ഇന്ധനത്തിന് ആണവബദല്‍!

Posted By:
<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/10-16-fuel-from-sawdust-4-aid0168.html">« Previous</a></li></ul>
Thorium Fuel Cadillac
പ്ലൂട്ടോണിയം, തോറിയം തുടങ്ങിയ റേഡിയോആക്ടീവ് ഘടകങ്ങള്‍ കാറുകളെ ചലിപ്പിക്കാന്‍ ഉപയോഗിക്കാമോ? ഈ വഴിക്കുള്ള അന്വേഷണങ്ങള്‍ വളരെ ഗൗരവത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലേസര്‍ പവര്‍ സിസ്റ്റംസ് എന്നു പേരായ ഒരു കമ്പനി തോറിയം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ വികസിപ്പിച്ചെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു.

തോറിയം ഭാവിയുടെ ഇന്ധനമായി പരിണമിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന ചിലരുണ്ട്. ലഭ്യതക്കൂടുതലും എളുപ്പത്തില്‍ ഖനനം ചെയ്തെടുക്കാന്‍ സാധിക്കുമെന്നതും തോറിയത്തിന്‍റെ ഗുണമായി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സുരക്ഷിതവും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമാണ് ഈ ഇന്ധനം. വളരെ കുറഞ്ഞ അളവിലുള്ള റേഡിയോആക്ട്രീവ് വിസര്‍ജ്യം മാത്രമാണ് തോറിയത്തിനുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം ആണവോര്‍ജ്ജത്തെക്കുറിച്ച് പൊതുജനങ്ങളിലുള്ള ധാരണകള്‍ ഈ കണ്‍സെപ്റ്റിന്‍റെ ഏറ്റവും വലിയ പോരായ്മയായി കാണാവുന്നതാണ്. "ആണവം" എന്നു കേള്‍ക്കുമ്പോള്‍ "ഹിരോഷിമ" എന്നാണ് ആളുകള്‍ ഓര്‍ക്കുന്നത്. ഇത് കാര്‍ നിര്‍മാതാക്കള്‍ക്ക് ഈ വഴിക്കുള്ള കണ്‍സെപ്റ്റുകള്‍ നിര്‍മിക്കുന്നതിനു പോലും അധൈര്യമുണ്ടാക്കുന്ന ഘടകമാണ്.

ബദല്‍ ഇന്ധനങ്ങള്‍

<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/10-16-fuel-from-sawdust-4-aid0168.html">« Previous</a></li></ul>

English summary
Could plutonium, thorium, or some other radioactive element power the future car? The idea seems plausible today.
Story first published: Sunday, October 16, 2011, 16:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark