അഞ്ച് വര്‍ഷത്തിനകം 20 മാരുതി മോഡലുകള്‍

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2011/08-29-maruti-suzuki-new-plans-2-aid0168.html">Next »</a></li></ul>

Alto K10
തല്‍ക്കാലം അല്‍പം മാന്ദ്യത്തിലാണെങ്കിവും കാര്‍ വിപണിയുടെ പൊതുവിലുള്ള വളര്‍ച്ച കാര്‍ നിര്‍മാതാക്കളെ ഉത്സാഹത്താലാക്കിയിരിക്കുന്നു. ഇക്കാരണത്താലാണ് അവര്‍ പഞ്ചവത്സര പദ്ധതികളുമായി മുന്നോട്ടു വരുന്നത്. ഫോര്‍ഡിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ടോ പത്തോ കാറുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയുണ്ട്. ഇത്തരത്തില്‍ എല്ലാ കാര്‍ നിര്‍മാതാക്കളും പദ്ധതികളിറക്കുമ്പോള്‍ മാരുതി സുസുക്കി എന്തിനാണ് വെറുതെയിരിക്കുന്നത്? അവരും പ്രഖ്യാപിച്ചു ഒരു പഞ്ചവത്സര പദ്ധതി.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 കാറുകള്‍ നിരത്തിലിറക്കുമെന്നാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് മാരുതി സുസുക്കിയുടെ അറിയിപ്പ്. ഉല്‍പന്ന വൈവിധ്യം ഏറ്റവുമധികം ആവശ്യപ്പെടുന്ന കാലം ഇതാ വന്നു ചേര്‍ന്നിരിക്കുന്നു എന്ന് മാരുതി തിരിച്ചറിയുകയാണ്. നിലവിലെ വലിപ്പം ഇനിയും നിലനിര്‍ത്തുവാന്‍ മറ്റം അത്യാവശ്യമാണ്.

1000-1500 കോടിയുടെ അധിക നിക്ഷേപമാണ് കമ്പനി ഇതിനായി നടത്താന്‍ പോകുന്നത്. 2014-ല്‍ റോഹ്തകില്‍ പുതിയ പ്ലാന്‍റ് നിലവില്‍ വരുന്നുണ്ട്.

മാരുതിയുടെ ഭാവിപരിപാടികളുടെ 70-80 ശതമാനവും ചെറുകാര്‍ വിഭാഗത്തിലാണ്. 2012 ഓട്ടോ എക്സ്പോയില്‍ പ്രതിക്ഷിക്കപ്പെടുന്ന ചില മോഡലുകളും മാരുതിയുടെ വിപണി സാന്നിധ്യം ഇല്ലാത്ത ചില മേഖലകളും സംബന്ധിച്ച് അടുത്ത താളില്‍ വായിക്കാം.

<ul id="pagination-digg"><li class="next"><a href="/four-wheelers/2011/08-29-maruti-suzuki-new-plans-2-aid0168.html">Next »</a></li></ul>

English summary
Maruti Suzuki, India's largest carmaker, is gearing up for a major product onslaught with the launch of 15-20 new vehicles in five years.To remain competitive and protect market share, the auto giant will continue to focus on low-cost vehicles, with 70-80% of its future offerings likely to be in the small car segment, including facelifts and variants.
Story first published: Monday, August 29, 2011, 13:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark