സ്വിഫ്റ്റ് ഡിസൈറിന്‍റെ ഡീസല്‍ പതിപ്പ്

സുസുക്കിയുടെ ലോകോത്തര നിലവാരമുള്ള സാങ്കേതികതയാണ് മാരുതി സ്വിഫ്റ്റ് ഡിസൈറിനെ വിപണിയില്‍ ക്ഷമാപണങ്ങള്‍ക്കിടയില്ലാത്ത സ്ഥാനം നേടിക്കൊടുക്കുന്നത്. 1248 സിസി എന്‍ജിനാണ് സ്വിഫ്റ്റ് ഡിസൈറില്‍ ഉപയോഗിച്ചിരിക്കുന്നത്.
മൂന്ന് ഡീസല്‍ പതിപ്പുകളാണ് സ്വിഫ്റ്റ് ഡിസൈറിനുള്ളത്. ഡിസൈര്‍ എല്‍ ഡി ഐ, ഡിസൈര്‍ വി ഡി ഐ, ഡിസൈര്‍ ഇസഡ് ഡി ഐ എന്നിങ്ങനെ. സിറ്റികളില്‍ 14.5 കിമി മൈലേജ് നല്‍കുന്നു. ഹൈവേകളില്‍ 19.3 മൈലേജും ലഭ്യം.
എല്‍ ഡി ഐ പതിപ്പിന് 5,56,000 രൂപയാണ് വില. വി ഡി ഐ പതിപ്പിന് 6,03,000 രൂപയും ഇസഡ് ഡി ഐ പതിപ്പിന് 6,87,000 രൂപയും വിലവരും.


Click it and Unblock the Notifications








