മാരുതിയില്ലാത്ത പാതകള്‍

RIII
2012 ഓട്ടോ എക്സ്പോയില്‍ ഉറപ്പായും പ്രതീക്ഷിക്കാവുന്ന ഒരു മോഡല്‍ സ്വിഫ്റ്റ് ഡിസൈര്‍ സെഡാനിന്‍റെ ചെറുരൂപമാണ്. 2011 ഓട്ടോ എക്സ്പോയിലെ ആര്‍ 3 കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഒരു എം യു വി, ഉത്പാദന സജ്ജമായ നിലയില്‍ പ്രതീക്ഷിക്കാം. എ സ്റ്റാര്‍, റിറ്റ്സ് എന്നിവയുടെ പുതുരൂപം, അടുത്ത തലമുറ ആള്‍ട്ടോ എന്നിവ 2012 എക്സ്പോയില്‍ വരാനിരിക്കുന്നു.

വിപണിയില്‍ മാരുതിയുടെ അസാന്നിധ്യം പ്രകടമായിട്ടുള്ള ചില മേഖലകള്‍ കാണാവുന്നതാണ്. മാരുതി സുസുക്കിയുടെ എസ് യു വി എന്നു പറയാന്‍ വിപണിയിലുള്ളത് ജിപ്സിയാണ്. ഒരു ആള്‍ ടെറെയ്ന്‍ വാഹനമെന്ന് ഉറപ്പിച്ച് വിളിക്കാവുന്ന ജിപ്സിയുടെ പ്രധാന പ്രശ്നം മൈലേജ് കമ്മിയാണ്. രാജ്യത്തെമ്പാടും ഇവന് ആരാധകര്‍ ഏറെയുണ്ട്. പക്ഷെ ഒരു ഉപഭോക്താവെന്ന നിലയില്‍ ജിപ്സിയെ സമീപിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. ഇവ ഇന്ന് സൈനികാവശ്യങ്ങള്‍ക്ക് കാര്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

മറ്റൊരു എസ് യു വി വിപണിയിലുള്ളത് സുസുക്കിയുടെ ഗ്രാന്‍ജ് വിറ്റെറയാണ്. ഇത് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനമാണ്. സുസുക്കി ഇന്ത്യയില്‍ കാര്‍ നിര്‍മാതാവെന്ന നിലയില്‍ നേരിട്ട് സാന്നിധ്യം അറിയിച്ചിട്ടില്ലാത്തതിനാലും മാരുതിയുടെ ഔട്‍ലെറ്റുകള്‍ വഴിയാണ് ഇവ വിറ്റഴിക്കപ്പെടുന്നത് എന്നതിനാലും മാരുതി സുസുക്കിയുടെ അക്കൗണ്ടില്‍ വിറ്റെറയെ പെടുത്താം എന്നുമാത്രം.

മറ്റൊരിടം ഒഴിഞ്ഞു കിടക്കുന്നത് ക്രോസ്സോവര്‍ മേഖലയിലാണ്. 2011 ദില്ലി ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് കാറായി വന്ന ആര്‍ 3 ക്രോസ്സോവര്‍ അടുത്തുതന്നെ ഉല്‍പാദനം തുടങ്ങുമെന്ന് വാര്‍ത്തകളുണ്ട്. 2012 ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രൊഡക്ഷന്‍ ലെവല്‍ വാഹനമായി ആര്‍ 3യെ പ്രതീക്ഷിക്കാം എന്നു തോന്നുന്നു.

ഒരു തവണ ഉല്‍പന്നം വിപണിയില്‍ ഇറക്കിയാല്‍ പത്തിരുപത് വര്‍ഷത്തോളം വലിയ വ്യത്യാസങ്ങളൊന്നും വരുത്താതെ മുന്നോട്ടു പോകാവുന്ന പ്രീമിയര്‍ പത്മിനിക്കാലമല്ല ഇന്നത്തേത്. പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ മാരുതി നേരിടുന്ന പ്രധാന പ്രശ്നവും ഇതാണ്. പുതുപുതു മോഡലുകള്‍ വിവിധ കമ്പനികളുടേതായി വിപണിയിലെത്തുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ സര്‍വ്വസജ്ജമായി മാരുതിക്കും നില്‍ക്കേണ്ടി വരുന്നുണ്ട്. ഈ പ്രശ്നത്തില്‍ ഒരു വിപണിനയം രൂപപ്പെടുത്താന്‍ മാരുതി സുസുക്കിയുടെ ജപ്പാന്‍ ഹെഡ്‍ക്വാര്‍ട്ടേഴ്സ് തയ്യാറടുക്കുകയാണ്.

Most Read Articles

Malayalam
English summary
Maruti Suzuki, India's largest carmaker, is gearing up for a major product onslaught with the launch of 15-20 new vehicles in five years.To remain competitive and protect market share, the auto giant will continue to focus on low-cost vehicles, with 70-80% of its future offerings likely to be in the small car segment, including facelifts and variants.
Story first published: Tuesday, January 3, 2012, 19:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X