പരുക്കന്‍ പാതകളുടെ താരം

Tata Sumo Gold
പരുക്കന്‍ പാതകളില്‍ സുമോയുടെ പ്രകടനം പ്രശസ്തമാണ്. പുതിയ പതിപ്പില്‍ ഇത് കുറെക്കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മികവുള്ള സസ്പെന്‍ഷനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെമ്പാടും ടാക്സിയായും മറ്റും പരുക്കന്‍ പാതകളില്‍ കറങ്ങി നടക്കുന്ന സുമോയ്ക്ക് ഇത് ഒരു പ്രധാനപ്പെട്ട മാറ്റം തന്നെയാണെന്നു പറയാം.

പുറം കാഴ്ചയില്‍ വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേയുള്ളൂ. റിയര്‍ ബംബറുകളും റിഫ്ലക്ടറുകളും ചെറിയ മാറ്റങ്ങളോടെ സ്ഥാനം പിടിച്ചിരിക്കുന്നു. മുന്‍ ഗ്രില്ലിന് മാറ്റം വരുത്തിയത് മുഖത്തിന്‍റെ ഛായയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഹെഡ്‍ലൈറ്റുകളും ഫോഗ്‍ലാമ്പുകളും മാറിയിട്ടുണ്ട്. ഇന്‍റീരിയറിലും ചെറിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഡാഷ്‍ബോര്‍ഡിന് പുതിയ മുഖം നല്‍കിയിരിക്കുന്നു.

പിന്‍സീറ്റുകള്‍ മടക്കി വെക്കാവുന്നവയാണ് എന്നതാണ് പുതിയ മാറ്റങ്ങളിലെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. 7 പേര്‍ക്ക് സുഖമായി ഇരുന്നു സഞ്ചരിക്കാവുന്ന ഇടമുണ്ട് ഈ വാഹനത്തില്‍. 2+3+2 എന്ന് ഔദ്യോഗിക സീറ്റിംഗ് കണക്ക്. അനൗദ്യോഗികം നിങ്ങളുടെ താല്‍പര്യം പോലെ.

കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിലൂടെ ഗ്രാമവിപണികളില്‍ സുമോയ്ക്ക് മികച്ച വരവേല്‍പ് കിട്ടുമെന്നുതന്നെ പ്രതീക്ഷിക്കാം. 36 മാസത്തെ അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറണ്ടിയും കമ്പനി ഓഫര്‍ ചെയ്യുന്നു. ഇത് വാണിജ്യേതര ഉപഭോക്താക്കള്‍ക്ക മാത്രമേ ലഭ്യമാകൂ. ടാക്സ് ഡ്രൈവര്‍മാര്‍ക്ക് രണ്ടു വര്‍ഷം അല്ലെങ്കില്‍ 75,000 കിമി വരെ വാറണ്ടി ഓഫറുണ്ട്.

Most Read Articles

Malayalam
English summary
Tata Motors has launched the Sumo Gold MUV with a mouth watering starting price of RS.5.04 lakhs. Here is a review.
Story first published: Sunday, November 13, 2011, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X