നിസ്സാന്‍ മൈക്രയുടെ മൈലേജ്

Posted By:

Next »

« Previous

To Follow DriveSpark On Facebook, Click The Like Button
Nissan Micra
വിപണിയില്‍ പൊതുവില്‍ പഞ്ഞകാലമാണ്. കാറുകളൊന്നും വിറ്റുപോകുന്നില്ല. ഷോറൂം മാനേജര്‍മാര്‍ ഈച്ചയെ ആട്ടി ഇരിക്കുന്നു എന്ന പ്രയോഗം പോലും നടത്താന്‍ പറ്റാത്ത അവസ്ഥ. മിനുക്കിത്തുടച്ചു വെച്ച ഷോറൂമുകളില്‍ ഉപഭോക്താക്കളെപ്പോലെ ഈച്ചകള്‍ക്കും ലഭ്യതക്കുറവുണ്ട്.

എന്നാല്‍, നിസ്സാന്‍ ഇതിലൊന്നും വേവലാതിപ്പെടുന്നില്ല. മൈക്ര ഹാച്ച്ബാക്ക് വിപണിയില്‍ നല്ല പ്രകടനമാണ് നടത്തുന്നത്. നിസ്സാനിന്‍റെ വരുമാനത്തിന്‍റെ മുക്കാല്‍ പങ്കും വന്നു ചേരുന്നത് മൈക്രയിലൂടെയാണ്. ഈയിടെ വിപണിയിലെത്തിയ സണ്ണി സെഡാനും നിസ്സാനിന്‍റെ മുന്നേറ്റത്തിന്‍റെ അതിന്‍റെ പങ്കു ചേര്‍ക്കുന്നുണ്ട്.

രണ്ട് ഡീസല്‍ പതിപ്പുകളാണ് നിസ്സാന്‍ മൈക്രയ്ക്കുള്ളത്. ഡീസല്‍ എക്സ് വി, ഡീസല്‍ എക്സ് വി പ്രീമിയം. 1461സിസി 4 സിലിണ്ടര്‍ 16 വാള്‍വ് എന്‍ജിനാണ് എക്സ് വി പതിപ്പിനുള്ളത്. പ്രീമിയത്തിന് 1461 സിസി 4 സിലിണ്ടര്‍ 8 വാള്‍വ് എന്‍ജിന്‍. എക്സ് വി പതിപ്പിന് സിറ്റികളില്‍ 18.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഹൈവേകളില്‍ ഇത് ലിറ്ററിന് 23.08 കിമിയാണ്. പ്രീമിയം പതിപ്പിനും മൈലേജ് സമാനമാണ്. വില മൈക്ര ഡീസല്‍ എക്സ് വി- 5,70,000 രൂപ. എക്സ് വി പ്രീമിയം- 6,20,000 രൂപ.

സ്വിഫ്റ്റ് ‍ഡിസൈറിന്‍റെ ഡീസല്‍ പതിപ്പ്

Next »

« Previous

English summary
Demand on Diesel fueled cars are increasing in Indian market. Here is the details of some diesel cars and their efficiency.
Story first published: Sunday, November 6, 2011, 16:31 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark