നിടുന്ന ഓരോ വര്‍ഷവും ബിഗ്‍ബിക്ക് നല്‍കുന്നത് കൂടുതല്‍ തിളക്കം മാത്രമാണ്. ഫോഴ്സിന്‍റെ കാര്യത്തിലും ഇത് സത്യമാണ്.

കരിമ്പുക പുറന്തള്ളല്‍ സംബന്ധിച്ച ഭാരത് സ്റ്റേജ് 4 ചട്ടങ്ങള്‍ അനുസരിക്കുന്നവയാണ്. ഭാരത് സ്റ്റേജ് 5 ചട്ടങ്ങള്‍ വരുന്ന മുറയ്ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ വഴക്കമുള്ളതാണ് എന്‍ജിന്‍ സംവിധാനം.

16 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ചേസിസ് ഫ്രേമുകള്‍ ഡിസൈന്‍ ചെയ്തത് ഫോഴ്സ് തനിച്ചാണ്. തത്സമയ ഇന്ധനക്ഷമത, ഗിയര്‍ സെലക്ഷന്‍ തുടങ്ങിയ വിവരണങ്ങള്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനം ഡാഷ്‍ബോഡിലുണ്ട്. ആഡംബരക്കാറുകളുടെ പ്രത്യേകതയായ ഡേ ടൈം എല്‍ ഇ ഡിയും ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് നിയന്ത്രണമുള്ള റിയര്‍ വ്യൂ മിററുകളുമുണ്ട്.

ഫോഴ്സ് വണ്‍ ആദ്യഘട്ടത്തില്‍ ടൂ വീല്‍ ഡ്രൈവില്‍ മാത്രമാണ് എത്തുക. അധികം താമസിക്കാതെ തന്നെ ഫോര്‍ വീല്‍ ഡ്രൈവും വരുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എയര്‍ബാഗുകള്‍ എന്നിവയോടു കൂട‍ിയ പുതിയ പതിപ്പ് 2013-ല്‍ വിപണിയലെത്തിക്കുമെന്നും പറയുന്നു.

ഫോഴ്സ് വണ്‍ എസ് യു വിയുടെ മുംബൈ ദില്ലി എക്സ്ഷോറൂം വില 11.1 ലക്ഷമാണ്.

<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/08-19-force-motors-launched-force-one-aid0168.html">« Previous</a></li></ul>
English summary
Force Motors have launched the Force One SUV, its first such product as it plans to enhance its presence in the passenger car business.
Story first published: Friday, August 19, 2011, 17:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark